
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
ചവറ: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് അധികൃതരെയും ഫോണില്‍ വിളിച്ചറിയിച്ച ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഡോണ്‍ ഒന്ന് ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ജസ്റ്റിന്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അപകടമെന്ന് പറയുമ്പോഴും ഇടിച്ച കപ്പലിനെ കുറിച്ചോ അപകടത്തെ കുറിച്ചോ വ്യക്തമായ ഒരു വിവരവും ഇല്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
എന്നാല്‍ ഈ കപ്പല്‍ സംഭവം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വന്ന് കൊച്ചി, വിഴിഞ്ഞം എന്നീ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ അപകീര്‍ത്തി പെടുത്തുവാനും ഇവിടം സുരക്ഷിതമല്ല എന്ന ധ്വനിപ്പിച്ച് ഇന്ത്യയുടെ വികസന കുതിപ്പിനെ തടയിടാനുള്ള തന്ത്രപരമായ ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ഇറ്റലി അടക്കമുള്ള അന്താരാഷ്ട്ര ലോബികള്‍ കരു നീക്കുന്നതിന്റെ തിരക്കഥയാണോ ഇപ്പോള്‍ നടക്കുന്നത്? ഈ ചോദ്യം നമ്മുടെ ഭരണാധികാരികള്‍ എങ്കിലും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ദുരൂഹതകള്‍ക്ക് ഉത്തരം ലഭിക്കാതെ മറ്റെല്ലാ സംഭവങ്ങളും പോലെ ഇതും ചുരുങ്ങുമോ?
- ന്യൂസ് ഡെസ്ക്
വായിക്കുക: അപകടം, കുറ്റകൃത്യം, വിവാദം
തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന് ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത് ആരാണെന്ന് കൃത്യമായി അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി ശരത് ചന്ദ്രപ്രസാദ് ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന് പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആര്‍ക്കുവേണ്ടിയെന്ന് അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, പോലീസ് അതിക്രമം, വിവാദം
- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കോടതി, തീവ്രവാദം, പോലീസ്, വിവാദം