വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു

September 12th, 2012

venu-balakrishnan-epathram

കോഴിക്കോട് : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിങ്ങ് എഡിറ്ററുമായ വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു. പുതുതായി ആരംഭിക്കുന്ന മാതൃഭൂമി വാര്‍ത്താ ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ പ്രധാനപ്പെട്ട ചുമതലയാണ് വേണുവിന് ലഭിച്ചിരിക്കുന്നത്. വേണുവിന്റെ സഹോദരനും മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ചാനലിന്റെ നേതൃനിരയില്‍ ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് ഇത് നാലാമത്തെ തവണയാണ് വേണു ചാനല്‍ മാറുന്നത്. ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ച വേണു പിന്നീട് എം. വി. നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട് റിപ്പോര്‍ട്ടര്‍ ടി. വി. ആരംഭിച്ചപ്പോള്‍ അതിന്റെ വാര്‍ത്താ വിഭാഗത്തില്‍ ചേര്‍ന്നു.

വേണുവിന്റെ അവതരണ ശൈലിക്ക് മുമ്പില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ അമരക്കാരനും മലയാളം വാര്‍ത്താ അവതരണ രംഗത്ത് പുതുമ കൊണ്ടു വന്ന വ്യക്തിയുമായ എം. വി. നികേഷ് കുമാര്‍ പോലും പലപ്പോഴും നിഷ്പ്രഭമായിപ്പോയിരുന്നു. വേണു കൈകാര്യം ചെയ്തിരുന്ന എഡിറ്റേഴ്സ് അവറും, ക്ലോസ് എന്‍‌കൌണ്ടര്‍ എന്ന പരിപാടിയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മന്ത്രിമാരും പല രാഷ്ടീയ പ്രമുഖരും വേണുവിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ പതറിയിട്ടുണ്ട്. ഒരു തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. “മുഖം നോക്കാതെ“ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വേണുവിന്റെ അവതരണ ശൈലിയെ കുറിച്ചുള്ള അഭിപ്രായ ഭിന്നത രാജിക്ക് കാരണമായതായി കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഭൂമി ദാനക്കേസ് : വി. എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതി

September 11th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ ഭൂമിദാന കേസില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വി. എസിനെ ഒന്നാം പ്രതിയാക്കി ക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ 2.300 ഏക്കര്‍ ഭൂമി ബന്ധുവിനു പതിച്ചു നല്‍കി എന്നതായിരുന്നു കേസ്. മൊത്തം ഏഴു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മുന്‍ മന്ത്രിയും സി. പി. ഐ. നേതാവുമായ കെ. പി. രാജേന്ദ്രൻ, വി. എസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് ഐ. എ. എസ്., വി. എസിന്റെ ബന്ധുവും ഭൂമി ലഭിച്ച ആളുമായ ടി. കെ. സോമൻ, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന ആനന്ദ് സിങ്ങ്, എൻ. എ. കൃഷ്ണന്‍ കുട്ടി, വി. എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് മറ്റു പ്രതികള്‍.

അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ  ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ഡി. വൈ. എസ്. പി. വി. ജി. കുഞ്ഞനന്തനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു: വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

September 11th, 2012
cpm-logo-epathram
പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു. ഏരിയാ സെക്രട്ടറി പി.എ.ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. 19 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏരിയാ കമ്മറ്റിയങ്ങളെയും ഇന്നു ചേര്‍ന്ന് കണ്‍‌വെന്‍ഷനില്‍ തിരഞ്ഞെടുത്തു.  സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി പി.എ.ഗോഗുല്‍ ദാസിനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയിരുന്നു. മുണ്ടൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ കോങ്ങാട് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ ഈ തീരുമാനത്തെ വിമത പക്ഷം അംഗീകരിക്കുവാന്‍ തയ്യാറായില്ല. ഗോഗുല്‍ ദാസിന്റെ തരം താഴത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനായി  കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കമ്മറ്റിയില്‍ നിന്നും ഭൂരിപക്ഷം പേര്‍ ഏരിയാ കമ്മറ്റിയി നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് ഇന്ന്  വിളിച്ചു കൂട്ടിയ കണ്‍‌വെന്‍ഷനിലായിരുന്നു  ഗോഗുല്‍ ദാസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയില്‍ വി.എസ്.അച്ച്യുതാനന്ദനെ അനുകൂലിക്കുന്നവരാണ് ഇവരില്‍ അധികവും. മലമ്പുഴയുള്‍പ്പെടെ ഉള്ള മണ്ഡലങ്ങളില്‍ വിമത പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്.
സി.പി.എമ്മില്‍  തുടര്‍ന്നുവരുന്ന വിഭാഗീയതയുടെ ഫലമായി നേരത്തെ ഒഞ്ചിയത്തും, ഷൊര്‍ണ്ണൂരിലും, ഒറ്റപ്പാലത്തും,തളിക്കുളത്തും ഇത്തരത്തില്‍ നേതാക്കന്മാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.  ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച ആര്‍.എം.പി യുടെ നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അടുത്തകാലത്ത് കൊല്ലപ്പെടുകയുണ്ടായി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിരവധി സി.പി.എം നേതാക്കള്‍ പ്രതികളാണ്.

- ലിജി അരുണ്‍

വായിക്കുക:

Comments Off on മുണ്ടൂരില്‍ സി.പി.എം പിളര്‍ന്നു: വിമതര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

September 11th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്.എന്‍.. സി. ലാവ്‌ലിന്‍ ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തം നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന മുന്‍ നിലപാട് സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.എം.സ് സാംസ്കാരിക വേദിയും ‘ക്രൈം’മാസികയുടെ പത്രാധിപര്‍ നന്ദകുമാറും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം നടക്കവെ ആണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയാകാത്തതിനാല്‍ കേസ് സെപ്റ്റംബര്‍ 14 നു വീണ്ടും പരിഗണിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന്

September 10th, 2012

air-kerala-epathram

കൊച്ചി: എയര്‍ കേരള വിമാനക്കമ്പനിയുടെ സാധ്യതാപഠന ചുമതല സിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി. ജെ. കുര്യന്. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നാലു മാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രവാസി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിമാന കമ്പനിക്കു വേണ്ടി 200 കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കും. പദ്ധതിക്കായി എയര്‍ കേരള ഇന്റര്‍നാഷ്ണല്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.

സിയാലിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായാണ് എയര്‍ കേരള വിഭാവനം ചെയ്തിരിക്കുന്നത്. നികുതിയിളവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കമ്പനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കും. വിമാനയാത്രാ നിരക്ക് വല്ലാത വര്‍ദ്ധിച്ചതിനാല്‍ പല മലയാളി കുടുംബങ്ങളും ഈ അവധിക്കാലത്ത് നാട്ടിലേക്ക് വന്നില്ലെന്നും ഗൾഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ സഹായിക്കുവാനാണ് എയര്‍ കേരള തുടങ്ങുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി. പി. വധം : സി. ബി. ഐ. അന്വേഷണം വേണ്ടെന്ന് സി. പി. എം.
Next »Next Page » ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine