ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും

January 21st, 2013

rauf-kunhalikutty-epathram

കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ അട്ടിമറി നടന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തന്റെ പക്ഷം കോടതി കേൾക്കണം എന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ വാദാം കോടതി അടുത്ത മാസം കേൾക്കും. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അടങ്ങുന്ന പ്രതികൾ ഗൂഢാലോചന നടത്തുകയും, പണം നൽകി പ്രതികളെ സ്വാധീനിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും, വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന് മന്ത്രിയുടെ ബന്ധു കൂടിയായ വ്യവസായി കെ. എ. റാഊഫ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് 2006ൽ കേസ് ജയിച്ച പ്രതികൾക്ക് എതിരെ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. പ്രതികൾക്ക് എതിരെ കേസെടുക്കാൻ തക്ക തെളിവൊന്നുമില്ല എന്നായിരുന്നു ഈ അന്വേഷണത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ സംബന്ധിച്ച തന്റെ വാദം കേൾക്കണം എന്നാണ് കോടതിയോട് വി. എസ്. ആവശ്യപ്പെട്ടത്. ഹരജിയിൽ കോടതി ഫെബ്രുവരി 5ന് പരിഗണിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍

January 21st, 2013

കോഴിക്കോട്: കോഴിക്കോട് ഒമ്പാതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കോഴിക്കോട് അരക്കിണര്‍ പണിക്കാം പറമ്പ് നൈസാം മന്‍സിലില്‍ എം.നൈസാം (32), കല്ലായി മരക്കാന്‍ കടവ് പറമ്പ് കെ.കെ ഹൌസില്‍ യൂസഫ് സുലൈമാന്‍ (28) അരീക്കോട് നല്ലളം പാലത്തില്‍ പറമ്പ് ബൈത്തുല്‍ അക്‍ബറില്‍ അലി അക്‍ബര്‍ (31) പുതിയ പാലം ഏറാട്ട് പറമ്പ് സ്വദേശി മിഥുന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാ‍ഴ്ചയാണ് സംഭവം നടന്നത്.

നഗരത്തിലെ എയ്‌ഡഡ് സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മുന്‍ പരിചയമുള്ള മിഥുന്‍ ബൈക്കില്‍ കയറ്റി ബേപ്പൂര്‍ക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തായ നൈസാമിനു പരിചയപ്പെടുത്തി. വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോയി. മിനി ബൈപാസില്‍ എത്തിയപ്പോള്‍ നൈസാം സുഹൃത്തുക്കളായ യൂസുഫ് സുലൈമാനേയും, അലി അക്‍ബറിനേയും വിളിച്ച് വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ വന്ന ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടു പോയി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. മൂവ്വരുടേയും പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പിന്നീട് വീടിനടുത്ത് ഇറക്കി വിട്ട സംഘം മുങ്ങുകയായിരുന്നു. സമീപത്തുള്ള വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍‌കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ മാനഭംഗപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളും കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിലെ ഒമ്പതാം വകുപ്പ് ചുമത്തിയും കേസെടുത്തിട്ടുണ്ട്. പീഡനത്തില്‍ മിഥുന് നേരിട്ട് പങ്കില്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വശീകരിച്ചു കൊണ്ടു പോയതിന്റെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയേയും പ്രതികളേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

സ്ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

January 21st, 2013

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് ഒരു കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് എന്ന് സുന്നി വിഭാഗത്തിന്റെ മത പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പുരുഷന്മാര്‍ക്ക് ഒപ്പം തുല്യത വേണമെന്ന് പറയുന്നതാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും ശിക്ഷ കര്‍ശനമാക്കുന്നതുകൊണ്ട് പീഡനങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം പ്രകൃതി വിരുദ്ധമാണെന്നും കാന്തപുരം അഭിപ്രായപ്പെടുന്നു. ഭര്‍ത്താവിനേയും മക്കളേയും പരിചരിച്ച് വീട്ടില്‍ കഴിയേണ്ടവളാണ് ഭാര്യയെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗത്ത് പറഞ്ഞതിനെ കാന്തപുരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു പത്രത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അബൂബക്കര്‍ മുസ്ല്യാര്‍ സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ദില്ലിയില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഉയര്‍ന്ന ആവശ്യത്തെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. ഞങ്ങള്‍ എന്ത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയണ്ട, ഞങ്ങളെ ആക്രമിക്കരുതെന്ന് മറ്റുള്ളവരോട് പറയുകയാണ് വേണ്ടതെന്ന് പറയുന്നത് ഞങ്ങളുടെ വീടുകള്‍ തുറന്നിടും പക്ഷെ നിങ്ങള്‍ മോഷ്ടിക്കരുത് എന്ന് പറയുന്നത് പോലെ ആണ് എന്ന് അദ്ദേഹം ഉദാഹരിക്കുന്നു. അറബ് രാജ്യങ്ങളില്‍ സ്ത്രീകളുടെ നേരെ ഉള്ള അതിക്രമങ്ങള്‍ കുറവാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്ത്രീകളുടെ സാമൂഹികമായ ഇടപെടലുകള്‍ കുറവാണെന്നും അതിനാല്‍ അവര്‍ക്ക് ദുരിതം വരുത്തിവെക്കുന്നില്ല. ഇവിടെ കാര്യങ്ങള്‍ തിരിച്ചാണെന്നും അദ്ദേഹം പറയുന്നു.
കാന്തപുരത്തിന്റെ നിലപാടിനെതിരെ സ്ത്രീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്യത്തിനെതിരെ ആര്‍.എസ്.എസിനും കാന്തപുരത്തിനും ഒരേ നിലപാട് ആണെന്ന് അവര്‍ ആരോപിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

5 അഭിപ്രായങ്ങള്‍ »

വി.എസിന്റെ വിശ്വസ്ഥര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല

January 19th, 2013

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കുവാനും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാനും സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനം തല്‍ക്കാലംനടപ്പിലാക്കില്ല. ഇക്കാര്യം അടുത്ത കേന്ദ്ര കമ്മറ്റിയില്‍ പരിഗണിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഉള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വി.എസ്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വി.എസ്. കേന്ദ്രകമ്മറ്റിയിലും ആവര്‍ത്തിച്ചതായാണ് സൂചന. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണത്തെ തുടര്‍ന്ന് വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ്സ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന്‍ കമ്മറ്റി അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അവര്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍തന്നെ അവര്‍ക്കെതിരെ നടപടി എടുത്താല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നുമാണ് വി.എസിന്റെ വാദം. മാത്രമല്ല ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതും വി.എസ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇവരെ പുറത്താക്കുവാനുള്ള പാര്‍ട്ടി സംസ്ഥാന്‍ കമ്മറ്റിയുടെ തീരുമാനം വെളിപ്പെടുത്തിയതിലൂടെ വി.എസ് അച്ചടക്ക ലംഘനം നടത്തിയതായാണ് ഔദ്യോഗിക പക്ഷം വാദിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കമ്മറ്റിക്ക് അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.
Next »Next Page » സ്ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine