സത്യന് അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമാണ് കഥ തുടരുന്നു. ചിരിയും ചിന്തയും ഇഴചേര്‍ത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുമ്പ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങള്‍ ഒരുക്കുന്ന സത്യന് അന്തിക്കാട് ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി നഗരജീവിതത്തിന്റെ കഥയുമായാണ് സത്യന് എത്തുന്നത്. പശ്ചാത്തലം മാറുന്നു എങ്കിലും കുടുമ്പപ്രേക്ഷകരെ മുന്നില്‍ കണ്ടു കൊണ്ടുതന്നെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയറാം ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മംതയാണ് നായിക. ഇന്നസെന്റ്, മാമുക്കോയ, കെ.പി.ഏ.സി ലളിത, രശ്മി സോമന് തുടങ്ങി സത്യന് ചിത്രങ്ങളിലെ സ്ഥിരം താരങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. വയലാര്‍ ശരത് ചന്ദ്രവരമ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഇളയരാജയാണ് ഈണം നല്‍കിയിരിക്കുന്നത്.