രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

February 21st, 2025

bjp-leader-rekha-gupta-takes-oath-delhi-chief-minister-ePathram

ന്യൂഡൽഹി : ബി. ജെ. ­പി. മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷ രേഖാ ഗുപ്ത ഡൽഹി മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാംലീല മൈതാനി യിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി. കെ. സക്‌സേന സത്യ വാചകം ചൊല്ലിക്കൊടുത്തു.

ഉപ മുഖ്യമന്ത്രി യായി പര്‍വേഷ് വര്‍മയും മന്ത്രിമാർ ആയി ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിംഗ്, രവീന്ദ്ര ഇന്ദാര്‍ജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നി വരും സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ്സിംഗ്, ജെ. പി. നദ്ദ, അടക്കം കേന്ദ്ര മന്ത്രിമാരും വിവിധ എന്‍. ഡി. എ. മുഖ്യ മന്ത്രിമാരും പാർട്ടി നേതാക്കളും സംബന്ധിച്ചു.

ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജിനു ശേഷം ഡൽഹിയിലെ ബി. ജെ. ­പി. യുടെ രണ്ടാമത്തെ വനിതാ മുഖ്യ മന്ത്രിയുമാണ് പാർട്ടി യുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ രേഖ ഗുപ്ത. Image Credit : Twitter

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി

February 19th, 2025

Popular-Social-Networking-Sites-epathram

ന്യൂഡല്‍ഹി : യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമ ങ്ങളിലും വരുന്ന ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണം എന്ന നിർദ്ദേശവുമായി സുപ്രീം കോടതി.

ഇന്ത്യ ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ രണ്‍വീര്‍ അല്ലാ ബാദിയ യുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്ന സമയത്താണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിർദ്ദേശം നൽകിയത്.

വിഷയത്തില്‍ അറ്റോര്‍ണി ജനറൽ, സോളിസിറ്റര്‍ ജനറൽ എന്നിവരുടെ സഹായം തേടണം എന്നും സുപ്രീം കോടതി ബഞ്ച് നിർദ്ദേശിച്ചു.

അശ്ലീല പരാമർശം നടത്തിയ കാരണം നിയമ നടപടി നേരിടുന്ന യൂ ട്യൂബർ രൺവീർ അല്ലാബാദി കോടതി യുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു.

വ്‌ളോഗർമാർക്കും യൂട്യൂബർമാർക്കും ജനപ്രീതി ഉണ്ട് എന്നത് കൊണ്ട് എന്തും പറയാം എന്ന് കരുതരുത്. സമൂഹത്തെ നിസ്സാരമായി കാണരുത്.

നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും മാതാപിതാ ക്കളെയും സഹോദരിമാരെയും സമൂഹ ത്തെയും പോലും ലജ്ജിപ്പിക്കും എന്നും കോടതി പറഞ്ഞു. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

February 19th, 2025

election-commissioner-gyanesh-kumar-2025-ePathram

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 1988 ബാച്ച് കേരള കേഡര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 1989 ബാച്ചിലെ ഐ. എ. എസ്. ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ചു.

ഭരണഘടന, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി വോട്ടര്‍മാര്‍ക്ക് ഒപ്പം ഉണ്ടാവും എന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാകണം എന്നും  സ്ഥാനം ഏറ്റെടുത്ത ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. എന്നാൽ ചട്ടങ്ങൾ മറി കടന്നുള്ള നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി ലോക്‌ സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. Image Credit : WiKi

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു

January 16th, 2025

justice-k-vinod-chandran-takes-oath-as-supreme-court-judge-ePathram
ന്യൂഡൽഹി : സുപ്രീം കോടതി ജഡ്ജിയായി മലയാളി യായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആകും.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.

നോർത്ത് പറവൂർ സ്വദേശിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാര്‍ച്ച് മുതൽ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ച്‌ വരുന്നു. കേരളാ ലോ അക്കാദമി ലോ കോളജില്‍ നിന്നാണ് വിനോദ് ചന്ദ്രന്‍ നിയമ ബിരുദം നേടിയത്.

1991 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2007 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡർ ആയിരുന്നു. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. Image Credit : Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു

January 3rd, 2025

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ഓൺലൈൻ – സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നവരെ ലക്‌ഷ്യം വെച്ച് കൊണ്ട് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓണ്‍ ലൈന്‍ ജോലിയുടെ പേരില്‍ ‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ അല്ലെങ്കില്‍ ‘ഇന്‍വെസ്റ്റ്‌ മെന്റ് സ്‌കാം’ എന്നിങ്ങനെ ലോക വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്നുള്ളതും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സമൂഹ മാധ്യമം വാട്‌സാപ്പ് തന്നെയാണ്. തൊട്ടു പിന്നാലെ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയുമുണ്ട്.

‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) നടത്തുന്നവർ പണം തട്ടിയെടുക്കും മുന്‍പ് വ്യക്തി കളുമായി കഴിയുന്നത്ര അടുപ്പം സ്ഥാപിക്കുകയും നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ ചോർത്തി എടുക്കുകയും ചെയ്യുന്നു.

ജീവകാരുണ്യം, ചികിത്സാ സഹായം, അഗതികൾക്കും അശരണർക്കും കൈത്താങ്ങ് എന്നിവയൊക്കെയാണ് ഈ സൈബർ കുറ്റവാളികൾ മുദ്രാവാക്യം ആക്കിയിരിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പു ചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കും.

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് പന്നിക്കശാപ്പ് തട്ടിപ്പുകാരുടെ രീതി.

2024 ലെ ആദ്യ പാദത്തിൽ വാട്‌സാപ്പ് വഴി തട്ടിപ്പുകളിൽ കുടുങ്ങിയ 43,797 പരാതികൾ ലഭിച്ചിരുന്നു. ഇതേ കാലയള വില്‍ ടെലഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 22,680 പേരും ഇന്‍സ്റ്റ ഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 19,800 പേരും പരാതി നൽകിയിട്ടുണ്ട്.

സംഘടിത സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഫെയ്‌സ് ബുക്ക് വഴി സ്‌പോണ്‍സേഡ് പരസ്യങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. നിയമ വിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി. ഇതില്‍ ക്ലിക്ക് ചെയ്യുന്ന തോടെ ഫോണിലെ എല്ലാ സുപ്രധാന വിവരങ്ങളും ചോർത്തി എടുക്കും.

തട്ടിപ്പു തടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ ഗൂഗിളുമായും ഫെയ്‌സ് ബുക്കുമായും സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടി എടുക്കുവാനും ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
Next »Next Page » ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു »



  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine