
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍
കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ് കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ് ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.
കുറത്തി, കടിഞ്ഞൂൽപൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം) സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺസ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി എന്നിവയാണ് കടമ്മനിട്ടയുടെ പ്രധാന കൃതികള്‍, 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 2008 മാർച്ച് 31നു കടമ്മനിട്ട നമ്മെ വിട്ടകന്നു.
- ഫൈസല്‍ ബാവ
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം
കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനി മുതല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കില്ല. എന്നാല്‍ ഈ തീരുമാനത്തിന് കേന്ദ്ര ടൂറിസംവകുപ്പ് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തില്‍നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും ഇത് യഥാര്‍ഥ വരുമാനമായി കാണുന്നില്ല. എന്നാല്‍ ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കാരണം ഇത് വേണ്ടെന്നു വയ്ക്കാനും കഴിയുകയില്ല. മദ്യംവിറ്റുകിട്ടുന്ന ലാഭത്തിന്റെ പത്തിരട്ടി നഷ്ടം മദ്യം മൂലം സമൂഹത്തിലുണ്ടാകുന്നുണ്ട്. സംസ്ഥാനത്തു പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അനുവദിക്കില്ല. കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്നുനിര്‍ത്തലാക്കി മാത്രമെ മറ്റൊന്ന് അനുവദിക്കൂകയുള്ളൂ. കേരള മദ്യനിരോധനസമിതിയുടെ പ്രവര്‍ത്തനങ്ങളോടു സര്‍ക്കാര്‍ സഹകരിക്കും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിഭവനില്‍ കേരള മദ്യനിരോധന സമിതിയുടെ പ്രൊഹിബിഷന്‍ മാസിക പുനഃപ്രകാശനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മേഘാര്‍ജ്ജുനന്‍ എന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി പൂക്കോട് നാരായണന്റെ മകന്‍ ദേവദാസ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആനയെ ക്ഷേത്രപരിസരത്തിനു പുറത്തേക്ക് മാറ്റിക്കെട്ടുവാന്‍ കൊണ്ടു പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. പാപ്പാന്‍ ദേവദാസ് ആനയെ വിലക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആന അദ്ദേഹത്തെ മതിലിനോട് ചേര്‍ത്തു വച്ച് കുത്തുകയായിരുന്നു. ആനകളില്‍ അപൂര്‍വ്വമായി കാണുന്ന ചുള്ളിക്കൊമ്പിനു സമാനമായ കൂര്‍ത്ത കൊമ്പുകള്‍ ഉള്ള ആനയാണ് ഇടഞ്ഞ മേഘാര്‍ജ്ജുനന്‍. ആനയ്ക്ക് ഏതാനും ദിവസങ്ങളായി ഉള്‍ക്കോളുണ്ടയിരുന്നതായി കരുതുന്നു.
ഇരിങ്ങാലക്കുട തെക്കേമഠം സുരേഷ് വൈദ്യനാഥന്‍ ആണ് മേഘാര്‍ജ്ജുനനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. ആനയെ ദേവസ്വം അധികൃതരും പാപ്പാന്മാരും വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന പരാതി ഭക്തരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പാപ്പാന്മാര്‍ മാറുന്നതും കെട്ടുംതറിയില്‍ നിന്ന് നരകയാതനയനുഭവിക്കുന്നതും മേഘാര്‍ജ്ജുനന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. ഓരോ പാപ്പാന്മാര്‍ മാറുമ്പോളും ചട്ടത്തിലാക്കുവാനായി ആനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. പാപ്പാനെ കൊന്ന് തൊട്ടടുത്ത പറമ്പില്‍ കയറിയ ആനയെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതനാക്കി. ആനയിടഞ്ഞാല്‍ അതിനെ കൂടുതല്‍ പ്രകോപിതനാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പതിവ് ഇരിങ്ങാലക്കുടയിലും ആവര്‍ത്തിക്കപ്പെട്ടു. പഴയ പാപ്പാന്‍ എത്തി ആനയെ തളക്കും വരെ നാട്ടുകാര്‍ ആനയെ ഉപദ്രവിച്ചു കൊണ്ടിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, ചരമം