അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ സിറാജുല്‍ ഹുദ എജ്യുക്കേഷന്‍ കോംപ്ലക്‌സ് അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘മിഅ്‌റാജിന്റെ സന്ദേശം’ എന്ന പ്രഭാഷണം ശ്രദ്ധേയമായി.
അന്ത്യ പ്രവാചകനായ മുഹമ്മദ് നബി യുടെ ആകാശ യാത്ര യുടെ സ്മരണകളോടെ ഇസ്ലാം മത വിശ്വാസികള്‍ ആചരി ക്കുന്ന ‘ഇസ്റാഅ് – മിഅ്‌റാജ്’ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, മിഅ്‌റാജിന്റെ സന്ദേശം എന്ന വിഷയ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് നബിയുടെ മനസ്സിന് സമാധാനവും സ്ഥൈര്യവും ധൈര്യവും നല്‍കാന്‍ വേണ്ടി ദൈവം അനുവദിച്ച തുല്യത യില്ലാത്ത അത്ഭുത കര മായ യാത്ര യായിരുന്നു ഇസ്റാഅ് – മിഅ്‌റാജ് എന്ന്‍ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി ചൂണ്ടിക്കാട്ടി.
നിരവധി സംഭവങ്ങള്‍ക്ക് മുഹമ്മദ് നബി സാക്ഷി യായ അവസര മായിരുന്നു മിഅ്‌റാജിന്റെ രാവ് എന്നും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. എ. സലാം പരിപാടി ഉദ്ഘാടനം ചെയ്തു. പി. വി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂബക്കര്‍ വില്യാപ്പള്ളി, സിദ്ദീഖ് അന്‍വരി, അബൂബക്കര്‍ അസ്ഹരി, തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma