പുഴയില്‍ കുളിപ്പിക്കുവാന്‍ ഇറക്കിയ ആന വിരണ്ടോടി. പാലക്കാട് കല്‍പാത്തി പുഴയില്‍ കുളിപ്പിക്കുവാന്‍ ഇറക്കിയ മുള്ളത്ത് ഗണപതി എന്ന ആനയാണ് പിണങ്ങിയത്.
ഉച്ച തിരിഞ്ഞ് കുളിപ്പിക്കുവാന്‍ പുഴയില്‍ ഇറക്കിയ കൊമ്പന്‍ പാപ്പനെ അടിച്ചതിനെ തുടര്‍ന്നാണത്രെ ആന വിരണ്ടത്. ആനയുടെ പരാക്രമത്തില്‍ നാലു വീടുകളും, ഒരു പെട്ടിക്കടയും, ചില ഓട്ടോറിക്ഷകളും തകര്‍ക്കപ്പെട്ടു.
ആനയുടെ വിക്രിയകള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി. ഏറെ നേരത്തെ പരിശ്രമത്തിന്റെ ഫലമായി ആനയെ തളച്ചു. ഇതിനിടയില്‍ പാപ്പാനെതിരെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.