കാറില്‍ അനാശാസ്യം സി. പി. എം നേതാവും അധ്യാപികയും റിമാന്റില്‍

February 18th, 2012
immoral-traffic-epathram
തിരുവനന്തപുരം: അനാശാസ്യത്തിന് പോലീസ് പിടിയിലായ സി. പി. എം നേതാവ് എസ്. സുന്ദരേശനേയും അദ്യാപിക ശകുന്തളയേയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.  സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരേയും കാറിനകത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.പൊതു നിരത്തില്‍ അനാശാസ്യം നടത്തിയതിനാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് അറിയുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് വര്‍ക്കല മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. സുന്ദരേശനെ ആറ്റിങ്ങല്‍ സബ്ജ്‌ ജയിലിലേക്കും അധ്യാപികയായ ശകുന്തളയെ തിരുവനന്തപുരം വനിതാ ജയിലിലേക്കും അയച്ചു.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു കാരമുക്കിനു സമീപം നിര്‍ത്തിയിട്ട കാറില്‍ സ്ത്രീയും പുരുഷനും ഇടപെടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുവാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സുന്ദരേശന്‍ നാട്ടുകാരോട് തട്ടിക്കയറി.  ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.   ജില്ലയിലെ പ്രമുഖ സി. പി. എം നേതവായ എസ്. സുന്ദരേശന്‍ 2006-ലെ  നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു

February 12th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം 13മുതല്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും വിളപ്പില്‍ശാല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനം. പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് വിളപ്പില്‍ശാലയെ മാതൃകാ പ്ളാന്‍റാക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ വിളപ്പില്‍ശാല നിവാസികളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് തീരുമാനം. ഇതോടെ നേരത്തേ സ്വീകരിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് കോര്‍പറേഷന്‍ ഭരണസമിതി പിന്നോട്ട് പോയിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ റിക്രൂട്ട്മെന്റ്: 18 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

February 11th, 2012
kashmir-recruitment-epathram
കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ 18 പ്രതികള്‍ക്കെതിരെ ഐ. എന്‍. എ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രതികളെ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ലഷ്കര്‍-ഈ-തോയിബയുമായി ചേര്‍ന്ന് പ്രതികള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നും കേരളത്തിലും പുറത്തും തീവ്രവാദക്ലാസ്സുകള്‍ സംഘടിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോട് സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് തടിയന്റവിട നസീറും ഷഫാസും. ഇതു കൂടാതെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്. കേസിലെ പ്രധാന പ്രതിയായ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. മറ്റൊരു പ്രതിയായ അയൂബിനേയും പിടികൂടുവാനുണ്ട്. ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് കേസിന്റെ വിചാരണ  ആരംഭിക്കും. 2008-ല്‍ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം.

February 7th, 2012

c.divakaran-epathram

കൊല്ലം: സി. പി. എം – സി. പി. ഐ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൊഴുക്കുകയാണ്. സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരേ പ്രസ്താവന നടത്തിയ  സി. പി. എം. നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി. പി. ഐ നേതാക്കള്‍ രംഗത്ത്‌ വന്നു.  സി. പി. ഐ സമ്മേളനങ്ങളില്‍ വാടകയ്‌ക്കെടുത്ത തലകള്‍ ഇല്ലെന്നും സംസ്ഥാന പാര്‍ട്ടി സഖാക്കള്‍ തന്നെയാണ് സമ്മേളനം നടത്തുന്നത് എന്നും സി. ദിവാകരന്‍ പറഞ്ഞു. ചന്ദ്രപ്പനെതിരേ സി. പി. എം നേതാക്കള്‍ നടത്തിയ പ്രസ്താവന പക്വതയില്ലാതതായി പോയി എന്ന് ബിനോയ് ‌വിശ്വം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.കെ. ചന്ദ്രപ്പനെതിരെ സിപിഎം നേതാക്കള്‍

February 6th, 2012

C.K.Chandrappan-epathramതിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിന്റെ നടപടി ശരിയായില്ല എന്ന പ്രസ്താവന നടത്തിയ  സി. പി. ഐ സംസ്‌ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പനെതിരെ സി. പി. എം നേതാക്കള്‍ രംഗത്ത്‌. ചന്ദ്രപ്പന്‍ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുകയാണെന്ന്‌ സിപിഎം നേതാക്കളായ എം. വിജയകുമാറും, കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ചന്ദ്രപ്പന് സി. പി. എം വിരുദ്ധ അപസ്മാരമാനെന്നു ഇ. പി. ജയരാജന്‍ പറഞ്ഞു. ചന്ദ്രപ്പന്‍ സി. പി. എമ്മിനെക്കുറിച്ച്‌ ശത്രുക്കള്‍ പോലും പറയാത്ത ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നത്‌. അദ്ദേഹം ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന്‌ വ്യക്‌തമാക്കണം. കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാറില്ല. ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പിനിയാണ്‌ സിപിഎം സംസ്‌ഥാന സമ്മേളനം നടത്തുന്നതെന്ന ആരോപണം അദ്ദേഹം തെളിയിക്കണം. തെറ്റാണെന്ന്‌ തെളിഞ്ഞാല്‍ മാപ്പു പറയാന്‍ തയാറാകണമെന്ന്‌ എം. വിജയകുമാര്‍ പറഞ്ഞു. ചന്ദ്രപ്പന്‍ വസ്‌തുതാപരമായി സംസാരിക്കണം. ചന്ദ്രപ്പനോട്‌ അദ്ദേഹത്തിന്റെ നിലവാരത്തില്‍ പ്രതികരിക്കാനില്ലെന്ന്‌ വിജയകുമാര്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിമാര്‍ ഒന്നിലധികം: വെള്ളാപ്പള്ളി
Next »Next Page » സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം. »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine