
ദുബായ് : ഇത്തിസലാത്ത് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിൽ കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന റമദാന്‍ പരിപാടി യില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.
ഖുര്‍ആന്‍ പാരായണ മത്സര ത്തിന്റെ സമാപന ത്തോട് അനുബന്ധിച്ച് ജൂണ്‍ 25 വ്യാഴാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന പരിപാടി യില്‍ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വിവിധ സ്ഥല ങ്ങളില്‍ നിന്ന് പ്രഭാഷണ വേദി യിലേയ്ക്ക് വാഹന സൗകര്യവും ഏര്‍പ്പെ ടുത്തി യിട്ടുണ്ട് എന്നും ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് ഷട്ടില്‍ ബസ്സ് സര്‍വ്വീസും ഉണ്ടായിരിക്കും എന്നും പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.



അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്ത മായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സര ങ്ങള്‍ക്ക് ജൂണ്‍ 24 ബുധനാഴ്ച രാത്രി 10 മണിക്ക് ഐ. എസ്. സി. യില്‍ തുടക്ക മാവും. 



























