ബംഗളൂരു : ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഇസ്ലാംമത വിശ്വാസ പ്രകാരം ഹിജാബ് അവിഭാജ്യ ഘടകമല്ല എന്നും ഹൈക്കോടതി. ഹിജാബ് ധരിച്ച് സ്കൂളില്‍ എത്താം എങ്കിലും ക്ലാസ്സില്‍ അത് പറ്റില്ല എന്നും കോടതി വ്യക്തമാക്കി. അതതു വിദ്യാഭ്യാസ സ്ഥാപന ങ്ങള് നിഷ്കര്‍ശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ധരിക്കണം എന്നും കോടതി.
ഹിജാബ് ധരിക്കുക എന്നത് മൗലിക അവകാശ ങ്ങളുടെ ഭാഗമാണ് എന്ന് ചൂണ്ടിക്കാണിച്ചും ക്ലാസ്സ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണം എന്നും ആവശ്യപ്പെട്ട് ഉഡുപ്പിയിലെ ഗവണ്മെന്റ് വനിതാ പ്രീ-യൂണി വേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജികള്‍ തള്ളി ക്കൊണ്ടാണ് കോടതി യുടെ ഉത്തരവ്.
ഈ വര്‍ഷം ജനുവരിയിലാണ് ഹിജാബ് വിവാദം രൂക്ഷ മായത്. ഉഡുപ്പി ഗവണ്മെന്റ് വനിതാ പ്രീ-യൂണി വേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ത്ഥിനികളെ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇതോടെ വിഷയം ചൂടു പിടിച്ചു. വിദ്യാര്‍ത്ഥിനി കള്‍ക്ക് കൂടെ കേസില്‍ വിവിധ സംഘടനകളും കക്ഷി ചേര്‍ന്നിരുന്നു.
- മുത്തലാഖ് നിയമ വിരുദ്ധം
- സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി
- അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- വിവാഹ പൂര്‍വ്വബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി
- തകര്‍ന്ന വിവാഹം ഏക പക്ഷീയമായി വേര് പ്പെടുത്താം
- പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കര്‍ണ്ണാടക, കുട്ടികള്‍, നിയമം, വിദ്യാഭ്യാസം, വിവാദം, സ്ത്രീ