ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

June 24th, 2015

isc-hafiz-ul-quran-2015-competition-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്ത മായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സര ങ്ങള്‍ക്ക് ജൂണ്‍ 24 ബുധനാഴ്ച രാത്രി 10 മണിക്ക് ഐ. എസ്. സി. യില്‍ തുടക്ക മാവും.

30 വയസ്സിന് താഴെ പ്രായ മുള്ളവരെ വിവിധ വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ നടക്കുക. യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന പരിപാടി യില്‍ അഞ്ച് വിഭാഗ ങ്ങളിലായി സ്വദേശി കളും വിദേശി കളുമായി എണ്‍പതോളം പേര്‍ മത്സരിക്കും. ശൈഖ് സായിദിന്റെ ചരമ ദിന മായ റമദാൻ 19ന് ശൈഖ് സായിദിന്റെ ജീവിതം വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനവും സോഷ്യല്‍ സെന്ററില്‍ ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ജീവകാരുണ്യം എന്നാല്‍ ഉച്ഛിഷ്ട നിര്‍മാര്‍ജ്ജനം അല്ല : ഫാ. ഡേവിസ് ചിറമ്മേല്‍

June 24th, 2015

അബുദാബി : ആര്‍ക്കും വേണ്ടാതാകുന്ന ഭക്ഷണം അനാഥാലയ ത്തില്‍ കൊണ്ടു തള്ളുന്ന ആധുനിക പൊങ്ങച്ചമല്ല ജീവ കാരുണ്യം എന്ന് ഫാ. ഡേവിസ് ചിറമ്മേല്‍ അബുദാബി യില്‍ പറഞ്ഞു. മാര്‍ത്തോമാ യുവജന സംഖ്യം സംഘടി പ്പിച്ച ചതുര്‍ദിന കണ്‍െവന്‍ഷനില്‍ സമാപന സന്ദേശം നല്‍കുക യായിരുന്നു പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും കൂടിയായ ഫാ. ഡേവിസ് ചിറമ്മേല്‍.

പരിശുദ്ധാത്മാവ് നിറഞ്ഞ മനസ്സു കളില്‍ നിന്നും ഉയരുന്ന സഹന ത്തിന്റെ മനോഭാവം ആയിരി ക്കണം ജീവ കാരുണ്യ ത്തിന് വിശ്വാസി കളെ ഒരുക്കേണ്ടത്. യഥാര്‍ത്ഥ സന്തോഷം കണ്ടെ ത്തേണ്ടത്‌ നഷ്ട പ്പെടുന്നതിലാണ്.

നമ്മുടെ ത്യാഗവും സമര്‍പ്പണവും ആയിരിക്കണം അടുത്ത തലമുറയ്ക്ക് വിശ്വാസ ത്തിലേക്ക് വരാന്‍ കാരണം ആകേണ്ടത് എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

അബുദാബി മാര്‍ത്തോമാ ഇടവക വികാരിയും യുവജന സഖ്യം പ്രസിഡണ്ടുമായ റവ. പ്രകാശ് എബ്രഹാം, ഇടവക സഹ വികാരി റവ. ഐസക് മാത്യു, സെക്രട്ടറി സുജിത് മാത്യു, കണ്‍വീനര്‍ ബിജോയ് സാം എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on ജീവകാരുണ്യം എന്നാല്‍ ഉച്ഛിഷ്ട നിര്‍മാര്‍ജ്ജനം അല്ല : ഫാ. ഡേവിസ് ചിറമ്മേല്‍

ദുബായ് ഹോളി ഖുർആൻ : മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ പ്രഭാഷണം

June 24th, 2015

dubai-international-holy-quran-award-ePathram
ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡി നോട് അനുബ ന്ധിച്ച് ജൂണ്‍ 25 ന് നടക്കുന്ന റമദാൻ പ്രഭാഷണ ത്തില്‍ പ്രമുഖ വാഗ്മിയും കര്‍മ്മ ശാസ്ത്ര പണ്ഡിതനു മായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ സംബന്ധിക്കും.

ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററി ന്റെ ആഭിമുഖ്യ ത്തില്‍ വ്യാഴാഴ്ച രാത്രി ദുബായ് ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടക്കുന്ന പ്രഭാഷണ പരിപാടി യുടെ വിജയ ത്തിനായി പ്രവർത്തിക്കാൻ മുസ്സഫ സഅദിയ്യ കമ്മിറ്റി തീരുമാനിച്ചു.

ഇസ്മയിൽ സഅദി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് സഅദി ഇശ്വര മംഗലം, കെ. കെ. എം. സഅദി, ഹമീദ് ശർവാനി, ഉമ്മർ സഅദി, ശാഫി ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ദുബായ് ഹോളി ഖുർആൻ : മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ പ്രഭാഷണം

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍

June 23rd, 2015

logo-isc-abudhabi-epathram
അബുദാബി : മതകാര്യ വകുപ്പിന്റെ സഹകരണ ത്തോടെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ഈ മാസം 24, 25, 26 തിയ്യതി കളില്‍ രാത്രി 10.30 മുതൽ 12.30 വരെ യാണ് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കുക.

ഇത് തുടര്‍ച്ച യായ രണ്ടാം വര്‍ഷമാണ് ഖുര്‍ആന്‍ പാരായണ മത്സരം സംഘടി പ്പിക്കുന്നത്. 15, 20, 25, 30 വയസു വരെയും, ജനറല്‍ വിഭാഗ ത്തിലുമാണ് മത്സരം.

ജനറല്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍ ഏത് ഭാഗത്തു നിന്നും വിധി കര്‍ത്താക്കള്‍ ചോദിച്ചാലും ഖുര്‍ആന്‍ പാരായണം ചെയ്യണം. മത കാര്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണ ത്തില്‍ നടത്തുന്ന മത്സര ത്തിന് മത കാര്യ വകുപ്പാണ് വിധി കര്‍ത്താക്കളെയും തീരുമാനി ക്കുന്നത്.

പുരുഷ ന്മാര്‍ക്ക് മാത്ര മാണ് മത്സര ത്തില്‍ പങ്കെടു ക്കു വാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗ ത്തിലെ വിജയി കള്‍ക്ക് 80,000 ദിര്‍ഹ മാണ് സമ്മാനം നല്‍കി യിരു ന്നത്. എന്നാല്‍ ഈ വര്‍ഷം സമ്മാന ത്തുക ഒരു ലക്ഷം കവിയും എന്ന് സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജീവിത ത്തിലൂടെ കടന്ന് പോകുന്ന ഫോട്ടോ പ്രദര്‍ശനം റമദാന്‍ 19ന് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കും എന്നും ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍

അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത ഇല്ലാതാക്കും : ഡോ. ഹുസൈന്‍ സഖാഫി

June 21st, 2015

അബുദാബി : ആവശ്യമായത് മാത്രമേ റമദാനില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നും അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത കുറക്കും എന്നും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അബുദാബി യില്‍ പറഞ്ഞു. യു. എ. ഇ. പ്രസിഡന്റിന്റെ അതിഥി യായി ഇവിടെ എത്തിയ തായിരുന്നു ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്.

പാപ മോചനത്തിനായി വിശ്വാസി കള്‍ മനസ്സും ശരീരവും അല്ലാഹു വിലേക്ക് സമര്‍പ്പിക്കണം. ജനന ത്തിനും മരണ ത്തിനും ഇട യിലുള്ള വളരെ ചെറിയ ഈ സമയം മനുഷ്യന്‍ തന്റെ ചിന്ത കളേയും പ്രവര്‍ത്തി കളെയും തെറ്റായ മാര്‍ഗ ത്തിലൂടെ തിരിച്ചു വിടരുത്. ചെയ്തു പോയ തെറ്റു കളെ ക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നവന് പാപ മോചനത്തിന് അവസര മുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പി ക്കുന്നതും അതാണ്. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഉമൈര്‍ ഇബ്നു യൂസുഫ് പള്ളി യില്‍ പ്രഭാഷണം നടത്തുക യായിരുന്നു ഹുസൈന്‍ സഖാഫി.

കഴിഞ്ഞ കാലത്തെ വീഴ്ചകളെ സ്വയം തിരുത്തി മുന്നോട്ട് പോകാന്‍ മാനവ രാശിയെ പ്രോത്സാഹി പ്പിക്കുന്ന മാസ മാണ് റമദാന്‍. ഏതൊരു തിന്മയും മനുഷ്യനെ അന്ധ കാര ത്തിലേക്ക് നയിക്കുക യും മുന്നോട്ടുള്ള പ്രയാണ ത്തിന് സ്വയം വിലങ്ങു തടി തീര്‍ക്കുന്നതു മായിരിക്കും.

എന്നിലെ പാപം അല്ലാഹു പൊറുത്തു തന്നിരിക്കുന്നു എന്ന ചിന്ത യാണ് വിശ്വാസി യെ അവന്റെ ഭാവി കാല ജീവിത ത്തിന് വഴി തെളിയി ക്കുന്നത്. സാമൂഹിക സേവന ത്തിലേക്കും മറ്റുള്ള വന്റെ പ്രയാസ ങ്ങളെ മനസ്സി ലാക്കുന്ന തിലേക്കും തന്റെ മനസ്സിനെ പാക പ്പെടുത്താന്‍ നോമ്പുകാരന് കഴി യുന്നു. അല്ലാഹുവിന്റെ കാരുണ്യം, ഇടമുറിയാതെ ഭൂമി യിലോട്ട് വര്‍ഷിക്കുന്ന മാസമാണ് റമദാന്‍.

ചെയ്തു പോയ തെറ്റു കളില്‍ പശ്ചാത്തപിച്ച് കുടുംബ ത്തിനും സമൂഹ ത്തിനും മാത്രമായി ജീവിക്കണമെന്നും ഹുസൈന്‍ സഖാഫി ഉല്‍ബോധിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത ഇല്ലാതാക്കും : ഡോ. ഹുസൈന്‍ സഖാഫി


« Previous Page« Previous « കൊറോണ വൈറസ് : അബുദാബിയില്‍ ഒരു മരണം
Next »Next Page » അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine