കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു

September 3rd, 2010

common-wealth-games-baton-epathram

കൊച്ചി: കേരളത്തില്‍ എത്തിയ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു.  ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും വന്യജീവി നിയമത്തിനും എതിരാണെന്നും ആരോപിച്ച് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ ഡോ. ബീനയുള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചത്. ഇതു സംബന്ധിച്ച് പരാതി പ്രധാനമന്ത്രി യുള്‍പ്പെടെ ഉള്ളവര്‍ക്ക് നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ആനപ്രേമി സംഘം പ്രസിഡണ്ട് വെങ്കിടാചലം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞു

September 2nd, 2010

elephant-stories-epathramഅമ്പലപ്പുഴ: ശ്രീകൃഷണ ജയന്തിയോട നുബന്ധിച്ചുള്ള ഘോഷ യാത്രയില്‍ പങ്കെടുപ്പി ക്കുവാനായി കൊണ്ടു വന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. അമ്പലപ്പുഴ വിജയ കൃഷണന്‍ എന്ന കൊമ്പന്‍ ആണ് ഇടഞ്ഞത്. ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ കൊണ്ടു വന്ന വിജയ കൃഷണന്‍ രാവിലെ തിടമ്പേറ്റു ന്നതിനിടയില്‍ ഇടയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ചുറ്റിത്തിരിഞ്ഞ ആന അര മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഒരു തെങ്ങ് കുത്തി മറിച്ചു. പൊതുവില്‍ ശാന്ത സ്വഭാവ ക്കാരനായ കൊമ്പന്‍ പെട്ടെന്നാണ് അക്രമകാരിയായത്.

ചമയം കെട്ടുവാനായി പുറത്ത് കയറിയിരുന്ന പാപ്പാന്‍ ആനയുടെ പരാക്രമങ്ങള്‍ ക്കിടയില്‍ ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കേറ്റു. മറ്റൊരു പാപ്പാനായ ഗോപകുമാര്‍ സാഹസികമായി ആനയെ തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു

September 1st, 2010

ഗുരുവായൂര്‍: സംസ്ഥാനത്ത് ഉടനീളം ശ്രീകൃഷ്‌ണ ജയന്തി വര്‍ണാഭമായ ആഘോഷങ്ങളോടെ ആഘോഷിച്ചു. ബാല ഗോകുലത്തിന്റേയും വിവിധ ഹിന്ദു സംഘടനകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടേയും ആഭിമുഖ്യത്തില്‍ ശോഭ യാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു.

ഗുരുവായൂരില്‍ വന്‍ ഭക്ത ജന ത്തിരക്കായിരുന്നു അമ്പാടി ക്കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന്. പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങിയ ഉണ്ണി ക്കണ്ണന്മാരാലും ഗോപികമാരാലും നിറഞ്ഞ ഗുരു പവന പുരി അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു അമ്പാടിയായി മാറി. ഉറിയടി മത്സരങ്ങളും വലിയ ശോഭ യാത്രയും നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷന്‍ സ്വാമി ക്ഷേത്രത്തിലും വിപുലമായ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെയ്‌റ്റിങ്ങ് ഷെഡ്ഡില്‍ ബസ് പാഞ്ഞു കയറി; നാലു പേര്‍ മരിച്ചു

September 1st, 2010

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് ദേശീയ പാതയില്‍ കുപ്പത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് വെയ്‌റ്റിങ്ങ് ഷെഡ്ഡിലേക്ക് പാഞ്ഞു കയറി മൂന്നു വിദ്യാര്‍ത്ഥിനികള്‍ അടക്കം നാലു പേര്‍ മരിച്ചു. സീതി സാഹിബ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളായ റിസ്‌വാന, കെ. എം. ഖദീജ, ടി. കെ. കുഞ്ഞാമിന എന്നിവരും കോഴിക്കോട് കല്ലായി സ്വദേശി ഖാദറുമാണ് (50) മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പയ്യന്നൂര്‍ ഭാഗത്തു നിന്നും വന്ന  പി. എന്‍. റോഡ്‌വേയ്സ് ബസ്സ്  രാവിലെ പത്തു മണിയോടെ ബസ്‌ സ്റ്റോപ്പില്‍ ആളെ ഇറക്കുകയായിരുന്ന മറ്റൊരു സ്വകാര്യ ബസ്സില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബസ് കാത്തു നിന്നിരുന്ന ആളുകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ്` അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പ്രദേശത്ത് ബസ് ഗതാഗതം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വെച്ചു. ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്കൂള്‍ അവധി ആയിരുന്നെങ്കിലും സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നതിനാല്‍ അതില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ആണ് അപകടത്തില്‍ പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ മാധ്യമം ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തി : കെ. എം. ഷാജഹാന്‍

September 1st, 2010

km-shajahan-epathramതിരുവനന്തപുരം : മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന കെ. എം. ഷാജഹാന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നു. അദര്‍കേരള ഡോട്ട് ഇന്‍ എന്ന ഈ പോര്‍ട്ടല്‍ മറ്റാരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ പലതും തുറന്നു പറയും എന്ന് പറയുന്ന ഇദ്ദേഹം ഒന്ന് രണ്ടാഴ്ച്ച കള്‍ക്കുള്ളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും പറയുന്നു.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി. എസ്. അച്യുതാനന്ദന്‍ ജന പ്രിയ നേതാവായതിനു പുറകിലെ പ്രധാന ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായിരുന്നു കെ. എം. ഷാജഹാന്‍ എന്നാണ് കരുതപ്പെടുന്നത്. വി. എസ്. അക്കാലത്ത് ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങള്‍ ഇദ്ദേഹമായിരുന്നു വി. എസിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു.

എന്നാല്‍ പിന്നീട് വി. എസുമായി അഭിപ്രായ ഭിന്നതയുണ്ടായ ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും അകലുകയും പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു.

താന്‍ തുടരുന്ന പോരാട്ടം ശക്തിപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകാനാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുന്നത് എന്ന് ഷാജഹാന്‍ വ്യക്തമാക്കുന്നു. വരും കാലത്തിന്റെ മാധ്യമം വെബ് തന്നെയാണ് എന്ന് താന്‍ മനസ്സിലാക്കുന്നു. ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തിയായി ഓണ്‍ലൈന്‍ മാധ്യമം മാറുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്ന ചില “താപ്പാനകള്‍” മാധ്യമ രംഗത്ത്‌ വിഹരിക്കുന്നുണ്ട്. ഇവര്‍ മൂഢ സ്വര്ഗ്ഗത്തിലാണ് കഴിയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അപാരമായ സാദ്ധ്യത മനസ്സിലാക്കിയാണ് താന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന ആശയത്തില്‍ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിക്കണം
Next »Next Page » വെയ്‌റ്റിങ്ങ് ഷെഡ്ഡില്‍ ബസ് പാഞ്ഞു കയറി; നാലു പേര്‍ മരിച്ചു »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine