സുമിത്ര മഹാജന്‍ ലോകസഭാ സ്പീക്കർ

June 7th, 2014

sumitra-mahajan-epathram

ന്യൂ ഡെൽഹി : ലോകസഭാ സ്പീക്കറായി മുതിർന്ന ബി. ജെ. പി. നേതാവും പാര്‍ലമെന്റ് അംഗവുമായ സുമിത്ര മഹാജൻ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും ഈ സ്ഥാനത്തേക്ക് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇവരുടെ പേര് നിർദേശിച്ചത്. എൽ. കെ. അദ്വാനി പിന്താങ്ങി.

എട്ടാം തവണയും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍ വാജ്‌പേയി സർക്കാരിൽ സഹ മന്ത്രിയായിരുന്നു. എട്ടാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ പാര്‍ട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രമേയത്തെ എൽ‍. കെ. അദ്വാനി പിന്താങ്ങി. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവരും സുമിത്ര മഹാജന്റെ പേരു നിര്‍ദേശിച്ചു പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ. ഐ. എ. ഡി. എം. കെ.), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ‍), ഭര്‍തൃഹരി മെഹ്താബ (ബിജു ജനതാദൾ‍), മുലായംസിങ് യാദവ് (എസ്. പി.), ദേവ ഗൗഡ(ജനതാ ദൾ ‍- എസ്.), സുപ്രിയ സുലെ (എന്‍. സി. പി.), മുഹമ്മദ് സലീം (സി. പി. എം.), ജിതേന്ദ്ര റെഡ്ഡി (ടി. ആർ‍. എസ്.) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

June 6th, 2014

innocent-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ‍ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോണിയയും രാഹുലും രാജിക്കൊരുങ്ങുന്നു

May 17th, 2014

sonia-rahul-epathram

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു. പി. എ. മുന്നണിക്കും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായ സാഹചര്യത്തില്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി വെക്കാന്‍ ഒരുങ്ങുന്നതായി സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

നിതീഷ് കുമാര്‍ രാജി വെച്ചു

May 17th, 2014

nitish_modi_bjp_nda-epathram

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തെ ത്തുടര്‍ന്നാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴുള്ള രാജി. ഒപ്പം നിയമസഭ പിരിച്ചു വിടാനും അദ്ദേഹം ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുന്നതിനെതിരെ എൻ. ഡി. എ. യിൽ ആദ്യം എതിർപ്പുമായി വന്ന് ബി. ജെ. പി. യുമായി 17 വര്‍ഷം നീണ്ട ബന്ധം നിതീഷ് കുമാര്‍ ഉപേക്ഷിച്ചത് സ്വന്തം പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ കാരണമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിതീഷിന്റെ ജെ. ഡി. യു. വിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അസമില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജി സന്നദ്ധത അറിയിച്ചിതിന്റെ പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ രാജി.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിങ്ങിന്റെ മൗനം ബോധപൂര്‍വം: ടി. കെ. എ. നായര്‍

May 15th, 2014

silent-manmohan-singh-epathram

തിരുവനന്തപുരം: പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പല വിവാദങ്ങളിലും മൌനം പാലിച്ചത് ബോധപൂര്‍വ്വ മായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ടി. കെ. എ. നായർ‍. ഈ വിവാദങ്ങള്‍ യു. പി. എ. സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നതിനാല്‍ അപ്പോഴൊക്കെ അദ്ദേഹം പാലിച്ച മൌനം വലിയ തെറ്റിധാരണകള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കി. എന്നാല്‍ ആ മൌനങ്ങള്‍ ഒക്കെ തന്നെ അദ്ദേഹത്തിന്‍റെ മാന്യത കൊണ്ടായിരുന്നു എന്നും പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ശക്തിയില്ലായ്മയായി കാണരുതെന്നും സ്ഥാനമൊഴിഞ്ഞാലും മനസ്സിലെ രഹസ്യങ്ങള്‍ അദ്ദേഹം പുറത്തു വിടില്ലെന്നും ടി. കെ. എ. നായര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « റിക്കോർഡ് പോളിംഗ്: ചെലവ് 3426 കോടി
Next »Next Page » രാജ്യത്ത് കോൺഗ്രസ് വിരുദ്ധ തരംഗം »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine