ദുബായ് : ഇന്ത്യയില്‍ വിദേശ ആധിപത്യ ത്തിന് തുടക്കം ഇട്ടത് പോര്‍ച്ചു ഗീസുകാർ ആണെന്നി രിക്കെ അവര്‍ക്ക് എതിരെ സന്ധിയില്ലാ സമരം നട ത്തിയ കുഞ്ഞാലി മരയ്ക്കാര്‍ ആണ് സ്വാതന്ത്ര്യ സമരത്തിന് വിത്തു പാകി യത്. ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യ സമര സേനാനിയും രക്ത സാക്ഷി യുമാണ് കുഞ്ഞാലി മരയ്ക്കാര്‍ എന്നും പോര്‍ച്ചു ഗീസു കാര്‍ക്ക് എതിരെ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ പോരാട്ടങ്ങൾ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ ജ്വലി ക്കുന്ന അദ്ധ്യായ മാണ് എന്നും ചരിത്ര കാരന്‍ പി. ഹരീന്ദ്രനാഥ്.
കുഞ്ഞാലി മരയ്ക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ സംഘടി പ്പിച്ച ‘കുഞ്ഞാലി മരയ്ക്കാര്‍ അവഗണി ക്കപ്പെടുന്ന ചരിത്ര പുരുഷന്‍’ എന്ന സെമിനാറില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.
മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ സെമിനാർ ഉദ്ഘാടനം ചെയ്തു. സാമൂതിരി യുടെയും കുഞ്ഞാലി മരയ്ക്കാ രു ടെയും ജീവിത ചരിത്രം കൂടുതല്‍ ചര്‍ച്ച ചെയ്യ പ്പെടുന്ന തിന് അവസരം ഒരുക്കണ മെന്ന് അദ്ദേഹം അഭി പ്രായ പ്പെട്ടു.
പി. കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ് ആമുഖ പ്രസംഗം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി, ഡയസ് ഇടിക്കുള, പുന്നക്കന്‍ മുഹമ്മദലി, കായിക്കര റജി, റഫീഖ് മേമുണ്ട, ഒ. കെ. ഇബ്രാഹിം, നജീബ് കോട്ടയ്ക്കല്‍, രാജന്‍ കൊളാവി പ്പാലം, സുബൈര്‍ വെള്ളി യോട് തുടങ്ങിയവർ സംസാരിച്ചു.
- pma