നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്

February 8th, 2012
manappuram-finance-epathram
മുംബൈ: മണപ്പുറം ഫിനാസ് ലിമിറ്റഡോ   മണപ്പുറം അഗ്രോ ഫാംസോ (മാഗ്രോ) പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം പുതുക്കുന്നതും കുറ്റകരമാണെന്ന് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. മണപ്പുറത്തില്‍ പൊതുജനങ്ങള്‍   നിക്ഷേപം നടത്തുന്നത് സ്വന്തം റിസ്കില്‍ ആയിരിക്കുമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ വാങ്ങുന്നതിന് അനുമതിയില്ലെന്ന് ആര്‍. ബി. ഐ പറയുന്നു.  മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പകരമായി “മാഗ്രോ” യുടെ പേരിലുള്ള റസീപ്റ്റാണ്‌ നല്‍കുന്നതെന്നും  ആര്‍. ബി. ഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. മണപ്പുറം ചെയര്‍മാന്‍  വി. പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് “മാഗ്രോ”.
നേരത്തെ മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ്ങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്ങ്, നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് വന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. മണപ്പുറത്തിന്റെ ഓഹരിവിലയില്‍ ഇരുപതു ശതമാനത്തോളം ഇടിവുണ്ടായി.
മണപ്പുറത്തിനു സ്വര്‍ണ്ണത്തിന്റെ ഈടിന്മേല്‍ പണം പലിശക്ക് നല്‍കുന്നതിന് തല്‍ക്കാലം വിലക്ക് ബാധകമല്ല.  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ദക്ഷിണെന്ത്യയിലെ പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഒന്നാണ്. വന്‍‌കിട സിനിമാതാരങ്ങളാണ് ഇവരുടെ സ്വര്‍ണ്ണ പണയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്ക് വന്‍ തുകയാണ് വര്‍ഷം തോറും സ്ഥാപനം ചിലവിടുന്നത്. അതുകൊണ്ടു തന്നെയാകണം മണപ്പുറത്തിനെതിരായ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു

February 8th, 2012

raali-epathram
കാഞ്ഞങ്ങാട്: കരസേനാ വേഷത്തില്‍ നബിദിനറാലിയില്‍ പരേഡ് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഡി. ജി. പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടതായി സൂചന. സംഭവത്തെ കേന്ദ്ര ഇന്റലിജെന്റ്സ് വിഭാഗവും ഇതേ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാ‍ഴ്ച രാവിലെ കാഞ്ഞങ്ങാട് നടന്ന  റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ അണിനിരന്നത്.  റാ‍ലി കഴിഞ്ഞ് ഇവര്‍ വാഹനങ്ങളില്‍ നഗരത്തില്‍ ചുറ്റിയതായും പറയപ്പെടുന്നു. മിനാപ്പീസ് കടപ്പുറത്തെ മിലാദ് ഈ ഷെറീഫ് കമ്മറ്റിക്കാരാണ് റാലി നടത്തിയത്. സൈനിക വേഷത്തില്‍ റാലിയില്‍പങ്കെടുത്ത ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റാലിയില്‍ യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പ്രത്യേക സമുദായത്തെ  ഭീതിപ്പെടുത്തുവാനാണെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആസൂത്രിതമായ പരിശീലനം ലഭിച്ചിരുന്നെന്നും നേരത്തെ വിവരം ലഭിച്ചിട്ടും പോലീസ് പരേഡിനെതിരെ നടപടിയെടുക്കാഞ്ഞത് ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു

February 8th, 2012

s-janaki-epathram

തിരുപ്പതി : തെന്നി വീണു തലയ്ക്ക് പരിക്കേറ്റ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അപകടം ഉണ്ടായത്‌. തിങ്കളാഴ്ച ഇവിടെ സംഗീതക്കച്ചേരി അവതരിപ്പിച്ച ജാനകി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് പിന്നിലാണ് ആഘാതം ഏറ്റത്. തലയ്ക്ക് ഉള്ളില്‍ രക്തം കട്ട പിടിച്ചത്‌ ഏറെ നേരം ആശങ്കയ്ക്ക് വഴി നല്‍കിയെങ്കിലും തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വൈകീട്ട് 6 മണിയോട് കൂടി ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഉള്ളില്‍ കട്ട പിടിച്ച രക്തം ഡോക്ടര്‍ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നീക്കം ചെയ്തു. മുറിവുകള്‍ തുന്നിക്കൂട്ടി. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജാനകി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം.

February 7th, 2012

c.divakaran-epathram

കൊല്ലം: സി. പി. എം – സി. പി. ഐ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൊഴുക്കുകയാണ്. സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരേ പ്രസ്താവന നടത്തിയ  സി. പി. എം. നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി. പി. ഐ നേതാക്കള്‍ രംഗത്ത്‌ വന്നു.  സി. പി. ഐ സമ്മേളനങ്ങളില്‍ വാടകയ്‌ക്കെടുത്ത തലകള്‍ ഇല്ലെന്നും സംസ്ഥാന പാര്‍ട്ടി സഖാക്കള്‍ തന്നെയാണ് സമ്മേളനം നടത്തുന്നത് എന്നും സി. ദിവാകരന്‍ പറഞ്ഞു. ചന്ദ്രപ്പനെതിരേ സി. പി. എം നേതാക്കള്‍ നടത്തിയ പ്രസ്താവന പക്വതയില്ലാതതായി പോയി എന്ന് ബിനോയ് ‌വിശ്വം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.കെ. ചന്ദ്രപ്പനെതിരെ സിപിഎം നേതാക്കള്‍

February 6th, 2012

C.K.Chandrappan-epathramതിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിന്റെ നടപടി ശരിയായില്ല എന്ന പ്രസ്താവന നടത്തിയ  സി. പി. ഐ സംസ്‌ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരെ സി. പി. എം നേതാക്കള്‍ രംഗത്ത്‌. ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയാണെന്ന്‌ സിപിഎം നേതാക്കളായ എം. വിജയകുമാറും, കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ചന്ദ്രപ്പന് സി. പി. എം വിരുദ്ധ അപസ്മാരമാനെന്നു ഇ. പി. ജയരാജന്‍ പറഞ്ഞു. ചന്ദ്രപ്പന്‍ സി. പി. എമ്മിനെക്കുറിച്ച്‌ ശത്രുക്കള്‍ പോലും പറയാത്ത ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്‌. അദ്ദേഹം ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന്‌ വ്യക്‌തമാക്കണം. കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാറില്ല. ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പിനിയാണ്‌ സിപിഎം സംസ്‌ഥാന സമ്മേളനം നടത്തുന്നതെന്ന ആരോപണം അദ്ദേഹം തെളിയിക്കണം. തെറ്റാണെന്ന്‌ തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയാറാകണമെന്ന്‌ എം. വിജയകുമാര്‍ പറഞ്ഞു. ചന്ദ്രപ്പന്‍ വസ്‌തുതാപരമായി സംസാരിക്കണം. ചന്ദ്രപ്പനോട്‌ അദ്ദേഹത്തിന്റെ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്ന്‌ വിജയകുമാര്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ ഒന്നിലധികം: വെള്ളാപ്പള്ളി
Next »Next Page » സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം. »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine