അണിയറയില്‍ ചരടുവലികള്‍ സജീവം; നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സാദ്ധ്യതകള്‍ മങ്ങുന്നു?

May 14th, 2014

ram-temple-campaign-epathram

ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.

മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.

മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.

എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.

ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മല്ലികാ സാരാഭായ് മൽസരത്തിനില്ല

March 14th, 2014

അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ആം ആദ്മി പാർട്ടി അംഗവുമായ മല്ലികാ സാരാഭായ് ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് വ്യക്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സാരഥി ആയിരുന്ന എൽ. കെ. അഡ്വാനിക്കെതിരെ മൽസരിച്ച് പരാജയപ്പെട്ടതാണ് മല്ലിക. അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയോടൊപ്പം നില കൊണ്ട അവർ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗമായി. എന്നാൽ തെരഞ്ഞെടുപ്പ് ആഗതമായതോടെ കെജ്രിവാൾ മല്ലികയെ അവഗണിച്ചതായാണ് സൂചന. ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് നടത്തിയ രണ്ട് നിമിഷത്തെ ഹ്രസ്വമായ കൂടിക്കാഴ്ച്ച ഒഴിച്ച് കെജ്രിവാൾ മല്ലികയുമായി കാര്യമായി ഇടപഴകിയിട്ടില്ല. കെജ്രിവാൾ അടുത്ത കാലത്ത് നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ മല്ലികയെ പാടെ അവഗണിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കാളികളാകാൻ ആരെയും ക്ഷണിക്കേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അറിയിച്ചത്.

അം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതു വരെ തന്നെ സമീപിച്ചിട്ടില്ല എന്ന് മല്ലിക അറിയിച്ചു. ആം ആദ്മി പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല എന്നും അവർ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങും എന്ന് വ്യക്തമാക്കിയ അവർ ആം ആദ്മി പാർട്ടി ജയിച്ച് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും അറിയിച്ചു.

ഡെൽഹി കോമണവെൽത്ത് ഗെയിംസ് അഴിമതിയെ പറ്റി സ്വന്തം നിലയ്ക്ക് ആദ്യമായി കേസ് കൊടുത്ത ആളാണ് മല്ലികാ സാരാഭായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരം

February 9th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : ഏപ്രില്‍ പകുതി യോടെ ആരംഭിക്കുന്ന പൊതു തെരഞ്ഞെടു പ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ട ത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തും. ഏപ്രില്‍ പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനം ആയിരിക്കും കേരള ത്തില്‍ ലോക്‌ സഭാ തെരഞ്ഞെടുപ്പ് നടത്തുക.

വോട്ടെടുപ്പ് തീയതികള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നടന്ന പ്രാഥമിക ചര്‍ച്ച യിലാണ് കേരള ത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ അവസാന ത്തോടെ നടത്തിയാല്‍ മതി എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.

2009- ല്‍ ആദ്യ ഘട്ട ത്തില്‍ത്തന്നെ, ഏപ്രില്‍ പതിനാറിനാണ് കേരള ത്തില്‍ വോട്ടെടുപ്പ് നടന്നത്. വിഷു ആഘോഷ ത്തിനിട യിലാണ് പ്രചാരണം മുറുകിയത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്ന ആവശ്യവും അന്ന് ശക്തമായി ഉയര്‍ന്നിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തരൂരിനെ ചോദ്യം ചെയ്യും

January 19th, 2014

shashi-tharoor-sunanda-pushkar-marriage-photo-epathram
ന്യൂഡല്‍ഹി : സുനന്ദ പുഷ്‌ക്കറിന്റെ മരണ വുമായി ബന്ധ പ്പെട്ട് ഭര്‍ത്താവും കേന്ദ്ര മന്ത്രി യുമായ ശശി തരൂരിനെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ചോദ്യം ചെയ്യും.

ഇവരുടെ വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷം പൂര്‍ത്തി യാകാത്ത തിനാലാണ് സബ് ഡിവഷണല്‍ മജിസ്‌ട്രേറ്റ് ചോദ്യം ചെയ്യുന്നത്. സുനന്ദ യുടെ മരണ കാരണ ഇനിയും വ്യക്ത മായിട്ടില്ല എങ്കിലും അതേ ക്കുറിച്ചുള്ള വിവാദങ്ങള്‍ അധികരി ക്കുകയാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനന്ദയുടെ മരണം : ദുരൂഹത നീക്കണം എന്ന് ശശി തരൂര്‍

January 19th, 2014

shashi-tharoor-epathram
ന്യൂഡല്‍ഹി : ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെ ക്കുറിച്ച് വസ്തു നിഷ്ഠവും നീതി പൂര്‍വ്വ വുമായ അന്വേഷണം നടത്തണം എന്നും മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കണം എന്നും ആവശ്യ പ്പെട്ട് കേന്ദ്ര മന്ത്രി ശശി തരൂര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത് നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണമെന്ന് ഡോക്ടര്‍മാര്‍
Next »Next Page » തരൂരിനെ ചോദ്യം ചെയ്യും »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine