അബുദാബി : തന്‍െറ മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം ആണെന്ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍. ആയുസ്സുള്ള കാല ത്തോളം റമദാന്‍ വ്രതം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.
ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. എന്ന കൂട്ടായ്മ, അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ കൂട്ടു കാരോടുള്ള ഐക്യ ദാര്‍ഢ്യ മായാണ് വ്രതം തുടങ്ങിയത്. പിന്നീട് ഇസ്ലാമിനെ കുറിച്ച് പഠിച്ചു. അത് വ്രതം എടു ക്കുവാന്‍ കൂടുതല്‍ പ്രോത്സാഹനമായി.
ഖുര്‍ആനിന്‍െറ ‘ഹേ, മനുഷ്യാ’ എന്ന സംബോധന തന്നെ ഏറെ സ്വാധീനി ച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിനെ കുറിച്ച് അങ്കണ വാടി ക്കുട്ടിയുടെ അറിവ് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് കര്‍മ്മ ങ്ങളാണ് സകാത്തും വ്രതവും. ആത്മീയ മായ പവിത്രത യാണ് വ്രതാനുഷ്ടാനം സമ്മാനി ക്കുന്നത്. അതിനാല്‍ വ്രതം പ്രകടനാത്മകത യാവരുത്. വലതു കൈ കൊടു ക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് തന്‍െറ വീക്ഷണം. അതിനാല്‍, പരസ്യ മായി റിലീഫ് നല്‍കുന്ന പരിപാടി കളില്‍ പങ്കെടു ക്കാറില്ല.
എല്ലാ മത ങ്ങളിലെയും നന്മയെ താന്‍ സ്വാംശീകരിക്കാറുണ്ട്. ശബരി മല യിലേക്ക് തീര്‍ഥാടനം ചെയ്യാറുണ്ട്. വേളാങ്കണ്ണിയും തനിക്ക് അന്യമല്ല. ഇസ്ലാം സാഹോദര്യ ത്തിന്‍െറ യും സഹിഷ്ണുത യുടെയും സമാധാന ത്തിന്‍െറയും മതം ആണെന്നും ടി. എന്‍. പ്രതാപന്‍ പറഞ്ഞു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. ചെയര്‍മാന്‍ കെ. എച്ച്. താഹിര്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍ മാന്‍ ഇ. പി. മൂസ ഹാജി, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്ല ഹബീബ് എന്നിവര്‍ സംസാരിച്ചു.
ടി. എന്‍. പ്രതാപന് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ഗ്രന്ഥം വി. പി. കെ. അബ്ദുല്ല സമ്മാനിച്ചു.
മുനീബ് ഖിറാഅത്ത് നടത്തി. ഉസ്മാന്‍ സഖാഫി സമാപന പ്രസംഗ വും പ്രാര്‍ഥനയും നടത്തി. ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍. വൈസ് ചെയര്‍ മാന്‍ സിദ്ദീഖ് തളിക്കുളം സ്വാഗതവും കണ്‍വീനര്‍ ജലീല്‍ തളിക്കുളം നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, സംഘടന, സാംസ്കാരികം