അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണൽ സാഹിത്യോത്സവ് 2016, വിജയി പ്പിക്കുന്ന തിനായി വിപുല മായ സംഘാടക സമിതി രൂപീകരിച്ചു. സാഹിത്യോത്സവ് 2016 ഒക്‌ടോബര്‍ 28ന് അല്‍ ഐനില്‍ വെച്ചാണ് നടക്കുക.
അലൈൻ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന സംഘാ ടക സമിതി രൂപീ കരണ സംഗമം, അലൈൻ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. ആര്‍. എസ്. സി. നാഷണൽ ചെയര്‍ മാന്‍ അബൂബക്കര്‍ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ഐ. സി. എഫ്. അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി വി. സി. അബ്ദുല്ല സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
ഷമീം തിരൂര്‍ സംഘാടക സമിതി പ്രഖ്യാപനവും അബ്ദുല്‍ റസാഖ് മാറഞ്ചേരി സന്ദേശ പ്രഭാഷണവും നടത്തി.
മലയാളി സമാജം പ്രസിഡന്റ് ഡോ. മുഹമ്മദ് അന്‍ സാരി, ഷാജി ഖാന്‍, ഐ. സി. എഫ്. ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ പി .സി. കെ., ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാ വൂര്‍, അബ്ദുല്‍ നാസര്‍ കൊടിയ ത്തൂര്‍, അബ്ദുല്‍ മജീദ് സഖാഫി, ഇ. കെ. മുസ്തഫ, അഹ്മദ് ഷെറിന്‍, കബീര്‍ കെ. സി., മുഹമ്മദലി ചാലില്‍ തുടങ്ങി യവർ പ്രസംഗിച്ചു.
മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, പകര അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മഹ്മൂദ് ഹാജി കടവത്തൂര്‍, സി. എം. എ. കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍ (ബനിയാസ് സ്പൈക്), പ്രമോദ് മങ്ങാട് (യു. എ. ഇ. എക്സ്ചേഞ്ച്), ഇ. പി. മൂസ ഹാജി (ഫാത്തിമ ഗ്രൂപ്പ്), നിസ്സാര്‍ സെയ്ത് (സിറാജ് പത്രം), ഇസ്മയില്‍ റാവുത്തര്‍ (നോര്‍ക്ക ഡയറക്ടര്‍) തുട ങ്ങിയ വരാണ് സംഘാടക സമിതി യുടെ രക്ഷാധി കാരികൾ.
പി. പി. എ. കുട്ടി ദാരിമി (ചെയര്‍മാന്‍), വി. പി. എം. ശാഫി ഹാജി (കണ്‍ വീനര്‍), എം. ടി. അബ്ദുല്ല മുസ്ലിയാര്‍ കിനാലൂര്‍, അഷ്റഫ് മന്ന, ഹമീദ് ഈശ്വര മംഗലം (വൈസ് ചെയര്‍മാന്‍), ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ, അബ്ദുല്‍ ഹയ്യ് അഹ്സനി (ജോയിന്റ് കണ്‍ വീനര്‍) എന്നിവ രാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗ ങ്ങൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, മതം