Saturday, April 25th, 2015

രാജ്യസ്‌നേഹം ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല : അബ്ദു സ്സമദ് സമദാനി

tuhfathul-mujahideen-released-in-abudhabi-ePathram
അബുദാബി : പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്തൂം രണ്ടാമന്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥ ത്തിന്റെ മലയാള പരിഭാഷ യുടെ ഗള്‍ഫ്‌ മേഖലാ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

പ്രമുഖ ചരിത്ര കാരനും ഗ്രന്ഥ ത്തിന്റെ പരിഭാഷാ സംഘ ത്തിന്റെ തലവനും കോഴിക്കോട് സര്‍വ കലാ ശാല മുന്‍ വൈസ് ചാന്‍സല റുമായ ഡോക്ടര്‍ കെ. കെ. എന്‍. കുറുപ്പ്, എം. പി. അബ്ദുല്‍ സമദ് സമദാനി, ഇന്ത്യന്‍ എംബസ്സി യിലെ ഡി. എസ്. മീണ, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, യൂണിവേഴ്സല്‍ ആശുപത്രി എം. ഡി.  ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ ചേര്‍ന്നാണ് ഗള്‍ഫ് പ്രകാശനം നിര്‍വ്വഹിച്ചത്.

zainuddin-makhdoom-tuhfatul-mujahideen-cover-page-ePathram

നാലു ഭാഷകളില്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചത്

36 ലോക ഭാഷ കളില്‍ വിവര്‍ത്തനം ചെയ്ത ‘തുഹ്ഫത്തുല്‍ മുജാ ഹിദീന്‍’ എന്ന ഗ്രന്ഥം കേരളത്തിന്‌ പുറത്ത് പതിനാലു യൂണി വേഴ്സിറ്റി  കളില്‍ പഠിപ്പി ക്കുന്നുണ്ട്. പ്രകാശനത്തെ തുടര്‍ന്ന് ഈ കൃതി യെ കുറിച്ചു നടന്ന സെമിനാറില്‍ അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം ചെയ്തു.

രാജ്യ സ്‌നേഹം ഓരോ മനുഷ്യന്റെയുള്ളിലും ജന്മനാ ഉണ്ടാവുന്ന വികാര മാണ് എന്നും അത് ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും അബ്ദു സ്സമദ് സമദാനി അഭിപ്രായ പ്പെട്ടു.

പോര്‍ച്ചുഗീസ് അധിനിവേശ ത്തിന് എതിരെ പോരാട്ടം നടത്തിയ സാമൂതിരി യുടെ പിന്നില്‍ അണി നിരന്ന മുസ്ലിം പോരാളി കള്‍ക്ക് ആവേശം പകര്‍ന്ന ഈ ഗ്രന്ഥം വലിയൊരു മതേതര സന്ദേശ മാണു നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ത്തിലെ ആദ്യത്തെ ചരിത്ര ഗ്രന്ഥമായി കണക്കാക്ക പ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ പഠിക്കാനും പ്രചരിപ്പിക്കാനും സമൂഹം തയ്യാറാവണം. അധിനിവേശ ക്കാര്‍ക്കും അക്രമ കാരി കള്‍ക്കും ആദരവും സ്മാരകങ്ങളും പണിയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ശൈഖ് സൈനുദ്ദീന്‍ മഖ്തൂമിനെയും തുഹ്ഫത്തുല്‍ മുജാഹിദീ നെയും തമസ്‌കരിക്കുന്നത് ലജ്ജാ കരമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനു സ്ക്രിപ്റ്റ്സ് പ്രസിദ്ധീകരിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ഗ്രന്ഥത്തിന്റെ മലയാളം അടക്കം നാല് ഭാഷ കളിലുള്ള ക്രോഡീകരിച്ച പ്രതിയാണ് പ്രകാശനം ചെയ്തത്.

ഈ ഗ്രന്ഥത്തെ ക്കുറിച്ച് പ്രത്യേക ഡോക്യുമെന്‍ററി തയ്യാറാക്കിയ പ്രമുഖ എഴുത്തു കാരന്‍ ജലീല്‍ രാമന്തളി, ഡോ. കെ. കെ. എന്‍. കുറുപ്പ്, ചരിത്രകാരന്‍ അബ്ദു റഹിമാന്‍ കുട്ടി മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, എം. കെ. മൊയ്തീന്‍, പി. കെ. അന്‍വര്‍ നഹ, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. വി. പി. കെ. അബ്ദുള്ള സ്വാഗതവും കരപ്പാത്ത് ഉസ്മാന്‍ നന്ദിയും പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine