വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു

February 12th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം 13മുതല്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും വിളപ്പില്‍ശാല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനം. പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് വിളപ്പില്‍ശാലയെ മാതൃകാ പ്ളാന്‍റാക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ വിളപ്പില്‍ശാല നിവാസികളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് തീരുമാനം. ഇതോടെ നേരത്തേ സ്വീകരിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് കോര്‍പറേഷന്‍ ഭരണസമിതി പിന്നോട്ട് പോയിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി

February 11th, 2012
vs-achuthanandan-epathram
തിരുവനന്തപുരം: സി. പി. എം. സംസ്ഥാന സമ്മേളന ചര്‍ച്ചക്കിടെ ഉയര്‍ന്നു വന്നതായി പറയപ്പെടുന്ന ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു  വി. എസ്. അച്ച്യുതാനന്തന്‍ ശക്തമായ മറുപടി നല്‍കി. ക്രൂരമായ മര്‍ദ്ധനങ്ങളേയും തൂക്കുകയറുകളേയും വെല്ലുവിളിച്ചും നേരിട്ടും വളര്‍ന്നവരെ ക്യാപിറ്റല്‍ പണിഷ്‌മെന്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുവാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്ന് വി. എസ് പറഞ്ഞു. പാട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതു യോഗത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി വി. എസ് തുറന്നടിച്ചപ്പോള്‍ കാണികള്‍ കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും പിന്തുണച്ചു. അച്ച്യുതാനന്തനെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന തരത്തില്‍ വരെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. കണ്ണൂരിലും പുന്നപ്രയിലും വയലാറിലും ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ഞങ്ങള്‍ നേരിട്ടതെന്നും വി. എസ് തുടര്‍ന്നു.  തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോടും വിമര്‍ശനങ്ങളോടും വി. എസ് ആഞ്ഞടിച്ചപ്പോള്‍ വേദിയില്‍ ഇരുന്ന നേതാക്കള്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സംസാരിച്ച കോടിയേരി  ബാലകൃഷ്ണന്‍ വി. എസ് ഉദ്ദേശിച്ചത് അദ്ദേഹത്തിനെതിരായി ഉയര്‍ന്നു വന്ന ഭൂമിക്കേസിലെ വിജിലന്‍സ് അന്വേഷണവും ജയിലില്‍ അടക്കുമെന്ന പ്രഖ്യാപനങ്ങളുമാണ് എന്ന് പറഞ്ഞ് വിശദീകരണത്തിനു മുതിര്‍ന്നു. വി. എസ് എന്താണ് ഉദ്ദേശിച്ചതെന്ന് കാണികള്‍ക്ക് വളരെ വ്യക്തമായ സാഹചര്യത്തില്‍ കോടിയേരിയുടെ വാദം വളരെ ദുര്‍ബലമായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു

February 11th, 2012
cherai-epathram
ചേറായി:  ആനകളുടെ തലപൊക്കമത്സരത്തില്‍ കേരളത്തിലെ പേരു കേട്ട ഗജകേസരികള്‍  മാറ്റുരച്ചപ്പോള്‍ ആനക്കമ്പക്കാരുടെ ആവേശം ആകാശം മുട്ടി. മംഗലാം കുന്ന് അയ്യപ്പനും, ചെര്‍പ്ലശ്ശേരി പാര്‍ഥനുമായിരുന്നു ചെറായിലെ ഗൌരീശ്വരം ക്ഷേത്ര മൈതാനത്തെ മത്സര വേദിയില്‍ അണിനിരന്നത്. കുളിച്ച് കുറി തൊട്ട് കഴുത്തില്‍ പൂമാലയും നെറ്റിപ്പട്ടവും അണിഞ്ഞ് എത്തിയ ഇരുവരേയും ആരാധകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. 9.30 നു മത്സരം തുടങ്ങുന്നതിനുള്ള മണി മുഴങ്ങിയതും  വടക്കേ ചരുവാരത്തിന്റെ മംഗലാംകുന്ന് അയ്യപ്പന്‍ തലയെടുത്ത് പിടിച്ച് നിന്നു. തെക്കേ ചരുവാരത്തിന്റെ മത്സരാര്‍ഥിയായെത്തിയ പാര്‍ഥന്‍ കന്നിക്കാരന്‍ ആയതിനാല്‍ ആദ്യം ഒന്ന് പകച്ചു. പിന്നെ മത്സരപ്പൂരങ്ങളില്‍ ആവേശം വിതറുന്ന പാര്‍ഥന്റെ തലയും ഉയര്‍ന്നു. ഏഴുമിനിറ്റ് നീണ്ട മത്സര സമയത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച്  പൊരുതി. എങ്കിലും കര്‍ണ്ണനോടും, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറിനോടും മത്സരിക്കുമ്പോള്‍ ഉണ്ടാകാറുള്ള പാര്‍ഥന്റെ പതിവു ഗരിമ അവിടെ കണ്ടില്ല. മംഗലാംകുന്ന് അയ്യപ്പനാകട്ടെ കഴിഞ്ഞ വര്‍ഷം പട്ടത്ത് ശ്രീകൃഷ്ണനോട് തോറ്റതിന്റെ ഓര്‍മ്മയില്‍ ഇത്തവണ അല്പം പോലും തല താഴ്ത്താതെ തന്നെ നിന്നു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ സുബ്രമണ്യന്റെ തിടമ്പ് അവനു തന്നെ ലഭിക്കുകയും ചെയ്തു.
കടുത്ത നിബന്ധനകളാണ് ഇവിടെ തലപൊക്ക മത്സരത്തിനുള്ളത്. ആനയെ പാപ്പാന്മാരോ സഹായികളൊ നേരിട്ടോ തോട്ടി, കത്തി തുടങ്ങി എന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ തൊടുവാന്‍ പാടില്ല. ഗജമണ്ഡപത്തില്‍ കയറ്റി നിര്‍ത്തി മത്സരത്തിനുള്ള മണി മുഴക്കിയാല്‍ ആനകള്‍ സ്വമേധയാ തലയുയര്‍ത്തി നില്‍ക്കും. നട (മുന്‍‌കാലുകള്‍) മുന്നിലേക്ക് വലിച്ചു വച്ച് നില്‍ക്കുവാന്‍ പാടില്ല. ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തലപൊക്ക മത്സരമാണ് ചെറായിലേത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ റിക്രൂട്ട്മെന്റ്: 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

February 11th, 2012
kashmir-recruitment-epathram
കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ 18 പ്രതികള്‍ക്കെതിരെ ഐ. എന്‍. എ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രതികളെ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ലഷ്കര്‍-ഈ-തോയിബയുമായി ചേര്‍ന്ന് പ്രതികള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നും കേരളത്തിലും പുറത്തും തീവ്രവാദക്ലാസ്സുകള്‍ സംഘടിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോട് സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് തടിയന്റവിട നസീറും ഷഫാസും. ഇതു കൂടാതെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്. കേസിലെ പ്രധാന പ്രതിയായ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. മറ്റൊരു പ്രതിയായ അയൂബിനേയും പിടികൂടുവാനുണ്ട്. ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് കേസിന്റെ വിചാരണ  ആരംഭിക്കും. 2008-ല്‍ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി.എസ്സിനു നേരെ വിമര്‍ശന വര്‍ഷം

February 9th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അക്ഷരാര്‍ഥത്തില്‍ പുന്നപ്ര വയലാര്‍ സമര നായകന്‍ വി. എസ്. അച്യുതാനന്തനെ വിചാരണ ചെയ്യാനുള്ള വേദിയായി മാറി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ്സിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വി.എസ്സിനെതിരെ കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ യാതൊരു ലോഭവും കാണിച്ചില്ല. ഇടുക്കിയില്‍ നിന്നു വന്ന പ്രതിനിധി വി.എസ്സിനെ ഒറ്റുകാരനെന്നു വിശേഷിപ്പിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും പറഞ്ഞപ്പോള്‍ മലപ്പുറത്തു നിന്നുമുള്ള യുവനേതാവ് എം. സ്വരാജ് വി. എസ്സിനു ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി അച്ചടക്കം നിരന്തരം ലംഘിക്കുന്ന വി.എസ്സിനെ നിലക്കു നിര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തോട് കണ്ണൂരില്‍ നിന്നുമുള്ള പ്രതിനിധി എം. പ്രകാശന്‍ മാസ്റ്റര്‍ ആവശ്യപെട്ടു. വയനാട് ജില്ലയില്‍ നിന്നുമുള്ള മുന്‍ എം. എല്‍. എ കൃഷ്ണ പ്രസാദ് മാത്രമാണ് വി.എസ്സിന് സമാശ്വാസകരമായ നിലപാട് എടുത്തത്. പാര്‍ട്ടി വേദികളില്‍ വി.എസ്സ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോളും ജനമനസ്സില്‍ അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധേയമാണ്‍`. വി. എസ്സിന്റെ ജനപിന്തുണ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രകാശ് കാരാട്ട് നടത്തിയ പരാമര്‍ശം വി. എസ്സിനു കുറ്റപത്രം ഒരുക്കിയവര്‍ക്ക് തിരിച്ചടിയായി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എം. എ ബേബിയുടെ നിലപാടുകളെ കുറിച്ച് രണ്ടു പ്രതിനിധികള്‍ നടത്തിയ ചെറിയ വിമര്‍ശനമൊഴിവാക്കിയാല്‍ പൊതുവെ വി. എസ്സിനൊഴികെ മറ്റു നേതാക്കന്മാര്‍ക്കു നേരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്
Next »Next Page » കാശ്മീര്‍ റിക്രൂട്ട്മെന്റ്: 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine