
അബുദാബി : ശവ്വാല്‍ മാസ പ്പിറവി നിരീക്ഷണത്തിനും ഈദുൽ ഫിത്വർ സ്ഥിരീ കര ണത്തിനു മായി സമിതി രൂപീകരിച്ചു. യു. എ. ഇ. നീതി ന്യായ വകുപ്പു മന്ത്രി സുല്‍ത്താന്‍ അല്‍ ബാദി യുടെ അദ്ധ്യക്ഷത യില്‍ തിങ്കളാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി നീതി ന്യായ വകുപ്പ് ആസ്ഥാനത്ത് യോഗം ചേരും എന്നും അറി യിച്ചു.
മാസ പ്പിറവി സംബന്ധിച്ച് നിരീക്ഷണം നടത്തുവാൻ രാജ്യത്തെ മുഴുവന്‍ ശരീ അത്ത് കോടതി കള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.
ജൂലായ് 4 തിങ്കളാഴ്ച (റമദാൻ 29) തിങ്കളാഴ്ച, ചന്ദ്ര പ്പിറവി ദൃശ്യ മായാല്‍, വ്രതാനുഷ്ഠാന ത്തിനു സമാപനം ആവുകയും ചൊവ്വാഴ്ച മുതൽ ശവ്വാല്‍ തുടങ്ങു കയും ചെയ്യും. അങ്ങിനെ എങ്കിൽ ചൊവ്വാഴ്ച ആയിരിക്കും ഈദുൽ ഫിത്വർ.
റമദാൻ 29 നു ചന്ദ്ര ക്കല പ്രത്യക്ഷ പ്പെടുമെങ്കിലും നഗ്ന നേത്ര ങ്ങള്‍ കൊണ്ട് ദൃശ്യ മാവു കയില്ല. അതു കൊണ്ട് ജൂലായ് 5 ചൊവ്വാഴ്ച, റമദാൻ 30 പൂര്‍ത്തി യാക്കേണ്ടി വരും എന്ന് ഷാര്‍ജ ജ്യോതി ശാസ്ത്ര കേന്ദ്രം ഡയരക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചിരുന്നു.



അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ.യിലെ സ്വകാര്യ മേഖല യില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്ന്, രണ്ട് തീയതി കളിലാണ് അവധി. മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അബുദാബി : ഇന്ത്യൻ വൈ. എം. സി. എ. യുടെ നൂറ്റി ഇരുപത്തി അഞ്ചാം വാർഷിക ആഘോഷം അബുദാബി സെന്റ് ജോർജ്ജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ഹാളിൽ വെച്ചു നടന്നു. 

























