ഷാർജ : ഭക്തി ഗാന ആല്‍ബമായ ‘ഹൃദയ കീർത്തനം’ പ്രകാശനം ചെയ്തു. ഷാർജ സെന്റ് മൈക്കിള്‍സ് ദേവാലയ ത്തിൽ വെച്ചു നടന്ന ചടങ്ങില്‍ ആദ്യ കോപ്പി, ഫാദർ മാത്യു കണ്ടത്തിൽ ബിജു പാറപ്പുറ ത്തിനു നല്കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.
ജിമ്മി ജോൺ അടൂർ രചിച്ച് ഫാദർ ഷാജി തുമ്പേച്ചിറയിലും സാം കടമ്മനിട്ടയും ചേർന്ന് സംഗീതം നിർവഹിച്ച്, മാർക്കോസ്, കെസ്റ്റർ, അഞ്ജു ജോസ്, എലിസബത്ത് രാജു തുടങ്ങി യവർ ആലപിച്ച ഹൃദയ കീർത്തനം സാം കടമ്മനിട്ട മ്യൂസിക് പ്രൊഡക്ഷൻസും ജെ. ജെ. മീഡിയയും കൂടി യാണ് വിപണി യിൽ എത്തിക്കുന്നത്.