അൽ ഐൻ : ലോകമെമ്പാടും നടക്കുന്ന നബി ദിന സംഗമ ങ്ങളുടെ ഭാഗമായി അൽ ഐൻ I C F വിപുലമായ മീലാദ് സംഗമം സംഘടി പ്പിക്കുന്നു. നിയാദാത്ത് ഇന്റർ നാഷണൽ സ്കൂളിൽ ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് മൌലിദ് പാരായണ ത്തോടെ പരിപാടി കള്‍ക്ക് തുടക്കമാവും.
ഉസ്മാൻ മുസ്ലിയാർ ടി. എൻ. പുരം അധ്യക്ഷത വഹിക്കും. നാഷണൽ I C F സെക്രട്ടറി വി. പി. എം. ഷാഫി ഹാജി ഉദ്ഘാടനം ചെയ്യും. ‘തിരു നബി : ശ്രേഷ്ഠ വ്യക്തിതം’ എന്ന ശീർഷക ത്തിൽ പ്രമുഖ പണ്ഡിതൻ കെ. കെ. എം. സഅദി നബിദിന പ്രഭാഷണം നടത്തും.
അൽ ഐൻ സെൻട്രൽ I C F ജനറൽ സെക്രട്ടറി വി. സി. അബ്ദുല്ലാ സ്സഅദി,സയ്യിദ് അബ്ദുൽ സമദ്, ഇഖ്ബാൽ താമരശ്ശേരി എന്നിവര്‍ സംബന്ധിക്കും. സമാപന പ്രാര്‍ത്ഥനക്ക് പി. പി. എ. കുട്ടി ദാരിമി നേതൃത്വം നല്‍കും. 2000 പേർക്ക് അന്നദാന ത്തിനായി വിപുലമായ സൌകര്യങ്ങൾ ഏർപ്പെടുത്തി എന്നും സംഘാടകര്‍ അറിയിച്ചു.