അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ, പി. വി. അബ്ദുൽ വഹാബ് എം. പി. ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി. എസ്. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. മാനവികത യാണ് ഏറ്റവും വലിയ സംസ്കാരം എന്നും ലോക ത്തിന് ഇതു പകര്‍ന്നു നല്‍കിയത് മത സംഹിതകള്‍ ആണെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു.
സക്കാത്ത് കർമ്മ ത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും പങ്കു വെക്കുന്ന വലിയ സന്ദേശ മാണ് ഇസ്ലാം മതം മുന്നോട്ടു വെക്കുന്നത്. ലോകത്ത് വലിയ മാറ്റ മാണ് സക്കാത്ത് വിതരണ ത്തിലൂടെ ഉണ്ടായത് എന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.
ടി. കെ. അബ്ദുൽ സലാം, യു. അബ്ദുള്ള ഫാറൂഖി, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ, ഷുക്കൂറലി കല്ലിങ്ങൽ, നാസർ നാട്ടിക, നസീർ മാട്ടൂൽ, അഷ്റഫ് പൊന്നാനി എന്നിവർ പ്രസംഗിച്ചു.
തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള സാംസ്കാരിക വ്യക്തിത്വം, സംഘടന, സാംസ്കാരികം