ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി മൂല്യ നിര്‍ണയം ചെയ്യിക്കുന്നു

October 18th, 2010

answer-papers-epathram

തൃശൂര്‍ : കോഴിക്കോട്‌ സര്‍വകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തര കടലാസുകള്‍ മൂല്യ നിര്‍ണ്ണയം ചെയ്യാന്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ഇവ തങ്ങളുടെ കീഴില്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാശ് കൊടുത്ത് മൂല്യ നിര്‍ണ്ണയം ചെയ്യിപ്പിക്കുന്നതായി കണ്ടെത്തി. ബിരുദാനന്തര ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാല അതീവ സുരക്ഷിതമായി പ്രത്യേക വാനുകളില്‍ കോളജുകളിലേക്ക് കൊടുത്തയക്കുന്ന ഉത്തര കടലാസുകളുമായി തങ്ങളുടെ വീടുകളിലേക്ക്‌ പോകുന്നത്. തങ്ങളുടെ ജോലി ഭാരം കുറയ്ക്കാനാണ് അദ്ധ്യാപകര്‍ ഈ പുതിയ വിദ്യ കണ്ടെത്തിയത്‌. ഉത്തര കടലാസുകള്‍ ഇവര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പകുത്തു നല്‍കുന്നു. മൂല്യ നിര്‍ണ്ണയത്തിനു തങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം ഇവര്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പോക്കറ്റില്‍ നിന്നും നല്‍കുന്നു. സുരക്ഷിതമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വീടുകളിലേക്ക്‌ കൊണ്ട് പോയാണ് മൂല്യ നിര്‍ണയം ചെയ്യുന്നത്. അതീവ ഗുരുതരമായ ക്രമക്കേടാണ് ഇത് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ കാട്ടാനയുടെ ആക്രമണം

October 16th, 2010

elephant-stories-epathramതിരുനെല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തില്‍ യു. ഡി. എഫ്. സ്ഥാനാര്‍ഥി ഗിരിജയുടെ വീടിനു നേരെ ഒറ്റയാന്റെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ആണ് കാട്ടാന ഗിരിജയുടെ വീടിനു നേരെ ആക്രമണം നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ കിടന്നിരുന്ന കുടുമ്പാംഗങ്ങള്‍ അല്‍ഭുതകരമായി രക്ഷപ്പെടു കയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ആനയെ പിന്തിരിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം സാധാരണയാണ്. എന്നാല്‍ ഒറ്റയാനാണ് പൊതുവില്‍ അല്പം അപകടകാരി യായിട്ടുള്ളത്.

തിരുനെല്ലി പഞ്ചായത്തിലേക്ക് ഒമ്പതാം വാര്‍ഡില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  കന്നിയങ്കക്കാരിയാണ് ഗിരിജ.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

രണ്ടാം മാറാട് കലാപക്കേസിലെ പ്രതി അറസ്റ്റില്‍

October 16th, 2010

കൊച്ചി: രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍  ഖത്തറില്‍ നിന്നും വരുന്ന വഴി ഇന്നു രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ്‌ ചെയ്തതും. മാറാട് കൂട്ടക്കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു നിസാമുദീന്‍. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാറാട് കലാപം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ ആക്രമണ ത്തിനിരയായ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറാടു നിന്നും പലായനം ചെയ്യുകയുണ്ടായി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മടങ്ങി വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ധന മന്ത്രിയെ പുറത്താക്കണം: ഉമ്മന്‍ ചാണ്ടി

October 9th, 2010

oommen-chandy-epathram

തിരുവനന്തപുരം : ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയല്ല മേഘയെന്ന് കോടതിയില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുകയും, അതേ സമയം ഇത്രയും കാലം സംസ്ഥാനത്ത് അവരെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും ചെയ്തതിലൂടെ ഗുരുതരമായ നിയമ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയി രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ സാഹചര്യത്തില്‍ ധന മന്ത്രിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഔദ്യോഗിക പ്രമോട്ടര്‍ ആണെന്ന് കാണിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനു കത്തു നല്‍കിയിട്ടില്ലെന്നും, ലോട്ടറി വിഷയത്തില്‍ തോമസ് ഐസക്ക് തെറ്റിദ്ധാരണ പരത്തുക യാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംസ്ഥാന രാഷ്ടീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന ലോട്ടറി ക്കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ കോണ്‍ഗ്രസ്സ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി ഈ കേസില്‍ അന്യ സംസ്ഥാന ലോട്ടറിക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായതും തുടര്‍ന്ന് അദ്ദേഹത്തിനു വക്താവ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ പി. എസ്. രാമന്‍ മേഘയ്ക്കു വേണ്ടി ഹാജരായതും വിവാദമായി. തമിഴ്നാട് എ. ജി. യുടെ നടപടി അനുചിതമായെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി തമിഴ്നാടിനു കത്തയച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയലാര്‍ പുരസ്കാരം പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

October 9th, 2010

vishnu-narayanan-namboothiri-epathram
ഇത്തവണത്തെ വയലാര്‍ പുരസ്കാരം പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ ചാരുലത എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. എസ്. വി. വേണു ഗോപാലന്‍ നായര്‍, എം. തോമസ് മാത്യു, കെ. എസ്. രവി കുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും, 25,000 രൂപയുമാണ് പുരസ്കാരമായി നല്‍കുക. മലയാള ഭാഷയിലെ മികച്ച രചനകള്‍ക്കായി 1977-ലാണ് വയലാര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വര്‍ഗ്ഗീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ല : പിണറായി വിജയന്‍
Next »Next Page » ധന മന്ത്രിയെ പുറത്താക്കണം: ഉമ്മന്‍ ചാണ്ടി »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine