പി.സി. വിഷ്ണുനാഥിനും എം. ലിജുവിനും ഹൈബി ഈഡനും എതിരെ അറസ്റ്റു വാറണ്ട്

September 13th, 2012

pc-vishnunath-epathram

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ പി. സി. വിഷ്ണുനാഥ് എം. എല്‍. എ., എം. ലിജു, ഹൈബി ഈഡന്‍ എം. എല്‍. എ. എന്നിവര്‍ക്ക് വിവിധ കേസുകളിലായി അറസ്റ്റ് വാറണ്ട്. ലോ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന എ. ബാബുവിനെ 2002 മാര്‍ച്ചില്‍ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പി. സി. വിഷ്ണുനാഥിനും, എം. ലിജുവിനും എതിരെ  തിരുവനന്തപുരം സി. ജെ. എം. കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പൊതു നിരത്തില്‍ ജാഥ നടത്തി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച കേസിലാണ് ഹൈബി ഈഡന്‍ എം. എല്‍. എ. യ്ക്ക് അറസ്റ്റ് വാറണ്ട്. വിചാണ സമയത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. എം. അഷ്‌റഫ് വാറണ്ട് ഉത്തരവിട്ടത്. 2007ല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജില്ലാ ജയിലിനു സമീപം അനുമതിയില്ലാതെ ജാഥ നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

September 13th, 2012
കൊച്ചി: കൊച്ചിയുടെ മെട്രോ സ്വപ്നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട്  കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍‌മോഹന്‍ സിങ്ങ് തറക്കല്ലിട്ടു. കൊച്ചി ലോകത്തെ ഏറ്റവും മികച്ച നഗരമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്റണി, കമല്‍ നാഥ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.സി.വേണു ഗോപാല്‍, കെ.വി.തോമസ്, ഇ.അഹമ്മദ്, കേരള ഗവര്‍ണ്ണര്‍ എച്ച്.ആര്‍.ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മത് തുടങ്ങിയവര്‍ പങ്കെടുത്തു.
മെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിതാവായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിട്ടു നിന്നു. വികസന കാര്യങ്ങളില്‍ രാഷ്ടീയം പാടില്ലെന്ന് വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യത്തെ പരാമര്‍ശിച്ച് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ വികസനത്തിന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യപങ്ക് വഹിച്ചുവെന്നും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഖേദകരമായെന്നും ആന്റണി പറഞ്ഞു.നിര്‍ദ്ദിഷ്ട മെട്രോയുടെ സ്റ്റെഷനുകള്‍ വരുന്ന ഇരുപത്തിരണ്ടിടങ്ങളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മുണ്ടൂരില്‍ വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം

September 13th, 2012

cpm-logo-epathram

പാലക്കാട്: മുണ്ടൂരില്‍ സി. പി. എമ്മിനെ പിളര്‍ത്തി സമാന്തരമായി പാര്‍ട്ടി രൂപീകരിച്ച വിമതര്‍ക്കെതിരെ തല്‍ക്കാലം കര്‍ശന നടപടി വേണ്ടെന്ന് സി. പി. എം. നേതൃത്വം. ജില്ലാ നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്  കഴിഞ്ഞ ദിവസം ഏരിയാ സെക്രട്ടറി ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ ഉള്ള വിമതര്‍ വിളിച്ചു ചേര്‍ത്ത കണ്‍‌വെന്‍ഷനില്‍ നേതാക്കളെ കൂ‍ടാതെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഏരിയാ കമ്മറ്റിയിലെ 16 പേരില്‍ 8 പേരും നിരവധി പഞ്ചായത്ത് അംഗങ്ങളും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.

ഇതോടെ ഒഞ്ചിയത്തും, ഒറ്റപ്പാലത്തും, ഷൊര്‍ണ്ണൂരിലും ഉണ്ടായ പിളര്‍പ്പില്‍ നിന്നും വ്യത്യസ്ഥമായി ജില്ലയിലെ സി. പി. എമ്മിന്റെ അടിത്തറയെ തന്നെ ബാധിക്കും വിധത്തിലാണ് മുണ്ടൂരിലെ കാര്യങ്ങള്‍ എന്ന് നേതൃത്വത്തിനു ബോധ്യമായി. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മുണ്ടൂരിലെ വിമതര്‍ പാര്‍ട്ടിയുടെ സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളെ വിമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളോടുള്ള പ്രതിഷേധമാണ് ഗോഗുല്‍ദാസിന്റെ നേതൃത്വത്തില്‍ പുറത്ത് വന്നത്. വിഭാഗീയതയുടെ ഭാഗമായി ജില്ലയില്‍ വെട്ടി നിരത്തല്‍ നടന്നിരുന്നു. കൂടാതെ അടുത്ത കാലത്ത് ഗോഗുല്‍ദാസിനെതിരെ സി. പി. എമ്മിന്റെ ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഏരിയാ കമ്മറ്റിയില്‍ നിന്നും തരം താഴ്ത്തുവാനും തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ ഔദ്യോഗിക പക്ഷം ജില്ലാ നേതൃത്വത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള നിലപാടാണ് ആദ്യം എടുത്തിരുന്നത്. എന്നാല്‍ ഗോഗുല്‍ ദാസിന്റെ നേതൃത്വത്തില്‍ ഉള്ളവര്‍ക്ക് ലഭിച്ച പിന്തുണയും പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്കെതിരെ നടത്തിയ പരസ്യമായ വെളിപ്പെടുത്തലുകളും ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൈവിടും എന്ന അവസ്ഥയിലേക്ക് നീങ്ങി. അപകടം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം വിമതരുമായി ബന്ധപ്പെട്ടത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

അലുവാലിയയുടെ പരാമർശം ഭൂമാഫിയയെ സഹായിക്കാൻ

September 13th, 2012

vm-sudheeran-epathram

തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യ സുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടൿ സിങ്ങ് അലുവാലിയയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷ ഉള്ളിടത്തോളം കാലം സംസ്ഥാനത്തിനു ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയെ കുറിച്ച് വേവലാതി വേണ്ടെന്നും, കേരളത്തില്‍ ഭൂമിയ്ക്ക് കടുത്ത ദൌര്‍ലഭ്യം ഉള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കും വിധത്തിലുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം അലുവാലിയ പറഞ്ഞത്.

അലുവാലിയയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി. എം. സുധീരനും രംഗത്തു വന്നു. മന്‍‌മോഹന്‍ സിങ്ങ്, അലുവാലിയ തുടങ്ങിയ തലയില്‍ കെട്ടുള്ളവര്‍ പറയുന്നത് കേരളീയര്‍ വിശ്വസിക്കില്ല എന്ന് രൂക്ഷമായ ഭാഷയിലാണ് വി. എസ്. അലുവാലിയക്കെതിരെ പ്രതികരിച്ചത്. അലുവാലിയയുടെ പ്രസ്ഥാവനയെ കേരളം അവജ്ഞയോടെ തള്ളുമെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷ്യ സുരക്ഷയെന്നും, കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അലുവാലിയയുടെ പ്രസ്ഥാവന
എന്നും പറഞ്ഞ സുധീരന്‍ ഇത് ഭൂമാഫിയക്ക് കരുത്ത് പകരുന്നതാണെന്നും വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിക്കായി നെല്‍‌വയല്‍ നികത്തുവാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നെല്‍‌ വയലുകള്‍ നികത്തപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, ഈ റിപ്പോര്‍ട്ടിനെ മറികടക്കുന്ന ശുപാര്‍ശയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാവക്കാട് ദര്‍ശന തീയേറ്ററും ഓര്‍മ്മയാകുന്നു

September 13th, 2012
ചാവക്കാട്: ചാവക്കാട്ടെ സിനിമ ആസ്വാദകര്‍ക്ക് ദര്‍ശന തീയേറ്റര്‍ ഒരു ഓര്‍മ്മയാകുന്നു. ആറുപതിറ്റാണ്ടിന്റെ ചരിത്രം പേറുന്ന സിനിമാ തീയേറ്ററുകളില്‍ ഉണ്ടായിരുന്ന അവസാന കണ്ണിയായ  ദര്‍ശന തീയേറ്റര്‍ പൊളിച്ചു തുടങ്ങി. ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ എന്ന പേരില്‍ ആയിരുന്നു ചാവക്കാട്ടേ ‘സിനിമാ കൊട്ടക’  കളുടെ തുടക്കം. കാണികള്‍ക്കിരിക്കുവാന്‍ തറയും, ബെഞ്ചും, കസേരയുമായി വിവിധ ക്ലാസുകള്‍. ഇതു പൂട്ടിയതിനെ തുടര്‍ന്ന് അനിത എന്ന ഒരു ഓലക്കൊട്ടക ഗുരുവായൂര്‍ റോഡില്‍ ആരംഭിച്ചു. ഇതും അധിക കാലം നിലനിന്നില്ല. പിന്നീട് സെര്‍ലീന വന്നു. അധികവും ഹിന്ദി-തമിഴ് ചിത്രങ്ങളായിരുന്നു ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. സെര്‍ളീന പിന്നീട് പുതുക്കി പണിതു. ഇടയ്ക്ക് മുംതാസ് എന്നൊരു സിനിമാശാലയും ചാവക്കാട്ട് ഉയര്‍ന്നു വന്നു. എങ്കിലും അതും പിന്നീട് പൂട്ടിപോയി. അതിനു ശെഷമാണ് റസാഖ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ദര്‍ശനയുടെ വരവ്. സിനിമകള്‍ക്കായി സെര്‍ലീനയും ദര്‍ശനയും പരസ്പരം മത്സരിച്ചതോടെ ചാവക്കാട്ടുകാര്‍ക്ക് സിനിമയുടെ ചാകരക്കാലമായി. സെര്‍ലീന മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും അധികകാലം അവിടെ പ്രദര്‍ശനം നടന്നില്ല. ഇതിനിടയില്‍ ദര്‍ശനയുടെ ഉടമ റസാഖ് മരിച്ചതോടെ ദര്‍ശനയുടെ ദുര്‍ദശയും ആരംഭിച്ചു. തൊട്ടടുത്ത നഗരങ്ങളായ ഗുരുവായൂരിലും കുന്ദം കുളത്തുമെല്ലാം കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള തീയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തുടങ്ങി.   ഇതോടൊപ്പം ഗള്‍ഫുകാരുടെ വീടുകളില്‍ കളര്‍ ടി.വിയും വീഡിയോയും മറ്റും വന്നതോടെ ആളുകള്‍ തീയേറ്ററുകളില്‍ വരുന്നത് കുറഞ്ഞു. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ പൂട്ടുവാന്‍ തീരുമാനിച്ചു.  നസീറിന്റേയും, ജയന്റേയും, മധുവിന്റേയും, ജയഭാരതിയുടേയും, ഷീലയുടേയും സില്‍ക്ക് സ്മിതയുടേയും മുതല്‍ മോഹന്‍ ലാല്‍ മമ്മൂട്ടി വരെ ഉള്ള വരുടെ ചിത്രങ്ങള്‍ നിറഞ്ഞോടിയ പഴയകാല സ്മൃതികള്‍ പേറി ഏറേ നാളായി പൂട്ടിക്കിടന്ന ദര്‍ശന ഇനി ചാവക്കാട്ടുകാ‍രുടെ മനസ്സില്‍ ഓര്‍മ്മചിത്രമാകുകയാണ്.

ചാവക്കാട് സെന്ററിനും ബസ്റ്റാന്റിനും ഇടയിലാണ് തീയേറ്റര്‍ നിലനില്‍ക്കുന്ന സ്ഥലം. അതിനാല്‍ തന്നെ  ചാവക്കാടിന്റെ കണ്ണായ സ്ഥലത്ത് ഉള്ള ഈ ഭൂമിക്ക്  കോടികള്‍ വിലവരും. വലിയ തോതില്‍ വികസനം വരുന്ന ചാവക്കാടിനെ സംബന്ധിച്ച്  ഇടുങ്ങിയ റോഡുകളും സ്ഥല ദൌര്‍ലഭ്യവും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദര്‍ശന തീയേറ്റര്‍ നിലനില്‍ക്കുന്നിടത്ത് ഒരു ഷോപ്പിങ്ങ് കോപ്ലക്സോ, കല്യാണമണ്ഡപമോ ഇവിടെ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജി വെച്ചു
Next »Next Page » അലുവാലിയയുടെ പരാമർശം ഭൂമാഫിയയെ സഹായിക്കാൻ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine