അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയ ത്തിലെ കൊയ്ത്തു ല്‍സവം വിവിധ പരിപാടി കളോടെ ആഘോഷിച്ചു. ആദ്യത്തെ കൊയ്ത്തിന് ശേഷ മുള്ള ധാന്യ ങ്ങളും കായ്കനി കളും ദേവാലയ ത്തിൽ കാണിക്ക വെക്കുക എന്ന ആശയ മാണ് കൊയ്ത്തു ത്സവ മായി ഇപ്പോഴും വർഷാ വർഷം കൊണ്ടാടുന്നത്.
ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത യുടെ കാര്‍മ്മിക ത്വ ത്തില്‍ രാവിലെ പതിനൊന്ന് മണി യോടെ കൊയ്ത്തു ത്സവ ത്തിന്റെ ചടങ്ങു കൾക്ക് തുടക്ക മായി. സ്ത്രീകളും കുട്ടികളും പുരുഷ ന്മാരും അടക്കം വിവിധ ദേശ ക്കാരായ ആയിര ക്കണക്കിന് ആളുകളാണ് കൊയ്ത്തുത്സവത്തിൽ പങ്കെടുത്തത്.
നാടൻ ഭക്ഷണ ശാല യായിരുന്നു കൊയ്ത്തു ത്സവ ത്തിന്റെ പ്രധാന ആകർഷണം. നാടൻ ഭക്ഷണ ങ്ങൾക്കൊപ്പം വിവിധയിനം പായസ ങ്ങൾ, ഔഷധ സസ്യങ്ങൾ, ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം നിരവധി സ്റ്റാളു കള്‍ കൊയ്ത്തുത്സവ ത്തിന്റെ ഭാഗമായി. ഇടവകയംഗങ്ങൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണ ങ്ങളും മേള യിൽ പ്രദർശി പ്പിച്ചു.
- pma