മന്ത്രി അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും എതിരെ വിജിലനസ് അന്വേഷണത്തിന് ഉത്തരവ്

January 10th, 2013

തൃശ്ശൂര്‍: അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെ ആറു പെര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പിറവത്ത് സ്ഥാനാര്‍ഥിയായിരിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പിരിവു നടത്തി, കോട്ടയം മണര്‍ക്കാട് അനധികൃതമായി സിവില്‍ സപ്ലൈസ് മൊത്ത വ്യാപാര ഡിപ്പോ അനുവദിച്ചു, കോട്ടയം ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങി തുടങ്ങിയ പരാതികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടും. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മെയ് 17 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം വിജിലന്‍സിനാണ് അന്വേഷണത്തിന്റെ ചുമതല. അഡ്വ.പോള്‍ കെ.വര്‍ഗ്ഗീസ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായി.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഏങ്ങണ്ടിയൂരില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

January 4th, 2013

ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ആശാന്‍ റോഡിനു സമീപം നാഷ്ണല്‍ ഹൈവേ 17ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുമ്പത്തിലെ മൂന്ന് പേര്‍ മരിച്ചു. എറണാകുളം തിരുവാങ്കുളം മാമല വേണു ഭവനില്‍ വേണു (61) ഭാര്യ രാധ (55) മകന്‍ ഷിനു (27) എന്നിവരാണ് മരിച്ചത്. ഗുരുവായൂരില്‍ ദര്‍ശനത്തിനു പോകുകയായിരുന്നു വേണുവും കുടുമ്പവും. രാവിലെ ഏഴുമണിയോടെ നടന്ന അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസിന്റെ വിശ്വസ്തരെ പുറത്താക്കി

December 30th, 2012

a-suresh-epathram

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് പേരെ സി. പി. എം. പാർട്ടിയിൽ നിന്നും പുറത്താക്കി. മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയ കുറ്റത്തിനാണ് ഈ നടപടി. വി. എസിന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്, പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരൻ എന്നിവരെയാണ് പുറത്താക്കിയത്.

വൈക്കം വിശ്വൻ, എ. വിജയരാഘവൻ എന്നിവർ അടങ്ങുന്ന അന്വേഷണ കമ്മീഷനാണ് സംഭവം അന്വേഷിച്ച് പുറത്താക്കൽ നടപടിക്ക് ശുപാർശ ചെയ്തത്. തീരുമാനത്തെ വി. എസ്. എതിർത്തിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു

December 26th, 2012

treasure-epathram

തിരുവനന്തപുരം: രത്ന വ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ മരണത്തെ ചൊല്ലിയും അദ്ദേഹത്തിന്റെ രാജ കുടുംബാംഗത്വത്തെ ചൊല്ലിയുമുള്ള ദുരൂഹതകള്‍ ഏറുന്നു. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം, ബോധം കെടുത്തുവാന്‍ ഉപയോഗിച്ച ക്ലോറഫോമും പഞ്ഞിയും ഉള്‍പ്പെടെ ഉള്ള പല തെളിവുകളും പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മയുടെ ഭൂതകാലം ദുരൂഹമായി മാറിയിരിക്കുന്നു. അദ്ദേഹം മാവേലിക്കര രാജ്യ കുടുംബാംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമ സഭ അറിയിച്ചു. കൂടാതെ മാവേലിക്കര രാജ്യ കുടുംബത്തിലെ മറ്റൊരു മുതിര്‍ന്ന അംഗവും അദ്ദേഹത്തിനു രാജ കുടുംബവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹരിഹര വര്‍മ്മ രാജ കുടുംബാഗമാണെന്നും ആ പേരിലാണ് 2001-ല്‍ മകളെ വിവാഹം കഴിച്ചതെന്നും വര്‍മ്മയുടെ ഭാര്യാ പിതാവ് പറയുന്നു. ഹരിഹര വര്‍മ്മ രത്ന വ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കര വര്‍മ്മ മാവേലിക്കര രാജ കുടുംബാഗമാണെന്നും ഭാര്യാ സഹോദരന്‍ രജഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. വര്‍മ്മയ്ക്ക് രാജ കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിഹര വര്‍മ്മയുടെ മരണത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ കുറിച്ചും വിശദമായ സി. ബി. ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പന്ത്രണ്ടു മണിയോടെ ആണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ വച്ച് വര്‍മ്മ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. വര്‍മ്മയ്ക്കൊപ്പം ആക്രമണത്തിനിരയായ ഹരിദാസ് എന്ന വ്യക്തിയാണ് ഇക്കാര്യം അയല്‍ക്കാരെയും ബന്ധുക്കളേയും അറിയിച്ചത്. വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തി രത്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

December 26th, 2012

മലയാറ്റൂര്‍: ദേശീയ ട്രക്കിങ്ങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഡെല്‍ഹിയില്‍ നിന്നും എത്തിയ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. ഡെല്‍ഹി സ്വദേശികളായ ജിഷാന്‍, ദില്‍‌ഷാദ്, സതീഷ്, ഹേമന്ദ്, ഗിരീഷ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടി വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കുവാന്‍ ശ്രമിക്കവേ ആണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ആഴവും ഒഴുക്കും ഉള്ള ഇവിടെ നേരത്തെയും ആളുകള്‍ മുങ്ങി മരിച്ചിട്ടുണ്ട്.

മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലാണ് ദേശീയ ട്രക്കിങ്ങ് ക്യാമ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 45 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടയ വീഴ്ചയാണ് ക്യാമ്പിനെത്തിയ കുട്ടികള്‍ അപകട സ്ഥലത്തേക്ക് പോകാനിടയായതും തുടര്‍ന്ന് വെള്ളത്തില്‍ വീണ് മരിച്ചതെന്നും ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.പി.സി.സി പുന:സംഘടന: നേതാക്കളില്‍ അസംതൃപ്തി പുകയുന്നു
Next »Next Page » ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine