കാനന വഴിയില്‍ കാട്ടാനകള്‍

December 4th, 2010

elephant-stories-epathramശബരിമല : കാനന ക്ഷേത്രമായ ശബരിമല യാത്രയ്ക്കിടെ തീര്‍ഥാടകര്‍ കാട്ടാന ക്കൂട്ടങ്ങളെ കണ്ടുമുട്ടുന്നത് സാധാരണ സംഭവമായിരിക്കുന്നു.  റോഡില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇടയ്ക്ക്  അല്പ നേരം  തീര്‍ഥാടകരുടെ വഴിയും മുടക്കാറുണ്ട്. രാത്രി കാലങ്ങളിലാണ് പ്രധാനമായും ആനകള്‍ റോഡില്‍ ഇറങ്ങുന്നത്. കൂട്ടമായിറങ്ങുന്ന ആനകള്‍ പൊതുവില്‍ അപകടകാരികള്‍ അല്ല. ആനയെ കണ്ടാല്‍ തീര്‍ഥാടകര്‍ വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കിയും ശരണം വിളിച്ചും അവയെ റോഡില്‍ നിന്നും മാറ്റി യാത്ര തുടരുന്നു. നിലയ്ക്കലിനടുത്ത് കാട്ടാനക്കൂട്ടമാണ് വഴിയരികില്‍ വിഹരിക്കുന്നത്.

പ്ലാപ്പിള്ളി വന മേഖലയില്‍ ഉള്ള ഒറ്റയാന്‍ ഇടയ്ക്കിടെ തീര്‍ഥാടകരെ തടയുന്നുണ്ട്. ഒറ്റയാന്മാര്‍ പൊതുവില്‍ അപകടകാരികള്‍ ആണെങ്കിലും ഈ ആന അത്തരത്തില്‍ ഇതു വരെ പെരുമാറിയിട്ടില്ല. വഴിയില്‍ ആനയെ കണ്ടാല്‍ പൊതുവെ വാഹനം നിര്‍ത്തി അതു പോയതിനു ശേഷം കടന്നു പോകുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ നിന്നിരുന്ന ആനയെ ബൈക്കില്‍ മറി കടക്കുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആനയുടെ മുമ്പില്‍ തെന്നി വീണ ഒരു അയ്യപ്പ ഭക്തനെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

കാട്ടാ‍ന ശല്യം ഉള്ള വഴികളില്‍ വാഹനങ്ങള്‍ ഒരുമിച്ച്  വേഗത കുറച്ച് സഞ്ചരിക്കുന്നതയിരിക്കും നല്ലതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്രാമങ്ങളിലേത് കനത്ത പരാജയം : പിണറായി

December 4th, 2010

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇടതു പക്ഷത്തിനും പാര്‍ട്ടിക്കും കനത്ത തോല്‍‌വി യാണുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുന്‍പൊരിക്കലും ഇത്തരം പരാജയം പാര്‍ട്ടിക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ലെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. 978 ഗ്രാമ പഞ്ചായത്തുകളില്‍ 359-ല്‍ മാത്രമാണ് ഇടതു പക്ഷത്തിനു ജയിക്കുവാനായത്. 150 ബ്ലോക്കുകളില്‍ 59 എണ്ണത്തിലേ വിജയിക്കുവാന്‍ ആയുള്ളൂ. ചിലയിടങ്ങളില്‍ റിബലുകള്‍ മത്സരിച്ചത് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിജയന്‍ പറഞ്ഞു.

ജാതി മത ശക്തികളുടെ ഇടപെടല്‍ നേരിയ തോതില്‍ ദോഷം ചെയ്തതായും, ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതും പരാജയത്തിനു കാരണമായെന്നും പറഞ്ഞ വിജയന്‍ ചില മാധ്യമങ്ങള്‍ യു. ഡി. എഫ്. പണവും മദ്യവും കൊടുത്ത് വോട്ടു പിടിച്ചുവെന്നും ആരോപിച്ചു. ചില മാധ്യമങ്ങളും എല്‍. ഡി. എഫിനെതിരായ പ്രചരണങ്ങള്‍ വ്യാപകമായി നടത്തിയെന്നും അവ യു. ഡി. എഫിന്റെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി നടത്തുന്ന സ്ക്വാഡ് പ്രവര്‍ത്തനങ്ങളേക്കാള്‍ വളരെ ഭംഗിയായി പ്രവര്‍ത്തിച്ചതായും വിജയന്‍ പറഞ്ഞു.

മഞ്ഞളാം കുഴി അലിയെ മഹാമേരുവായി കാണുന്നില്ലെന്നും കീടമെന്ന് വിളിച്ചതില്‍ ഖേദമില്ലെന്നും തോല്‍‌വിയുടെ കാരണങ്ങള്‍ വിശദമായി പഠിച്ച് പരിഹാരം കാണുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വിജയിക്കുവാന്‍ ആകുമെന്നാണ് കരുതുന്നതെന്നും വിജയന്‍ പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളത്തില്‍ താലിബാന്‍ മോഡല്‍ ആക്രമണം

November 27th, 2010

malampuzha-yakshi-epathram

കൊച്ചി : കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) അങ്കണത്തിലെ സാഗര കന്യക എന്ന ശില്പത്തിന്റെ  മാറിടം വെട്ടി മാറ്റിയത് വിവാദമാകുന്നു. പ്രസ്തുത ശില്പം അശ്ലീലമാണെന്ന് പറഞ്ഞാണ് അതിനെ വെട്ടി വികൃതമാക്കിയത്.  രണ്ടു പതിറ്റാണ്ടോളമായി സാഗര കന്യകയെന്ന ശില്പം അവിടെ നില്‍ക്കുന്നു. ഇതു മാത്രമല്ല പുല്‍ച്ചെടികളില്‍ തീര്‍ത്ത മറ്റ് മനോഹരമായ ധാരാളം ഹരിത ശില്പങ്ങളും ഉണ്ട് കുസാറ്റിന്റെ അങ്കണത്തില്‍. എന്നാല്‍ ഇപ്പോള്‍ ഇത് അശ്ലീലമായി കരുതുന്നതിനു പിന്നില്‍ ചിലരുടെ സങ്കുചിത താല്പര്യമാണെന്നാണ് ആരോപിക്കപ്പെടുന്നത്.

cochin-university-campus-epathram

കൊച്ചിന്‍ സര്‍വകലാശാല ക്യാമ്പസ്‌

ഒരു വനിതാ സംഘടനയുടെ പാരാതിയെ തുടര്‍ന്നാണത്രെ ശില്പത്തിനെതിരെ “താലിബാന്‍ മോഡല്‍“ നടപടി. ശില്‍പം സംരക്ഷിച്ചു കൊണ്ടിരുന്ന തോട്ടക്കാരനെ കൊണ്ടു തന്നെ ശില്‍പത്തിന്റെ മാറിടം മുറിപ്പിച്ചത് ക്രൂരമായി പോയെന്ന് ശില്‍പത്തെ നശിപ്പിച്ചതിനെതിരെ എതിര്‍പ്പുമായി വന്നവര്‍ പറഞ്ഞു.

ശില്‍പത്തെ വികൃതമാക്കിയ അധികൃതരുടെ നടപടിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രശസ്ത ശില്പി എം. വി. ദേവനടക്കം സാമൂഹിക സാംസ്കാരിക രംഗത്തു നിന്നുള്ളവര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. “ശില്‍പത്തിലല്ല കാണുന്നവരുടെ മനസ്സിലാണ് അശ്ലീലമെന്ന്” ദേവന്‍ രോഷത്തോടെ പറഞ്ഞു. താലിബാനിസമാണ് കുസാറ്റിന്റെ നടപടിയില്‍ നിഴലിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. കുസാറ്റ് പോലെ ഒരു സ്ഥാപനത്തില്‍ നിന്നും ഉണ്ടായ ഇത്തരം ഒരു നടപടിയെ ആശങ്കയോടെ ആണ് പലരും കാണുന്നത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത മലമ്പുഴയിലെ പ്രശസ്തമായ “യക്ഷി” എന്ന ശില്‍പമടക്കം മാറിടം പ്രദര്‍ശിപ്പിക്കുന്നതോ  നഗ്നമായതോ ആയ നിരവധി ശില്‍പങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക:

6 അഭിപ്രായങ്ങള്‍ »

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു

November 25th, 2010

elephant-stories-epathramകോട്ടയം: വൈക്കം മാഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. കിരണ്‍ നാരായണന്‍ കുട്ടിയെന്ന കൊമ്പനാണ് രാവിലെ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. അഷ്ടമി ഉത്സവത്തിനോട് അനുബന്ധിച്ച് രാവിലെ ശീവേലിക്കായി ആനകളെ ഒരുക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ആണ് കിരണ്‍ നാരായണന്‍ കുട്ടി ഇടഞ്ഞത്. ഉടനെ മറ്റ് ആനകളെയും ഭക്തരേയും സംഭവ സ്ഥലത്തു നിന്നും മാറ്റി. പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ പരിശ്രമത്തിന്റെ ഫലമായി അപകടം ഇല്ലാതെ ആനയെ തളച്ചു. തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഒരുവനാണ് കിരണ്‍ നാരായണന്‍ കുട്ടി.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെ പിരിച്ചു വിടണം: ഹൈക്കോടതി
Next »Next Page » വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine