ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

August 10th, 2010

wedding-epathramതിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.

“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.

വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ലെവല്‍ ക്രോസില്‍ ട്രെയ്നിടിച്ച് വിദേശികളടക്കം നാലു പേര്‍ മരിച്ചു

August 10th, 2010

ആലപ്പുഴ: മാരാരിക്കുളത്ത് പൂപ്പള്ളിക്കാവിനു സമീപത്തെ എസ്. എല്‍. പുരത്തുള്ള ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിദേശികളടക്കം നാലു പേര്‍ മരിച്ചു. മാന്‍ഫ്രഡ് റുഡോള്‍ഫ്, ഭാര്യ കാതറിന്‍ സൂസന്ന എന്നീ ജര്‍മ്മന്‍ പൌരന്മാരും മാരാരിക്കുളത്തെ സ്വകാര്യ റിസോര്‍ട്ടിലെ ജോലിക്കാരി ഷാനിയും (22), മാരാരിക്കുളം സ്വദേശിയായ കാര്‍ ഡ്രൈവര്‍ സെബാ‌‌സ്റ്റ്യനുമാണ് മരിച്ചത്.

രാവിലെ 10.30 ഓടെ ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്സാണ് ലെവല്‍ ക്രോസില്‍ വച്ച് കാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ കാറില്‍ ഉണ്ടായിരുന്നവരില്‍ മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഷാനി പിന്നീട് ആസ്പത്രിയില്‍ വെച്ച് മരിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

റിസോര്‍ട്ടില്‍ താമസിക്കു കയായിരുന്ന വിദേശികള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആണ് അപകടമുണ്ടായതെന്ന് പറയുന്നു. വിദേശികള്‍ക്കൊപ്പം അവരുടെ വളര്‍ത്തു മക്കള്‍ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരെ ഒപ്പം കൂട്ടിയിരുന്നില്ല. ഇവരുടെ മൃതശരീരം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം സ്വദേശത്ത് എത്തിക്കുവാന്‍ ഉള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മറ്റൊരു അദ്ധ്യാപകന്‍ പിടിയില്‍

August 10th, 2010

തൊടുപുഴ : ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ മറ്റൊരു അദ്ധ്യാപകന്‍ പോലീസ്‌ പിടിയിലായി. മൂവാറ്റുപുഴ ഇലാഹിയ കോളേജ് അദ്ധ്യാപകന്‍ പെരുമ്പാവൂര്‍ സ്വദേശി അനസ് (29) ഉള്‍പ്പെടെ മൂന്നു പേരെ കൂടി പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമൊരുക്കി എന്നതാണ് ഇവര്‍ക്കെതിരെ ഉള്ള കേസ്. കേസിലിപ്പോള്‍ 18 പേര്‍ പിടിയിലായിട്ടുണ്ട്.

കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. റെയ്ഡില്‍ രാജ്യദ്രോഹ പരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ലഘു ലേഘകളും, പുസ്തകങ്ങളും, മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. ഇപ്പോഴും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബ സമേതം മടങ്ങുകയായിരുന്ന പ്രൊഫ. ടി. ജെ. ജോസഫിനെ ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടി പരിക്കേല്പിച്ചത്. അക്രമത്തെ തുടര്‍ന്ന് അറ്റു പോയ കൈ പിന്നീട് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കു കയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത പ്രൊഫ. ടി. ജെ. ജോസഫ് മൂവാറ്റുപുഴയിലെ സ്വന്തം വീട്ടില്‍ വിശ്രമിക്കുകയാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

August 9th, 2010

dr-thommy-kodenkandath-epathramകൊച്ചി : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാര്ട്ടൂണിസ്റ്റ് ഡോ. തൊമ്മി കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. “Drawn Options” എന്ന പേരിലുള്ള പ്രദര്‍ശനം പ്രശസ്ത കാര്ട്ടൂണിസ്റ്റുകളായ പി. കെ. എസ്. കുട്ടി അമേരിക്കയില്‍ നിന്നും യേശുദാസന്‍ കേരളത്തില്‍ നിന്നും ഉദ്ഘാടനം ചെയ്തു.

മദ്രാസ്‌ അണ്ണാ സര്‍വകലാശാലയുടെ കലാ കൃതി പുരസ്കാരം, ഐ. ഐ. ടി. മദ്രാസിന്റെ മര്‍ദിഗ്രാസ് പുരസ്കാരം, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരിക്കേച്ചര്‍ പുരസ്കാരം, കോഴിക്കോട്‌ സര്‍വകലാശാലയുടെ യൂത്ത്‌ ഫെസ്റ്റിവല്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ച കാര്‍ട്ടൂണിസ്റ്റാണ് ഡോ. തൊമ്മി കൊടെങ്കണ്ടത്ത്.

അമേരിക്കയിലെ യൂണിയന്‍ ഓഫ് കണ്‍സേണ്‍ട് സയന്റിസ്റ്റ്സ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ ഫൈനലിസ്റ്റ് കൂടിയാണ് ഡോ. തൊമ്മി.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗമായ ഡോ. തൊമ്മി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഡിറ്റോറിയല്‍ കാര്ട്ടൂണിസ്റ്റ്സ് എന്ന സംഘടനയില്‍ അസോസിയേറ്റ്‌ അംഗവുമാണ്. അമേരിക്കയിലെ എസന്റ്റ്‌ സോളാര്‍ ടെക്നോളജീസ് എന്ന കമ്പനിയില്‍ സീനിയര്‍ സയന്റിസ്റ്റ്‌ ആയി ജോലി ചെയ്യുന്നു.

ഡോ. തൊമ്മിയുടെ നിരവധി കാര്‍ട്ടൂണുകള്‍ e പത്ര ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. e പത്ര ത്തിന്റെ അമേരിക്കയിലെ പ്രതിനിധി കൂടിയാണ് ഇദ്ദേഹം.

കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

e പത്രം പ്രസിദ്ധീകരിച്ച ഡോ. തൊമ്മിയുടെ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രമ്യക്കിനി ഉണരാത്ത നിദ്ര

August 7th, 2010
remya-antony-epathram

വരുമൊരിക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി…
മനസും ആത്മാവും നിന്നെ ഏല്പിച്ച്,
വെറും ജഡമായി…,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ…,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ…,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ…,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ…

നീ ഒന്നു വേഗം വന്നുവെങ്കില്‍…!!!

“ഉണരാത്ത നിദ്ര” എന്ന കവിതയിലെ ഈ വരികള്‍ കുറിച്ചിട്ട രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്‌. ശൈശവത്തില്‍ പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. രോഗത്തിന്റെ കാഠിന്യത്തിലും മനസ്സ്‌ തളരാതെ ഓണ്‍ലൈന്‍ ലോകത്ത്‌, ഓര്‍ക്കുട്ടിലും, ഫേസ്ബുക്കിലും, കൂട്ടം എന്ന മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഒക്കെ സജീവമായിരുന്നു രമ്യ. രോഗക്കിടക്കയില്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രമ്യയുടെ സഹായത്തിനും കൂട്ടിനും എപ്പോഴും ഓടിയെത്തിയിരുന്നു. സജീവമായ ബ്ലോഗിങ്ങിനോപ്പം ചിത്ര രചനയും കവിതാ രചനയും നടത്തിയ രമ്യ പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ച ‘ശലഭായനം’ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തിയതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 02:30 നു തിരുവനന്തപുരം ആര്‍. സി. സി. യില്‍ വെച്ചാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ്‌ സ്വദേശി ആന്‍റണി – ജാനറ്റ്‌ ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മിസ് കേരള ഇന്ദു തമ്പി
Next »Next Page » ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine