മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം

December 13th, 2015

oommen-chandy-epathram
കൊല്ലം : ബി. ജെ. പി. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശി ച്ചത് അനു സരി ച്ചാണ് ആര്‍. ശങ്കറി ന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കി യത് എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം.

മുഖ്യ മന്ത്രി ഉണ്ടെങ്കില്‍ പ്രധാനമന്ത്രി പങ്കെടു ക്കില്ല എന്ന ഭീഷണി ആയി രുന്നു ബി. ജെ. പി. കേന്ദ്ര നേതൃത്വം മുന്നോട്ടു വെച്ചത് എന്നറി യുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടു ക്കാന്‍ പാടില്ല എന്നും പ്രധാന മന്ത്രി കേരള ത്തില്‍ എത്തുന്ന ആദ്യ ചടങ്ങ് ആയതിനാല്‍ പൂര്‍ണ്ണ മായും ഒരു ‘മോഡി ഷോ’ ആയിരിക്കണം എന്നും ആയിരുന്നു ബി.ജെ.പി.കേന്ദ്ര നേതൃത്വ ത്തിന്റെ ആവശ്യം.

പ്രതിമ അനാച്ഛാദന ചടങ്ങ് 45 മിനിട്ട് പരിപാടിയാണ്. അതില്‍ 35 മിനിട്ടാണ് പ്രധാന മന്ത്രി യുടെ പ്രസംഗം. മുഖ്യമന്ത്രിയെ ഒഴി വാക്കിയ തോടെ ചടങ്ങില്‍ മോഡി യുടെ പ്രസംഗ സമയവും വര്‍ദ്ധിക്കും. മുഖ്യമന്ത്രി യെ അദ്ധ്യക്ഷന്‍ ആയി തീരുമാനി ച്ചിരുന്നപ്പോള്‍ അത് 15 മിനിട്ട് മാത്രമായിരുന്നു.

പുതുക്കിയ പരിപാടി അനുസരിച്ച് ചടങ്ങില്‍ പ്രധാന മന്ത്രി മാത്രമെ പ്രസംഗി ക്കാന്‍ സാദ്ധ്യത യുള്ളു. അങ്ങനെ ചടങ്ങ് പൂര്‍ണ്ണ മായും ‘മോഡി ഷോ’ ആക്കി മാറ്റുവാനാണ് ബി. ജെ. പി. ശ്രമി ക്കുന്നത്. ഇക്കാര്യ ത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസും ഇടപെട്ട തായി സൂചന യുണ്ട്. മുഖ്യ മന്ത്രി യെ ക്ഷണിച്ച് നോട്ടീസില്‍ പേരു വെച്ച തിനാല്‍ മാറ്റാന്‍ ആവില്ല എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം അറിയിച്ചു എങ്കിലും ബി. ജെ. പി. കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.

ഇതേ ത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ട് വെള്ളാപ്പള്ളി നടേശന്‍ മുഖ്യ മന്ത്രിയെ അറിയി ച്ചിരുന്നു. ‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് ഉമ്മന്‍ ചാണ്ടി യോട് വെള്ളാപ്പള്ളി ടെലിഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു.

പ്രതിമ അനാച്ഛാദന പരിപാടി ‘സര്‍ക്കാര്‍ ചടങ്ങ്’ അല്ല എന്നും മുഖ്യ മന്ത്രി യുടെ സാന്നിദ്ധ്യം അനിവാര്യമല്ല എന്നുമാണ് ബി. ജെ. പി. നേതൃത്വം നല്‍കുന്ന വിശദീ കരണം.

ശിവ ഗിരി തീര്‍ത്ഥാടന സമ്മേളന ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെ യുള്ള നേതാക്കള്‍ പങ്കെടു ക്കുന്നു ണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി. നേതാ ക്കള്‍ക്ക് ക്ഷണം ഇല്ല. ഇതിനുള്ള മറുപടി ആയി ട്ടാണ് ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാവായ മുഖ്യ മന്ത്രി യെ അകറ്റി നിര്‍ത്തുന്നത് എന്നുള്ള സൂചനയും ബി. ജെ. പി. നേതാക്കള്‍ നല്‍കുന്നു.

- pma

വായിക്കുക: , , ,

Comments Off on മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം

പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് അന്വേഷിക്കണം : എ. കെ. ആന്റണി

December 13th, 2015

ak-antony-epathram
കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിനെ ക്കുറിച്ച് പ്രധാന മന്ത്രി അന്വേഷി ക്കണം എന്ന് എ. കെ. ആന്റണി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ഞെട്ടലുണ്ടാക്കി. ക്ഷണിച്ചവര്‍ തന്നെ വരേണ്ടെന്ന് പറഞ്ഞത് ദുഃഖ കരമാണ്. പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ആയ തിനാല്‍ പ്രധാന മന്ത്രി തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. സംഘാട കര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി കള്‍ ആരാണ് എന്ന് അറിയാം എന്നും എ. കെ. ആന്റണി കൊച്ചി യില്‍ വെച്ച് മാധ്യമ പ്രവര്‍ത്ത കരോട് പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് അന്വേഷിക്കണം : എ. കെ. ആന്റണി

നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വുമായി പിണറായി വിജയന്‍

December 10th, 2015

pinarayi-vijayan-epathram
കൊച്ചി : പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വു മായി പിണറായി വിജയന്‍ രംഗ ത്ത്. കേരളം സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രി യു മായി കൂടി ക്കാഴ്ചക്ക് സമയം ചോദിച്ച മുഖ്യ മന്ത്രി ഉള്‍പ്പടെ യുള്ള മന്ത്രി മാരോട് വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നുള്ള പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശ ത്തെ യാണ് പിണറായി വിജയന്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ വിമര്‍ശിച്ചി രിക്കു ന്നത്.

” പ്രധാന മന്ത്രിയായ ശേഷം ആദ്യ മായി കേരളം സന്ദര്‍ശി ക്കുന്ന നരേന്ദ്ര മോഡിയെ, മുഖ്യ മന്ത്രി ഉൾപ്പെടെ യുള്ള മന്ത്രി മാർ കാണണം എങ്കില്‍ വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നത് അപമാന കര മാണ്…”  എന്നാണ് പിണറായി യുടെ കുറിപ്പ് തുടങ്ങു ന്നത്.

face-book-post-of-pinarayi-vijayan-ePathram

ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റു വാങ്ങാനും ഹെലി കോപ്റ്റ റില്‍ സഞ്ചരിച്ച് ബി. ജെ. പി. സമ്മേളന ത്തില്‍ പ്രസംഗി ക്കാനും സമയം കണ്ടെത്തുന്ന പ്രധാന മന്ത്രി, കേരള ത്തിലെ മന്ത്രി മാരു മായു ള്ള കൂടി ക്കാഴ്ചക്ക് സമയം അനുവദിക്കാത്ത തിനെ ചോദ്യം ചെയ്യുന്നുണ്ട്.

ഇത്രയും വലിയ അവഹേളനം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രതി കരി ക്കാത്തത് തന്നെ അത്ഭുത പ്പെടുത്തി എന്നും പിണറായി പറയുന്നു. മോഡി ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യേയും തന്റെ പോസ്റ്റില്‍ പിണറായി കുറ്റ പ്പെടുത്തു ന്നുണ്ട്.

കേന്ദ്ര ത്തോടും ബി. ജെ. പി. യോടും ഉള്ള ദാസ്യ മനോ ഭാവ മാണ് ഇതിന് എതിരെ മുഖ്യ മന്തി അടക്ക മുള്ളവര്‍ പ്രതികരി ക്കാത്തത് എന്നും പിണ റായി കുറ്റ പ്പെടു ത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വുമായി പിണറായി വിജയന്‍

വെള്ളാപ്പള്ളി യുടെ പാർട്ടി ഐക്യ മുന്നണിക്ക് ഭീഷണിയല്ല : എ. കെ. ആന്‍റണി

December 6th, 2015

ak-antony-epathram
തിരുവനന്തപുരം : വെള്ളാപ്പള്ളി യുടെ പുതിയ പാർട്ടി, ഐക്യ ജനാ ധിപത്യ മുന്നണി ക്കു ഭീഷണി യല്ല എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ. കെ. ആന്‍റണി.

വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാ ക്കാനു ള്ള ആർ. എസ്. എസ്. അജണ്ട യുടെ ഭാഗ മായാണ് പുതിയ പാർട്ടി യുടെ രൂപീ കരണം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ത്തിന്റെ ആരോപണ ങ്ങള്‍ ദൗര്‍ഭാഗ്യ കരം ആണെന്നും കൊല ക്കേസ് പ്രതി യായ ബിജു രാധാ കൃഷ്ണന്റെ വാക്കു കളാണ് പ്രതിപക്ഷം ആയുധ മാക്കി ഉന്നയി ക്കുന്നത് എന്നും പ്രതി പക്ഷ ത്തോട് സഹ താപമാണ് എന്നും എ. കെ. ആന്റണി പറഞ്ഞു.

അഴിമതി ആരോപണ ങ്ങള്‍ക്കു പുറമെ ലൈംഗിക ആരോപണ ങ്ങളും മുഖ്യ മന്ത്രിക്ക് എതിരെ ബിജു രാധാ കൃഷ്ണന്‍ ഉന്നയിച്ചിരുന്നു. ഇതാണ് ഇടതു പക്ഷം ആയുധ മാക്കി എടുത്തത്.

- pma

വായിക്കുക: ,

Comments Off on വെള്ളാപ്പള്ളി യുടെ പാർട്ടി ഐക്യ മുന്നണിക്ക് ഭീഷണിയല്ല : എ. കെ. ആന്‍റണി

ഭാരത് ധർമ ജന സേന ബി. ജെ. പി. യുടെ റിക്രൂട്ടിംഗ് ഏജൻസി : മുഖ്യമന്ത്രി

December 6th, 2015

oommen-chandy-epathram
കൊച്ചി : വെള്ളാപ്പള്ളി യുടെ പാർട്ടി യായ ഭാരത് ധർമ ജന സേന ബി. ജെ. പി. യുടെയും ആർ എസ് എസി ന്‍റെയും റിക്രൂട്ടിംഗ് ഏജൻ സി ആണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

ശ്രീനാരായാണ ഗുരു വിനെ കൂട്ടു പിടിച്ച് വിഭാഗീ യത ക്ക് ശക്തി കൂട്ടാ നുള്ള വെള്ളാ പ്പള്ളി യുടെ ശ്രമം വിജയി ക്കില്ല. ഇതിന്‍റെ ഉദ്ദേശ്യ ലക്ഷ്യ ങ്ങൾ ജന ങ്ങൾക്ക് മനസ്സി ലാകും.

കേരള ത്തിന്‍റെ സമത്വ ത്തിന് വേണ്ടി യുള്ള താണ് എന്ന വെള്ളാ പ്പള്ളി യുടെ വാദവും ജന ങ്ങൾ വിശ്വസി ച്ചിട്ടില്ല. ബി. ജെ. പി. യുടെ ‘ബി ടീം ‘ ആകാ നുള്ള ശ്രമം ഒരിക്കലും വിജയി ക്കില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഭാരത് ധർമ ജന സേന ബി. ജെ. പി. യുടെ റിക്രൂട്ടിംഗ് ഏജൻസി : മുഖ്യമന്ത്രി


« Previous Page« Previous « വെള്ളാപ്പള്ളി യുടെ പാർട്ടി : ഭാരത് ധർമ്മ ജന സേന
Next »Next Page » വെള്ളാപ്പള്ളി യുടെ പാർട്ടി ഐക്യ മുന്നണിക്ക് ഭീഷണിയല്ല : എ. കെ. ആന്‍റണി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine