അബുദാബി : സെന്റ് സ്‌റ്റീഫൻസ് യാക്കോബായ പള്ളി യിലെ കൊയ്‌ത്തുൽസവം നവംബർ 6 വെള്ളിയാഴ്ച, മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടക്കും.
കൊയ്‌ത്തു ൽസവ ത്തിന്റെ പ്രവേശന കൂപ്പൺ ഉദ്‌ഘാടനവും ബ്രോഷർ പ്രകാശനവും ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
വികാരി ഫാദർ. ജിബി വർഗീസ്, ജനറൽ കൺവീനർ എൽദോ ജേക്കബ്, സെക്രട്ടറി എൽദോ അരുൺ, ട്രസ്‌റ്റി സൈമൺ തോമസ് എന്നിവർ സംബന്ധിച്ചു.
വെള്ളിയാഴ്ച വൈകു ന്നേരം ആറു മണിക്ക് ആരംഭിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ നാടൻ ഭക്ഷ്യ വിഭവ ങ്ങളുടെ തട്ടുകട കൾ, കുട്ടി കൾക്കാ യുള്ള വിവിധ ഗെയിമു കൾ, ലേലം, സംഗീത, ഹാസ്യ പരി പാടി കൾ എന്നിവ യും ഉണ്ടാവും.