ഡൽഹി കൂട്ട മാനഭംഗം : വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി

November 7th, 2016

delhi-rape-convicts-epathram
ന്യൂഡല്‍ഹി : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ട മാന ഭംഗ ക്കേസില്‍ പ്രതി കളുടെ വധ ശിക്ഷ റദ്ദാക്കണം എന്ന്‍ അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ റിപ്പോർട്ട് നൽകി.

വധ ശിക്ഷ വിധി ക്കുന്ന തിന് മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും ശിക്ഷയെ ക്കുറിച്ച് പ്രതി കളുടെ വിശദീ കരണം തേടി യില്ല എന്നും അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു സുഹൃത്തി നൊപ്പം ബസ്സിൽ കയറിയ ഫിസിയോ തെറാപ്പി വിദ്യാ ര്‍ത്ഥിനി യായിരുന്ന ജ്യോതി സിംഗിനെ അഞ്ചു പേര്‍ ചേര്‍ന്ന് ഓടുന്ന ബസ്സില്‍ വെച്ച് ക്രൂര മായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശ നില യില്‍ അവരെ തെരുവില്‍ ഉപേക്ഷിച്ചു.

തുടർന്ന് സിംഗപ്പൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രി യില്‍ എത്തിച്ചു എങ്കിലും പെൺ കുട്ടി ഡിസംബർ 29 നു മരണ ത്തിനു കീഴടങ്ങി.

കേസിലെ ഒന്നാം പ്രതി വിചാരണ ക്കാല യളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. പ്രായ പൂർത്തി ആകാത്ത തിനാൽ ഒരു പ്രതിക്ക് മൂന്നു വർഷത്തെ തടവു ശിക്ഷ യാണ് വിധിച്ചത്.

മറ്റു നാലു പ്രതികൾക്കു വിചാരണ ക്കോടതി വധ ശിക്ഷ വിധി ക്കുകയും ഹൈ ക്കോടതി ശരി വെക്കു കയും ചെയ്തി രുന്നു.

പ്രതികള്‍ അപ്പീലു മായി സുപ്രീം കോടതി യെ സമീപി ച്ചതിനെ തുടര്‍ ന്നാണ് കോടതി അമിക്കസ് ക്യുറി യെ നിയമിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പച്ചിലപ്പെട്രോൾ : രാമർപിള്ളൈക്കെതിരെ കോടതി വിധി

October 15th, 2016

ramar-pillai_epathram

ചെന്നൈ : മണ്ണെണ്ണയും ബെൻസീനും ഉപയോഗിച്ച് പെട്രോളുണ്ടാക്കി ഇലകളിൽ നിന്നും ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് വിൽപ്പന നടത്തിയ ചെന്നൈ സ്വദേശി രാമർപിള്ളൈക്ക് മൂന്നു വർഷത്തെ തടവ് കോടതി വിധിച്ചു. ഹെർബൽ പെട്രോൾ എന്ന പേരിലായിരുന്നു രാമർപിള്ളൈയുടെയും കൂട്ടരുടെയും വില്പന.

1999 ലും 2000 ത്തിലുമായിരുന്നു വ്യാജപെട്രോൾ വില്പന നടത്തിയത്. ഈ പെട്രോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിച്ചു കാണിച്ചായിരുന്നു തുടക്കം. കോടികളുടെ ലാഭമാണ് ഇതിലൂടെ രാമർപിള്ളൈ കൈക്കലാക്കിയത്.

ഐ.ഐ.ടി മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനയിൽ ഇത് വ്യാജമണെന്ന് തെളിയുകയും ഇയാൾക്ക് എതിരെ സി.ബി.ഐ കേസ് എടുക്കുകയും ചെയ്തു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

December 15th, 2015

artist-hema-upadhyay-ePathram
മുംബൈ : ചിത്രകാരി ഹേമ ഉപാധ്യായ യുടേയും അഭി ഭാഷ കന്‍ ഹരേഷ് ബംബാനി യുടേയും കൊല പാതക വുമായി ബന്ധപ്പെട്ട് സുപ്രധാന മായ സൂചന കള്‍ ലഭിച്ച തായി പൊലീസ്.

ഹേമ യുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ചാര്‍കോപ് വെയര്‍ ഹൗസ് ഉടമ ഗോട്ടു മുഖ്യപ്രതി എന്നാണ് പൊലീസ് നിഗമനം. ഹേമ യുടേയും അഭി ഭാഷകന്‍ ഹരേഷ് ബംബാനി യുടേയും മൊബൈല്‍ ഫോണു കളില്‍ നിന്നും ലഭിച്ച അവ സാന കോളു കള്‍ കേന്ദ്രീ കരി ച്ചായിരുന്നു പോലീസ് അന്വേഷണം ഊര്‍ജ്ജിത പ്പെടു ത്തിയത്.

ചാര്‍കോപ് വെയര്‍ ഹൗസിനും കാണ്ഡി വാലിക്കും ഇടയിലുള്ള ടവറി ലായി രുന്നു അവസാന കോളു കള്‍. വെള്ളിയാഴ്ച എട്ടര മണി യോടെ രണ്ട് ഫോണു കളും സ്വിച്ച് ഓഫ് ചെയ്തി രുന്നു.

വെയര്‍ ഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തു ന്നുണ്ട്. ഗോട്ടു വി ന്‍റെ ഡ്രൈവറേയും രണ്ടു സഹായി കളേയും പൊലീസ് കസ്റ്റഡി യില്‍ എടുത്തി ട്ടുണ്ട്. പണം പങ്കു വെക്കു ന്നതില്‍ ഉണ്ടായ തര്‍ക്ക മാണ് കൊല പാതക ത്തി ലേക്ക് നയിച്ചത് എന്നാണ് സൂചന.

- pma

വായിക്കുക: , , ,

Comments Off on ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍

December 13th, 2015

artist-hema-upadhyay-ePathram
മുംബൈ : പ്രമുഖ ചിത്രകാരി ഹേമ ഉപാ ധ്യായ (45) യെ കൊല്ലപ്പെട്ട നില യില്‍ കണ്ടെത്തി മുംബൈ കാണ്ഡി വലി യിലെ അഴുക്കു ചാലില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടി ക്കുള്ളി ലാണ് മൃത ദേഹം കാണപ്പെട്ടത്.

അതോടൊപ്പം അവരുടെ അഭിഭാഷ കന്‍ ഹരേഷ് ബംബാനി (65) യുടെ മൃത ദേഹവും പൊതിഞ്ഞ് കൂട്ടി ക്കെട്ടിയ നില യില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ക്കുള്ളില്‍ ഉണ്ടെന്നു പോലീസ് അറിയിച്ചു.

മരണം നടന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് പോലീസി ന്റെ നിഗ മനം. മൃതദേഹ ങ്ങള്‍ പരിശോധന യ്ക്കാ യി അയച്ചു. സംഭവ വുമായി ബന്ധ പ്പെട്ട് നാല് പേരെ കസ്റ്റഡി യില്‍ എടുത്ത് ചോദ്യം ചെയ്തു വരി കയാണ് എന്നും പോലീസ് അറിയിച്ചു.

ഭര്‍ത്താവ് ചിന്തൻ തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് 2013 ല്‍ അവര്‍ പരാതി നല്‍കി യിരുന്നു. കൊല്ലപ്പെട്ട ഹരേഷ് ബംബാനി യാണ് ഈ പരാതി യില്‍ അന്ന് ഹേമ ഉപാധ്യായ ക്കായി ഹാജരായത്.

ഗുജറാത്ത് ലളിത കലാ അക്കാദമി യുടേയും കേന്ദ്ര ലളിത കലാ അക്കാദമി യുടേതും അടക്കം  നിരവധി പുരസ്‌കാര ങ്ങള്‍ നേടി യിട്ടുള്ള ചിത്ര കാരി യാണ് ഹേമ ഉപാധ്യായ. റോമിലെ മാക്രോ മ്യൂസിയ ത്തില്‍ അടക്കം നിരവധി രാജ്യാന്തര എക്‌സി ബിഷനു കളില്‍ അവരുടെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍

പി.പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകളില്‍ മ‌അദനിയെ ചോദ്യം ചെയ്തു

December 5th, 2015

ബാംഗളൂരു: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കുവാന്‍ ശ്രമിച്ച കേസുകളില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. ഇരുവരേയും വധിക്കുവാന്‍ പണം നല്‍കി ആളെ ഏര്‍പ്പാടാക്കി എന്നാണ് മ‌അദനിയ്ക്കെതിരെ ഉള്ള കേസ്.
ബാംഗ‌ളൂരുവിലെ ആസ്പത്രിയില്‍ എത്തിയാണ് കേരള പോലീസ് സംഘം മ‌അദനിയെ ചോദ്യം ചെയ്തത്. ഈ രണ്ടു വധശ്രമക്കേസുകളിലും തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ നടന്നത് രാഷ്ടീയ ഗൂഢാലോചനയാണെന്നും ചോദ്യം ചെയ്യലില്‍ മദനി പറഞ്ഞതായാണ് സൂചന. രണ്ടാം പ്രതിയെന്ന് പറയുന്ന മാറാട് അഷ്‌റഫിനെ താന്‍ കാണുന്നത് കോയമ്പത്തൂര്‍ ജയിലില്‍ വച്ചാണ്.

എന്നാല്‍ പി.പരമേശ്വരനേയും ഫാദര്‍ അലവിയേയും വധിക്കുന്നതിനായി തോക്കുള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങുന്നതിനായി മ‌അദനി പണം നല്‍കിയതായാണ് അഷ്‌റഫ് പോലീസിനു മൊഴി നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ള മ‌അദനിയെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. മ‌അദനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മ‌അദനിയെ പോലീസ് സംഘം ചോദ്യം ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും
Next »Next Page » ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine