അബുദാബി : പരിശുദ്ധ റമദാനില്‍ ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം 2022 ഏപ്രിൽ 15, 16, 17 തിയ്യതികളിൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി മത്സരങ്ങൾ ഉണ്ടായിരിക്കും.
പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടർ എം. എ. അഷ്‌റഫ് അലി നിര്‍വ്വഹിച്ചു. സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദു സലാം, സെക്രട്ടറി മാരായ ഹാരിസ് ബാഖവി, സലീം നാട്ടിക തുടങ്ങിയവർ സംബന്ധിച്ചു. മത്സരത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കുട്ടികള്‍, പ്രവാസി, മതം