തിരുവനന്തപുരം : ഇന്നു മുതൽ ആഗസ്റ്റ് 8 വരെയുള്ള അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്ത മഴക്ക് സാദ്ധ്യത എന്നു കാലാവസ്ഥാ വകുപ്പ്. ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനം തിട്ട, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നല്‍കി യിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിള്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എം. ജി. യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷ കള്‍ മാറ്റി. കനത്ത മഴയെ തുടർന്ന് കേന്ദ്ര സര്‍വ്വ കലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ മാറ്റി വച്ചു. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയുള്ള പരീക്ഷ കളാണ് മാറ്റിയത്.
തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾ ക്കടലിൽ ചക്രവാതചുഴി നില നിൽക്കുന്നു. അറബി ക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു. അതിനാല്‍ അഞ്ച് ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട അതി ശക്ത മഴയും പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.