
അബുദാബി : മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യ ത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി. മുസഫയിലെ മാര്‍ത്തോമ്മാ ദേവാലയ അങ്കണ ത്തില്‍ നടന്ന ക്യാമ്പില്‍ അബുദാബി ബ്ലഡ് ബാങ്കില്‍ നിന്നുള്ള മെഡിക്കല്‍ ടീം നേതൃത്വം നല്‍കി. ഇടവകാംഗങ്ങളും  യുവജന സഖ്യം പ്രവര്‍ത്തകരും രക്തം ദാനം ചെയാന്‍ എത്തി. 
റവ. പ്രകാശ് എബ്രഹാം, റവ. ഐസക് മാത്യു, പ്രിന്‍സി ബോബന്‍, സുജിത് മാത്യു, ജയന്‍ എബ്രഹാം, റെല്ലി സെബി, സാംസണ്‍ മത്തായി തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, മതം, സാമൂഹ്യ സേവനം

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 