ചാവക്കാട് മഹല്ല് യു. എ. ഇ. കൂട്ടായ്മ രൂപീകരിച്ചു

January 21st, 2015

ദുബായ് : ചാവക്കാട് മഹല്ല് നിവാസി കളുടെ യു. എ. ഇ. കൂട്ടായ്മ രൂപീകരിച്ചു.

ഭാരവാഹി കളായി കമറു ഇടപ്പുള്ളി(പ്രസിഡന്‍റ്), ശുക്കൂര്‍ പാലയൂര്‍ (സെക്രട്ടറി), ഷംസു മാമാ ബസാര്‍ (ട്രഷറര്‍), ജബ്ബാര്‍ അങ്ങാടിത്താഴം, സലിം പൂക്കുളം (വൈസ്‌ പ്രസിഡണ്ടുമാര്‍), നവാസ്‌ തെക്കുംപുറം, നജീബ് കാരക്കാട് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവ രെയും പതിനെട്ടംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയും തെരഞ്ഞെടുത്തു.

chavakkad-mahallu-uae-team-ePathram
കക്ഷി രാഷ്ട്രീയ സംഘടനാ ചിന്തകള്‍ക്ക് അതീതമായി മഹല്ലിലെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ വേണ്ടി യു. എ. ഇ. യിലുള്ള ചാവക്കാട് മഹല്ല് നിവാസികള്‍ എല്ലാവരും സഹകരി ക്കണം എന്ന് ഭാരവാഹി കള്‍ പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് : 050 81 48 886 – 055 78 56 785

- pma

വായിക്കുക: , ,

Comments Off on ചാവക്കാട് മഹല്ല് യു. എ. ഇ. കൂട്ടായ്മ രൂപീകരിച്ചു

ഗ്ലോറിയസ് ഹാര്‍മണി ശ്രദ്ധേയമായി

January 16th, 2015

ymca-glorious-harmony-2014-ePathram
അബുദാബി : വൈ. എം. സി. എ. അബുദാബി ചാപ്ടര്‍ എക്യുമെനി ക്കല്‍ ക്രിസ്മസ് കരോള്‍ ‘ഗ്ലോറിയസ് ഹാര്‍മണി 2014′ അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ചു.

ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യു. എ. ഇ. യിലെ പ്രവാസി കളുടെ ക്രിസ്മസ് സംഘ ഗാനങ്ങള്‍ ശ്രദ്ധേയമായി.

ഫാ. ജി. യോഹന്നാന്‍ ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് എ. ജെ. ജോയി കുട്ടി, ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ രാജന്‍ തറയശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

Comments Off on ഗ്ലോറിയസ് ഹാര്‍മണി ശ്രദ്ധേയമായി

സി. എം. ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജ്‌ലിസും

January 9th, 2015

അബുദാബി : സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം, ചെമ്പരിക്ക സംയുക്ത മുസ്‌ലിം ജമാഅത്തു കളുടെ ഖാസി യുമായിരുന്ന മര്‍ഹൂം സി. എം. അബ്ദുള്ള മൗലവി അനുസ്മരണ യോഗവും പ്രതിമാസ സ്വലാത്ത് മജ്‌ലിസും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജനുവരി 9 ന് നടത്താന്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കാസറ ഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

വൈകീട്ട് 6 മണിക്ക് സ്വലാത്ത്, ഖുര്‍ആന്‍ പാരായണ സദസ്സോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

പ്രമുഖ വാഗ്മി ഹനീഫ് ഇര്‍ഷാദി ഹുദവി ദേലം പാടി സി. എം. ഉസ്താദ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. അബുദാബി സുന്നി സെന്റര്‍, എസ്. കെ. എസ് . എസ്. എഫ്, കെ. എം. സി. സി. നേതാക്കള്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on സി. എം. ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജ്‌ലിസും

ഗ്ലോറിയസ് ഹാര്‍മണി : ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ശനിയാഴ്ച

January 9th, 2015

അബുദാബി: മത – സാംസ്കാരിക – വിദ്യാഭ്യാസ – ജീവ കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന എക്യുമെനി ക്കല്‍ ക്രിസ്മസ് കരോള്‍ ‘ഗ്ലോറിയസ് ഹാര്‍മണി 2014’ എന്ന പേരില്‍ 2015 ജനുവരി 10 ശനിയാഴ്ച രാത്രി 7. 30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ നടക്കും.

ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക, എതോപ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യു. എ. ഇ. യിലെ പ്രവാസികളുടെ ക്വയര്‍ ഗ്രൂപ്പുകള്‍ ‘ഗ്ലോറിയസ് ഹാര്‍മണി’ യില്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും.

വിവിധ ക്രിസ്തീയ സഭകളുടെ ഐക്യ വേദിയായ വൈ. എം. സി. എ. എല്ലാ വര്‍ഷവും നടത്തി വരുന്ന ‘ഗ്ലോറിയസ് ഹാര്‍മണി’യുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞതായി പ്രോഗ്രാം കണ്‍ വീനര്‍ രാജന്‍ തറയശ്ശേരി, ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗ്ഗീസ് എനിവര്‍ അറിയിച്ചു. പരിപാടിയില്‍ മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

- pma

വായിക്കുക: , , ,

Comments Off on ഗ്ലോറിയസ് ഹാര്‍മണി : ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ശനിയാഴ്ച

അബുദാബിയില്‍ മീലാദ് മജ്‌ലിസ്

January 2nd, 2015

അബുദാബി : ലത്വീഫിയ്യ കമ്മിറ്റി യുടെ വിപുലമായ മീലാദ് സംഗമം അബുദാബി മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ച് വെള്ളി യാഴ്ച വൈകുന്നേരം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും ലത്വീഫിയ്യ സാരഥി യുമായ എം. ആലി ക്കുഞ്ഞി മുസ്‌ലിയാര്‍ മുഖ്യാതിഥി ആയിരിക്കും.

ലത്വീഫിയ മാനേജര്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മുഈനുദ്ദീന്‍ ബംഗളൂരു ‘സ്‌നേഹത്തിന്റെ തേന്മഴ’ എന്ന പേരിൽ മുത്ത് നബി പ്രകീര്‍ത്ത നവും അന്‍വര്‍ സഖാഫി യുടെ നേതൃത്വ ത്തില്‍ ബുര്‍ദ ആലാപനവും ഉണ്ടായിരിക്കും. ചടങ്ങിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ മീലാദ് മജ്‌ലിസ്


« Previous Page« Previous « മീലാദ് സംഗമം അലൈനില്‍
Next »Next Page » സോംഗ് ലവ് സൗഹൃദ സംഗീത സന്ധ്യ »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine