ഷുക്കൂര്‍ വധം സി. പി. എം നേതാക്കള്‍ക്ക് നോട്ടീസ് ‍

June 11th, 2012

Jayarajan.P-epathram

കണ്ണൂര്‍: ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് എം. എല്‍.എക്കും സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജനും നോട്ടീസ്.  തളിപ്പറമ്പ് അരിയിലിലെ എം. എസ്. എഫ്. പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വളപട്ടണം പോലീസ്  നോട്ടീസ് നല്‍കിയത്. സി. പി. എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയാണ് പോലീസ് നോട്ടീസ് നല്‍കിയത്. പി. ജയരാജന്‍ 12 നും ടി. വി. രാജേഷ് എം. എല്‍. എ 17 നും അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകണം ഇവരുടെ പങ്കിനെ പറ്റി സി. പി. എം ലോക്കല്‍ സെക്രട്ടറി യു. വി. വേണു പോലീസിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു. ടി.പി. വധവുമായി ബന്ധപെട്ടാണ് വേണുവിനെ കസ്റ്റഡിയില്‍ എടുത്തത്. തളിപ്പറമ്പില്‍ പി. ജയരാജനും ടി. വി. രാജേഷും അക്രമിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍കരയില്‍ ‍ സി. പി. എം., ബി. ജെ. പ്പി ക്ക് വോട്ട് മറിച്ചു : പി. പി. മുകുന്ദന്‍

June 11th, 2012

P-P-Mukundan-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില് സെല്വരാജിന്ന്റെ തോല്‍വി ഉറപ്പിക്കാന്‍ ‍ ഇടതുവോട്ടുകള്‍ ബി. ജെ. പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് മറിച്ചു നല്‍കിയെന്ന് മുതിര്‍ന്ന ബി. ജെ. പി. നേതാവ് പി. പി.  മുകുന്ദന്‍ വെളിപ്പെടുത്തി.  സി. പി. എമ്മുമായി പാര്‍ട്ടി അടവുനയമുണ്ടാക്കിയെന്ന് ബി. ജെ. പിയിലെ മുതിര്‍ന്ന നേതാവ് തന്നെ വെളിപ്പെടുത്തിയത് ആദ്യമായാണ്. സി. പി. എമ്മിനോട് ബി. ജെ. പി. മൃദുസമീപനം പുലര്‍ത്തിയെന്ന് അവിടത്തെ പ്രാദേശിക പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുവെന്നും എന്നാല്‍ അടവുനയം വഴി പരമാവധി ഇടതുവോട്ടുകള്‍ രാജഗോപാലിന് ലഭിക്കാനിടയില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി. കെ. ടി. ജയകൃഷ്ണന്‍ വധക്കേസില്‍ ബി. ജെ. പി നേതൃത്വം വിശദീകരണം നല്‍കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.  എന്നാല്‍ മുകുന്ദന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. മുകുന്ദന്‍ അങ്ങനെ പറയാന്‍ എന്താണ് കാരണം എന്നറിയില്ല പക്ഷെ മുകുന്ദനെ തെരഞ്ഞെടുപ്പ് വേളയില്‍ അവിടെ കണ്ടില്ലെന്നും അദ്ദേഹം ഇപ്പോള്‍ വെറും ഒരു സാധാരണ മെമ്പര്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

പുതുക്കാട് ഇരട്ടക്കൊല : എല്ലാ പ്രതികളും പിടിയില്‍

June 9th, 2012

crime-epathram
പുതുക്കാട്: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള  പോര് മൂലം പുതുക്കാട് കഴിഞ്ഞ ദിവസം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലിസ്. പ്രധാന പ്രതി ഇന്ദ്രന്‍കുട്ടി ഉള്‍പ്പെടെ എട്ടംഗ ഗുണ്ടാ സംഘത്തെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അഞ്ചംഗ സംഘമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് അര്‍ദ്ധരാത്രിയില്‍ ഒരു ഇഷ്ടികകളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന കേളമ്പാട്ടില്‍ ജംഷീര്‍, തുമ്പരപ്പിള്ളി ഗോപി എന്നിവരെ ഈ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌

June 9th, 2012

t k rajeesh-epathram

കോഴിക്കോട്‌: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ രജീഷില്‍ നിന്നും നിര്‍ണ്ണായക മൊഴി. വധിച്ചതു സി. പി. എം. നിര്‍ദേശപ്രകാരമെന്ന്‌ അറസ്‌റ്റിലായ ടി. കെ. രജീഷ് മൊഴി നല്‍കി‌. പാര്‍ട്ടി നിര്‍ദേശിച്ചതിനാല്‍ പ്രതിഫലം പോലും വാങ്ങാതെയാണു കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ എത്തിയതെന്നും രജീഷ്‌ മൊഴിനല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ നല്‍കിയ ഈ മൊഴി, വധത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധം വെളിപ്പെടുത്തും.

കൃത്യം നിര്‍വഹിക്കാന്‍ തന്നെ വിളിച്ചതു പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനായിരുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല എന്നും  കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരും കുഞ്ഞനന്തനുമാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തത് എന്നും രജീഷ് പറഞ്ഞു‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലയളവിലടക്കം നാലു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്‌, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന്‌ ആയുധങ്ങള്‍ തലശേരി ഏരിയാ കമ്മിറ്റിയംഗം പി. പി. രാമകൃഷ്‌ണനെ ഏല്‍പ്പിച്ചു. രജീഷിന്റെ ഈ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് വെളിപ്പെടുത്തിയില്ല

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം‍

June 9th, 2012

AirIndia-epathram
കൊച്ചി: യാത്രക്കാരെ കോഴിക്കോട്ട്‌ ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്‌.

കോഴിക്കോട്‌ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ്‌ കൊച്ചിയില്‍ ഇറങ്ങിയത്‌ എന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി.പി. നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി
Next »Next Page » ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine