ശിവാംഗി.. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്‌

December 3rd, 2019

shivangi-epathram

ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ പുതുയുഗം രചിച്ച്‌ ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് ബിഹാർ സ്വദേശിനിയായ ശിവാംഗി ചരിത്രം കുറിച്ചത്‌.

നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്‌സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്‌പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ശിവാംഗി മുസാഫർപൂർ ഡി.എ.വി പബ്ലിക്ക് സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെയാണ്‌ ശിവാംഗിയുടെ അഭിമാന നേട്ടം . ജീവിതത്തിലെ സ്വപ്‌നമുഹൂർത്തം ആണിതെന്ന്‌ ശിവാംഗി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

November 14th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.

2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു  ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ യിലും മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കും

October 31st, 2019

india-to-adopt-brazil-model-human-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് ശിശു മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി മുല പ്പാൽ ബാങ്കുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പു സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുളുടെ മാതൃക യിലാണ് ഇന്ത്യയിലും ഇതു നടപ്പാക്കുക എന്നും മന്ത്രി അറിയിച്ചു.

ശേഖരിച്ച മുലപ്പാൽ പാസ്ച്വറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു 6 മാസം വരെ കേടു വരാതെ റഫ്രി ജറേ റ്ററിൽ സൂക്ഷിക്കാൻ കഴി യുന്ന സംവി ധാന മാണ് മുലപ്പാൽ ബാങ്കുകളില്‍.

പ്രസവ സമയത്തും വാക്സി നേഷനു വരുമ്പോഴുമാണ് മുലപ്പാല്‍ ശേഖരിക്കുക. ബ്രിക് രാജ്യ ങ്ങളിലെ ആരോഗ്യ മന്ത്രി മാരുടെ സമ്മേളനം കഴിഞ്ഞു വന്ന തിനു ശേഷം മാധ്യമ ങ്ങളോടു സംസാരി ക്കുകയാ യിരുന്നു മന്ത്രി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കുന്നത് അതിക്രമം

September 22nd, 2019

logo-law-and-court-lady-of-justice-ePathram
ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കു ന്നതും അതിക്രമം ആയി കണക്കി ലെടുക്കും എന്നു ഡല്‍ഹി മെട്രോ പൊളി റ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ്. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വാദ ത്തിനി ടെയാണ് ഇക്കാര്യം സൂചി പ്പിച്ചത്. ഡല്‍ഹി പോലീസില്‍ ലഭിച്ച ഒരു യുവതി യുടെ പരാതി യില്‍ വാദം നടക്കുക യായി രുന്നു കോടതി യില്‍.

ഭര്‍തൃ സഹോദരന്‍ തനിക്കു നേരെ നടു വിരല്‍ ഉയര്‍ത്തി ക്കാണി ക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് ആരോപി ച്ചാണ് യുവതി 2014 ല്‍ ഡല്‍ഹി പോലീ സില്‍ പരാതി നല്‍കി യത്.

പ്രതിക്ക് എതിരെ ഐ. പി. സി. 509, 323 വകുപ്പു കള്‍ പ്രകാരം പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തനിക്ക് എതിരെ യുള്ള യുവതി യുടെ ആരോപണം അടിസ്ഥാന രഹിതം ആണെന്നും സ്വത്തു തര്‍ക്ക ത്തിന്റെ ഭാഗം ആയിട്ടാണ് ഇത്തരം ഒരു പരാതി നല്‍കിയത് എന്നും ആയിരുന്നു പ്രതി യുടെ വാദം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി
Next »Next Page » ഇ – സിഗരറ്റ് നിരോധിച്ച് ഓർഡിനൻസ് ഇറങ്ങി »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine