പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

November 30th, 2015

lady-of-justice-epathram

കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.

മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍‌സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു

November 28th, 2015

actor-jagathy-sree-kumar-ePathram
തിരുവനന്തപുരം : പ്രമുഖ നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന് വ്യാജ സോഷ്യല്‍ മീഡിയ കളില്‍ പ്രചരിപ്പിച്ച സംഭവ ത്തില്‍ സൈബർ പൊലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേര മാണ് നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ച തായി സോഷ്യല്‍ മീഡിയ യില്‍ വാര്‍ത്ത പരന്നത്. അപകട ത്തെ തുടര്‍ന്നു ചികിത്സ യില്‍ ആയി രുന്ന ജഗതി ശ്രീകുമാറിന്റ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്.

ജഗതി ശ്രീകുമാർ ഹൃദയാ ഘാതം മൂലം മരിച്ചു എന്ന്‍ മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. സംഭവ ത്തിൽ മനോരമ ന്യൂസും ജഗതി യുടെ മകൻ രാജ്കുമാറും നൽകിയ പരാതി യിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തി രിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു

ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹത : ഹൈക്കോടതി

November 25th, 2015

Kerala_High_Court-epathram
കൊച്ചി : നീന്തല്‍ അറിയാമായിരുന്ന ശിവഗിരി മഠാധി പതി സ്വാമി ശ്വാശ്വതീ കാനന്ദ മുങ്ങി മരിച്ച തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണ ത്തിലൂടെ സംശയം ദൂരീകരിക്കണം എന്നും ഹൈക്കോടതി.

ശ്വാശ്വതീ കാനന്ദ യുടെ മരണ വുമായി ബന്ധപ്പെട്ട് വെളി പ്പെടുത്തലു കള്‍ വന്നെങ്കിലും തെളി വില്ലാത്ത തിനാല്‍ തുടര ന്വേഷണം തുടങ്ങിയിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതി യെ അറിയിച്ചു.തെളിവില്ല എങ്കില്‍ പിന്നെ എന്തി നാണ് ക്രൈം ബ്രാഞ്ച് അന്വേഷ ണത്തി നായി കര്‍മ്മ പദ്ധതി തയ്യാ റാക്കി യത് എന്നും ഹൈ ക്കോടതി ചോദിച്ചു.

തുടരന്വേഷണം നടത്തിയിട്ടില്ല എന്നും കോടതി പറയുന്ന ഏത് അന്വേഷ ണ ത്തിനും തയ്യാര്‍ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതി യില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹത : ഹൈക്കോടതി

പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി

November 25th, 2015

pinarayi-vijayan-epathram
തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പില്‍ സി. പി. എം. നെ ആരു നയിക്കും എന്ന ചര്‍ച്ച കള്‍ക്ക് ഇപ്പോള്‍ പ്രസക്തി യില്ല എന്ന് പിണറായി വിജയന്‍. അഭിപ്രായം പറഞ്ഞ വരോട് അക്കാര്യം ചോദിച്ചാല്‍ മതി. പാര്‍ട്ടി ആ ലോ ചി ച്ചാല്‍ മാത്രമെ അക്കാര്യ ത്തില്‍ അഭിപ്രായം പറയേണ്ടതുള്ളു എന്നും മാധ്യമ ങ്ങള്‍ ചര്‍ച്ചകള്‍ നടത്തി ക്കൊള്ളു എന്നും പിണറായി പറഞ്ഞു.

ജനതാ ദള്‍ (യു) എല്‍. ഡി. എഫിലേക്ക് വരാന്‍ പറ്റാത്ത വിഭാഗ മാണെന്ന് കരുതുന്നില്ല. അവര്‍ ഇപ്പോള്‍ യു. ഡി. എഫി ന്റെ ഭാഗമാണ്. യു. ഡി. എഫ്. വിട്ട് വരാന്‍ തയ്യാ റാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം. യു. ഡി. എഫി ന്റെ ഭാഗ മായി ഇരിക്കുന്ന പാര്‍ട്ടി യുമായി എല്‍. ഡി. എഫി ന് ചര്‍ച്ച ചെയ്യാ നാകില്ല.

യു. ഡി. എഫില്‍ നിന്ന് അവര്‍ വിടാന്‍ തയ്യാ റായാല്‍ ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. അത് അവര്‍ തീരു മാനി ക്കേണ്ട കാര്യമാണ്. ജനതാ ദള്‍ (യു) വിന് പിന്നാലെ വെറി പിടിച്ച് ഓടേണ്ട കാര്യമില്ല എന്നും പിണറായി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on പാര്‍ട്ടിയെ ആരു നയിക്കും എന്നതിന് പ്രസക്തിയില്ല : പിണറായി


« Previous Page« Previous « ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്
Next »Next Page » ശ്വാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹത : ഹൈക്കോടതി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine