ന്യൂഡല്‍ഹി : ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പ്രതികള്‍ ചെയ്തത് സമാനകളില്ലാത്ത ക്രൂരതയെന്ന് കോടതി പറഞ്ഞു. അക്ഷയ് കുമാര്‍ സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ കുമാര്‍, മുകേഷ് എന്നിവരാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി ശരിവെച്ചു.
ഒന്നര വര്‍ഷത്തോളം നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ് നിര്‍ഭയ സംഭവമെന്നും പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചത്.