സ്മാർട്ട് ട്രാവൽ കാർഡ് പുറത്തിറക്കി

September 7th, 2022

ksrtc-smart-travel-card-ePathram

തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പുറത്തിറക്കി. ആർ. എഫ്. ഐ. ഡി. (RFID) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡ് ആണിത്. മുൻകൂറായി പണം അടച്ച് കാര്‍ഡ് റീ ചാർജ്ജ് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയും. പണം അടച്ചു റീ ചാർജ്ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും.

കണ്ടക്ടർക്ക് പണം കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള ബുദ്ധിമുട്ടുകള്‍, ചില്ലറ ഇല്ലാതെയുള്ള ബുദ്ധി മുട്ടുകളും പരിഹരിക്കപ്പെടും. കണ്ടക്ടർമാർ, ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്‍റുമാർ എന്നിവർ വഴി ട്രാവല്‍ കാർഡുകൾ ലഭിക്കും.

100 രൂപക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കുവാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകക്ക് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.

കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്‍റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. ഇ. ടി. എം. ഉപയോഗിച്ച് ട്രാവല്‍ കാർഡു കളിലെ ബാലൻസ് പരിശോധിക്കാം. പരമാവധി 2000 രൂപ വരെ ഒരു സമയം റീ ചാർജ്ജ് ചെയ്യാൻ കഴിയും. കാർഡിലെ തുകക്ക് ഒരു വർഷം വാലിഡിറ്റി യും ലഭിക്കും.

ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസ്സ് സര്‍വ്വീസു കളില്‍ സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കും. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസു കളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസ്സുകളിലും കാർഡുകൾ ലഭ്യമാക്കും.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, യാത്ര ക്കാര്‍ക്ക് ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതി ഈ മാസം 29 മുതല്‍ പ്രാബല്ല്യത്തില്‍ വരും.

കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. ആര്‍. ടി. സി. കൺട്രോൾ റൂം മൊബൈൽ : 94470 71021, ലാൻഡ്‌ ലൈൻ 0471-2463799, ടോൾ ഫ്രീ :1800 5994 011 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടി വീഴും

September 1st, 2022

june-26-international-anti-drug-day-united-nations-ePathram
തിരുവനന്തപുരം : മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ച് റോഡ് അപകടങ്ങൾ ഉണ്ടാവുന്നതു തടയാൻ നടപടിയുമായി കേരള പോലീസ്.

ആൽക്കോ സ്‌കാൻ ബസ്സില്‍ ഒരുക്കിയ സംവിധാനം വഴി ഉമിനീര്‍ പരിശോധന നടത്തിയാണ് ഡ്രൈവർ മാരുടെ ലഹരി ഉപയോഗം കണ്ടെത്തുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം.

ആൽക്കോ സ്‌കാൻ ബസ്സ്, റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസ്സിന്‍റെ ഫ്ലാഗ് ഓഫ് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്‍റെ യും പോലീസിന്‍റെയും സഹകരണ കൂട്ടായ്മ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ്സ് കൈ മാറിയത്.

drivers-alcohol-and-drugs-influence-catch-kerala-police-alco-scan-bus-flagged-off-ePathram

ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധ പൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിന്ന് എതിരായി സമൂഹ ത്തിന്‍റെ നാനാ തുറകളിൽ പ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ, യുവാക്കൾ, സാംസ്‌കാരിക – സാമൂഹ്യ സംഘടനകൾ, ഗ്രന്ഥാലയങ്ങൾ  തുടങ്ങി എല്ലാവരും ക്യാമ്പയിന്‍റെ ഭാഗ ഭാക്കാകും. ഇതിനൊപ്പം ബോധ പൂർവ്വം ലഹരിയിൽ അടിപ്പെടുത്താൻ ശ്രമിക്കുന്ന വർക്ക് എതിരെയുള്ള നിയമ നടപടികൾ കർക്കശമാക്കും. ബസ്സും പരിശോധനാ ഉപകരണവും കിറ്റും അടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പോലീസിന് കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മാർച്ച് 31 ന് മുമ്പ് ഇത്തരത്തിൽ 15 ആൽക്കോ സ്‌കാൻ ബസ്സുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതു നിരത്തു കളിൽ വാഹനം പറപ്പിക്കുന്ന ഡ്രൈവർമാരെ ഈ ബസ്സുകൾ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

-PRD

Image Credit : Kerala Police Twitter

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി

August 18th, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ സംസ്ഥാന മുഖ്യമന്ത്രി പിണാറിയ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ നടന്ന ചടങ്ങിലാണ് കേരള സവാരി തുടക്കമായത്. രാജ്യത്തിനു മാതൃകയാണ് കേരള സവാരി പദ്ധതി. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗര ത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനം.

കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗര സഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ‘കേരള സവാരി’ ഒരുക്കിയിരിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺ ലൈൻ ടാക്സികളിൽ സര്‍വീസ് ചാര്‍ജ്ജ് 20 % മുതൽ 30 ശതമാനം വരെയാണ്.

ചൂഷണം ഇല്ലാത്ത ഒരു വരുമാന മാർഗ്ഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരി എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

സുരക്ഷ മുന്‍ നിറുത്തിയാണ് കേരള സവാരി രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.

അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടണുണ്ട്. ഡ്രൈവർക്കും യാത്രക്കാര്‍ക്കും പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താന്‍ കഴിയും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് സഹായകമാവും.

തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം എന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

April 14th, 2022

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.

ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.

ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും  വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം

August 30th, 2021

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തല ത്തില്‍ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ഏര്‍പ്പെടുത്തി.

അടിയന്തര ആശുപത്രി യാത്ര, അവശ്യ സേവന മേഖല കളില്‍ ഉള്ളവർ, അടുത്ത ബന്ധു വിന്റെ മരണ ത്തെ ത്തുടർന്നുള്ള യാത്ര, ദീർഘദൂര യാത്രക്കാര്‍ (യാത്രാ രേഖ കരുതണം), ചരക്കു വാഹന ങ്ങൾ എന്നിവക്ക് യാത്രാ അനുമതി ഉണ്ടാവും. വ്യക്തി കളുടെ രാത്രി യാത്ര കർശ്ശനമായി തടയും.

ജനസംഖ്യാ അടിസ്ഥാനത്തിൽ പ്രതിവാര രോഗ നിര‍ക്ക് (ഐ. പി‍.ആർ.) ഏഴിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ഐ‍. പി. ആർ. 8 നു മുകളില്‍ ഉള്ള പ്രദേശ ങ്ങളില്‍ ആയിരുന്നു ഇതു വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടു ത്തിയിരുന്നത്.

അനുബന്ധ രോഗങ്ങള്‍ ഉള്ളവർക്കും പ്രായം കൂടിയ വർക്കും കൊവിഡ് ബാധ ഉണ്ടായാൽ അതി വേഗം ചികിത്സ ലഭ്യമാക്കാൻ നടപടി എടുക്കും. അനുബന്ധ രോഗം ഉള്ളവർ ആശു പത്രി യില്‍ എത്തുന്നില്ല എങ്കിൽ രോഗം അതി വേഗം വഷളാകുവാനും മരണം സംഭവി ക്കു വാനും സാദ്ധ്യത വളരെ കൂടുതൽ ആയതിനാൽ വിപത്ത് ഒഴിവാക്കു വാന്‍ ഉള്ള എല്ലാ ഇട പെടലു കളും ഉണ്ടാവും എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 1334510»|

« Previous Page« Previous « രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി
Next »Next Page » വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം »



  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine