ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു

May 19th, 2020

guruvayoor-marriage-epathram
ഗുരുവായൂര്‍ : സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുന്നതിനുള്ള അനുമതി നൽകി എന്നുള്ള തീരുമാനം പിന്‍വലിച്ചു എന്ന് ദേവസ്വം ചെയര്‍മാന്‍.

ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തു വെച്ച് നിയന്ത്രണങ്ങളോടെ വിവാഹ ചടങ്ങുകള്‍ നടത്താം എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ മാസം 21 മുതല്‍ വിവാഹങ്ങള്‍ നടത്തുവാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതി പിന്‍വലിച്ചു എന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

May 18th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും.

എസ്. എസ്. എല്‍. സി. മൂന്നു ദിവസ ങ്ങളിലും ഹയര്‍ സെക്കന്‍ഡറി അഞ്ച് ദിവസ ങ്ങ ളിലും പരീക്ഷ നടത്തും. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. ഇതിനായി സ്കൂള്‍ ബസ്സു കള്‍ അടക്കം ഉള്ളവ ഉപയോഗിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ മണ്‍സൂണ്‍ വൈകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

May 15th, 2020

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : സാധാരണയിലും നാലു ദിവസം വൈകി ഈ വര്‍ഷം ജൂണ്‍ അഞ്ചിന് ആയിരിക്കും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള ത്തിലേക്ക് എത്തുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്‍ഡമാന്‍ തീരത്തിന് സമീപം കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ട തിനാല്‍ ശനിയാഴ്ച യോടെ ഇത് ശക്തി പ്രാപിച്ച് ചുഴലി ക്കാറ്റ് ആയി മാറാന്‍ സാദ്ധ്യത ഉണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ മെയ് 28 ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി യായ സ്‌കൈ മെറ്റ് പ്രഖ്യാപിച്ചത്. രണ്ട് ദിവസ ത്തെ വരെ വ്യതിയാനം ഉണ്ടായേക്കാം എന്നും അവര്‍ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 15th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിശദീകരണം നടത്തിയത്. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചെങ്കിലും ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3 വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് നിലവിലെ ഹോട്ട് സ്പോട്ടുകൾ.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

May 7th, 2020

transport-vehicle-national-highway-ePathram
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളി കള്‍ക്ക് റോഡ് പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചു. പാസ്സ് ലഭിച്ച ആളുകളെ അതിര്‍ത്തി കടത്തി വിടുകയും ക്വാറന്റൈന്‍ സംവി ധാന ത്തില്‍ ആക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയ പാസ്സുകള്‍ അനുവദിക്കുക യുള്ളൂ.

ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഈ നിര്‍ദ്ദേശം വെച്ചത്.

വിവിധ സംസ്ഥാന ങ്ങളില്‍ നിന്ന് കേരള ത്തി ലേക്ക് വരാനുള്ള വര്‍ക്ക് ‘കൊവിഡ് ജാഗ്രത’ എന്ന വെബ് സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം.

കേരള ത്തിലേക്ക് എത്തിയവരുടെ കൊവിഡ് പരി ശോധന കളും ക്വാറന്റൈന്‍ നട പടി കളുടെ കാല താമസവു മാണ് പുതിയ പാസ്സ് അനുവദിക്കുന്ന തിന് തടസ്സം നില്‍ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി
Next »Next Page » സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine