അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

February 25th, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിസ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രോപോളിറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സാക്ഷിമൊഴികള്‍ മാത്രമാണ് ഇതിനായി അടിസ്ഥാനമാക്കിയിട്ടുള്ളതെന്നും മ‌അദനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല.   കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും അറസ്റ്റിലായ മദനി കര്‍ണ്ണാടകത്തിലെ ജയിലിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ വിവാദം : വാര്‍ത്താ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു

February 23rd, 2012

kv-thomas-george-alencherry-epathram

എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കര്‍ദിനാളിന്റെ പ്രസ്താവന വിവാദം അവസാനിപ്പിക്കണം : മുഖ്യമന്ത്രി

February 22nd, 2012

oommen-chandy-epathram
തിരുവനന്തപുരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട വിവാദത്തെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌. സഭ തന്നെ കര്‍ദിനാളിന്റെ പ്രസ്താവന നിഷേധിച്ച സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പു കേസില്‍ നിയമത്തിന്റെ ഉള്ളില്‍ നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റു ചെയ്തവര്‍ കീഴടങ്ങുക തന്നെ വേണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ട്. എസ്.എം. കൃഷ്ണയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറായത്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തീരസുരക്ഷ അവലോകനം ചെയ്യാനായി ഉടന്‍ തന്നെ ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം നടത്തുമെന്നും അതുകഴിഞ്ഞ് മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗവും വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന അപലപനീയം: വി.എസ്‌

February 22nd, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍നിന്നും രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കര്‍ദിനാള്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. മരിച്ചവര്‍ നമ്മുടെ നാട്ടുകാരാണ്, കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല, മറിച്ച് കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതു സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സാന്നിധ്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്ന തെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഇക്കാര്യം ജനങ്ങളോട്‌ അദ്ദേഹം തന്നെ വ്യക്തമാക്കണം. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് ആരാണ് പറഞ്ഞത് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍

February 21st, 2012
pinarayi-vijayan-epathram
കൊച്ചി: പ്രവാചകന്റെ മുടിക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്  സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുറിച്ചു കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും പറഞ്ഞ പിണറായി മത കാര്യങ്ങളില്‍ ഇടപെട്ടില്ലെന്നും വര്‍ഗ്ഗീയത ആരോപിച്ചാല്‍ മുട്ടുവിറക്കുന്നവരുടെ പാര്‍ട്ടിയല്ല സി. പി. എം എന്നും വ്യക്തമാക്കി. തിരുകേശത്തെ കുറിച്ച് അഭിപ്രായം പറയുവാന്‍ പിണറായി വിജയനോ അന്യമതസ്ഥര്‍ക്കോ അധികാരമില്ലെന്ന്  കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു
Next »Next Page » കണ്ണൂരില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine