തിരുവനന്തപുരം : ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍ പ്പെടാത്ത ഇന്ത്യ ക്കാരെ മോചി പ്പിക്കും എന്ന് ഷാര്‍ജ ഭരണാധി കാരി ഡോ. ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
കാലിക്കറ്റ് സർവ്വ കലാ ശാലയുടെ ഡി – ലിറ്റ് ബിരുദം സ്വീകരിച്ച് രാജ്ഭവനില്‍ വെച്ച് നടത്തിയ പ്രസംഗ ത്തി ലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്.
മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെ യാണ് മോചി പ്പിക്കുക. ഇവര്‍ക്ക് തുടര്‍ന്നും ഷാര്‍ജയില്‍ താമസി ക്കുന്ന തിനോ ജോലി ചെയ്യുന്ന തിനോ തടസ്സം ഉണ്ടാവു കയില്ലാ എന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസ മാണ് ഷാര്‍ജ ഭരണാധി കാരി ഡോ.ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള ത്തില്‍ എത്തി യത്.
ഷാര്‍ജയില്‍ മലയാളി കള്‍ക്ക് ഭവന പദ്ധതി ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ച എട്ടു നിര്‍ദ്ദേശ ങ്ങള്‍ പരി ഗണിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.