അബുദാബി : പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി യില്‍ 20 ലക്ഷം കണ്ടല്‍ ച്ചെടികള്‍ വെച്ച് പിടി പ്പിച്ചു. തീരദേശ പരിസ്ഥിതി യുടെ യും ജൈവ സമൂഹത്തിന്റെയും രക്ഷ ക്കായി ട്ടാണ് ഇത്തരം ഒരു സംരംഭം ഒരുക്കി യത്. തീരദേശ ങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്ത ന ങ്ങള്‍ പരിസ്ഥിതി വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. കണ്ടല്‍ ക്കാടുകളുടെ വളര്‍ച്ച മത്സ്യ സമ്പത്ത് വര്‍ദ്ധി ക്കാനും സഹായ കര മാവും എന്നും മറൈന്‍ ഡൈവേഴ് സിറ്റി വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈഖ് സലിം അല്‍ ദാഹരി അഭി പ്രായ പ്പെട്ടു. വരും തലമുറ കളുടെ ക്ഷേമ ത്തിന് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ അനിവാര്യമാണ് എന്നും ഡോ. ശൈഖ് സലിം അല്‍ ദാഹരി വ്യക്ത മാക്കി.
* കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പരിസ്ഥിതി, യു.എ.ഇ., സാമൂഹ്യ സേവനം