അലൈനില്‍ തിരു ശേഷിപ്പ് പ്രതിഷ്ഠ

September 22nd, 2016

orthodox-church-head-baselios-marthoma-paulose-ePathram
അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ പ്രഖ്യാ പിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരു മേനി യുടെ തിരു ശേഷിപ്പ് അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാല യ ത്തില്‍ സ്ഥാപിക്കും എന്നു സഭാ നേതാക്കള്‍ അബു ദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച രാവിലെ 7. 30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാന യും നടത്തും. തുടര്‍ന്ന് തിരു ശേഷിപ്പ് പ്രതിഷ്ഠാ ശുശ്രൂഷ നിര്‍വ്വ ഹിക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍ തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടെ പ്രധാന കാര്‍മിക ത്വത്തിലും ഡല്‍ഹി ഭദ്രാസന മെത്രാ പ്പോലീത്ത ഡോ. യോഹാനോന്‍ മോര്‍ ദേമെത്രി യോസിന്‍െറ സഹ കാര്‍മി കത്വ ത്തിലും ആയിരിക്കും അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാലയ ത്തില്‍ കര്‍മ്മങ്ങള്‍ നടക്കുക.

ഷാര്‍ജ സെന്‍റ് ഗ്രീഗോറിയോസ് ഇടവക യിലെ അംഗ മായ സി. പി. മാത്യു വിന് ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ ക്കുള്ള അവാര്‍ഡ് സമ്മാനിക്കും. ഇടവക മെത്രാ പ്പോലീത്ത പൊന്നാട അണിയിച്ച് ആദരിക്കും. ആശിര്‍ വാദം, സ്നേഹ വിരുന്ന് എന്നിവ യും നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെന്റ് പോൾസ് ചർച്ചിൽ ഓണാഘോഷം നടന്നു

September 20th, 2016

onam-celebration-st-paul-church-ePathram
അബുദാബി : മുസ്സഫ യിലെ സെന്റ് പോൾസ് ദേവാലയ ത്തിൽ മലയാളി സമൂഹം ഓണാഘോഷം സംഘടിപ്പിച്ചു.

കുർബ്ബാന യ്ക്ക് ശേഷം ഇടവക അംഗ ങ്ങളും കുടും ബാംഗ ങ്ങളും ചേർന്ന് വടം വലി, പുലി ക്കളി, സംഘ ഗാനം, മാർഗ്ഗം കളി, തിരു വാതിര ക്കളി, ഗാന മേള തുടങ്ങി നിര വധി കലാ പരി പാടി കളിലും മത്സരങ്ങ ളിലും പങ്കെടുത്തു.

തുടർന്ന് ഓണ സദ്യയും നടന്നു. മത്സര വിജയി കൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. നിരവധി വിശ്വാ സികൾ ചടങ്ങു കളിൽ സംബന്ധിച്ചു.

സ്പിരിച്വൽ ഡയറക്ടർ ഫാദർ. ജോൺ പടിഞ്ഞാക്കര, ഇടവക വികാരി ഫാ. അനി സേവ്യർ, ഫാ. അശോക് തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭരണാധി കാരികൾ ബലി പെരുന്നാൾ ആശംസകൾ നേർന്നു ​

September 11th, 2016

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളുടെ ഭരണാധി കാരികൾ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും മറ്റു രാജ കുടും ബാംഗ ങ്ങൾക്കും രാജ്യത്തെ ജന ങ്ങൾക്കും ബലി പെരു ന്നാൾ ആശംസ കൾ നേർന്നു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവ കാശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ വിവിധ അറബ്, മുസ്‌ലിം രാജ്യ ങ്ങളിലെ നേതാ ക്കന്മാ ർക്കും പെരുന്നാൾ ആശംസ കൾ നേർന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. ദുബായ് സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്

September 5th, 2016

ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) ദുബായ് സോണ്‍ എട്ടാമത് സാഹിത്യോ ത്സവ് ഒക്ടോബര്‍ 14 ന് മുഹൈസിന യില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പരിപാടി യുടെ നടത്തിപ്പിനായി ജമാല്‍ ഹാജി ചെങ്ങരോത്ത് (ചെയര്‍മാന്‍), ഇസ്മായില്‍ ഉദിനൂര്‍ (ജനറല്‍ കണ്‍വീനര്‍), നജ്മുദ്ധീന്‍ പുതിയങ്ങാടി (ഫൈനാന്‍സ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തിൽ 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ശരീഫ് കാര ശ്ശേരിയും പോസ്റ്റര്‍ പ്രകാശനം സുലൈ മാന്‍ കന്‍ മനവും നിര്‍വ്വഹിച്ചു. യോഗ ത്തില്‍ അബ്ദുല്‍ റഷീദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ കൊളത്തൂര്‍ സ്വാഗതവും അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു. ‘സാഹിത്യോത്സവ് സാദ്ധ്യമാക്കുന്നത്’എന്ന ശീര്‍ഷ കത്തില്‍ മുഹിയുദ്ധീന്‍ ബുഖാരി സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെന്റ് പോൾസ് ദേവാല യത്തിലെ സമ്മർ ക്യാമ്പ് സമാപിച്ചു

August 27th, 2016

അബുദാബി : മുസ്സഫ യിലെ സെന്റ് പോൾസ് ഇട വക ദേവാല യത്തിന്റെ കീഴിൽ സംഘടി പ്പിച്ച സമ്മർ ക്യാമ്പി നു സമാപന മായി. ഇടവകാംഗ ങ്ങളുടെ കുട്ടി കൾക്ക് വേണ്ടി പത്തു ദിവസ ങ്ങളി ലായി നടത്തിയ ക്യാമ്പിൽ മുന്നോറോളം കുട്ടികൾ പങ്കെടുത്തു.

ആത്മീയ വിഷയ ങ്ങളിലുള്ള അറിവ് വർദ്ധി പ്പിക്കുക എന്നതി നോടൊപ്പം കുട്ടി കളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹി പ്പിക്കുവാനും കുട്ടി കളിൽ നന്മയും സ്നേഹ വും ഐക്യവും ഊട്ടിയുറ പ്പിക്കു വാനും ഈ ക്യാമ്പ് സഹായക മായി എന്ന് ഇടവക വികാരി റവ. ഫാദർ ജോണി പറഞ്ഞു.

മുസ്സഫ യിലെ എൽ. എൽ. എച്ച്. ആശുപത്രി യുടെ സഹകരണ ത്തോടെ കുട്ടി കൾക്ക് ദന്ത പരി ശോധനയും കണ്ണു പരി ശോധനയും ആരോഗ്യ പരിരക്ഷയെ ക്കുറിച്ച് ഡോക്ടർ. രാമ നാഥിന്റെ ബോധ വൽക്കരണ ക്ലാസ്സു കളും നടന്നു.

ഇടവക സഹ വികാരി അശോക് ഗോൺ സാൽവസ്, എൽ. എൽ. എച്ച്. ഓപ്പറേഷൻസ് മാനേജർ തുഹീൻ സെൻ ഗുപ്ത തുടങ്ങിയവർ സമാപന പരിപാടി കൾക്ക് നേതൃത്വം നൽകി.

തുടർച്ചയായ രണ്ടാം വർഷ മാണ് വിജയ കരമായ രീതി യിൽ ഈ സമ്മർ ക്യാമ്പ് നടത്തുന്നത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഹല്യ സമ്മര്‍ ഫിയസ്റ്റ 2016
Next »Next Page » സാഹിത്യ സംവാദം ശ്രദ്ധേയമായി »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine