കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു

November 6th, 2016

kerala-speaker -p-sree-rama-krishnan-ePathram
തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവർണ്ണര്‍ പി. സദാ ശിവത്തെ ക്ഷണിക്കാ ത്തതിൽ സ്പീക്കർ പി. ശ്രീരാമ കൃഷണൻ ഖേദം പ്രകടി പ്പിച്ചു.

ഗവര്‍ണ്ണറെ ബോധ പൂര്‍വ്വം ആഘോഷ ങ്ങളില്‍ നിന്ന് ഒഴി വാക്കി യതല്ല എന്ന്‌ സൂചി പ്പിച്ച് സ്പീക്കര്‍ ക്ഷമാപണ ക്കത്ത് നല്‍കി. കേരള പ്പിറവി യുടെ വജ്ര ജൂബിലി ആഘോഷ ങ്ങളിൽ ഗവർണ്ണറെ ക്ഷണി ക്കാതി രുന്നത് ഏറെ വിവാദ മായിരുന്നു.

വജ്ര ജൂബിലി യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹി ക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടി യുടെ സമാപന ചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടി യിലോ ഗവര്‍ണ്ണറെ പങ്കെടു പ്പിക്കാം എന്നുമാണ് ഉദ്ദേശി ച്ചിരുന്നത് എന്നും സ്പീക്കറുടെ കത്തില്‍ പറ യുന്നു. പരിപാടി നിശ്ചയിച്ച ദിവസം ഗവര്‍ണ്ണര്‍ സ്ഥലത്തു ണ്ടാകുമോ എന്ന് നിയമ സഭാ സെക്രട്ടേറിയറ്റ് ആരാഞ്ഞത് ആശയ ക്കുഴപ്പത്തിന് ഇടയാക്കി എന്നും സ്പീക്കര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും

November 3rd, 2016

petrol-diesel-price-hiked-ePathram-.jpg
കൊച്ചി : കമ്മീഷന്‍ വര്‍ദ്ധന നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് കണ്‍ സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ട്രേഡേഴ്സ് രാജ്യ വ്യാപകമായി നടത്തുന്ന ഇന്ധന ബഹി ഷ്കരണ ത്തിന്‍റെ ഭാഗ മായി 2016 നവംബര്‍ 3, 4 വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ പെട്രോളിയം ഡീലര്‍ മാര്‍ ഇന്ധനം ബഹിഷ്ക്കരിക്കും.

ആള്‍ കേരളാ ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് കേരള ത്തിലും ഇന്ധന ബഹി ഷ്കരണം നടത്തുന്നത്. എണ്ണ ക്കമ്പനി കളില്‍ നിന്ന് ഇന്ധനം എടു ക്കുന്ന താണ് രണ്ടു ദിവസ ത്തേക്ക് നിര്‍ത്തി വെക്കുക. എന്നാല്‍, ഇതിന്‍െറ പേരില്‍ സംസ്ഥാ നത്ത് ഇന്ധന ക്ഷാമം ഉണ്ടാവുക യില്ലാ എന്നും രണ്ടു ദിവസ ത്തെ വില്‍പനക്ക് ആവശ്യമായ ഇന്ധനം പമ്പു കളില്‍ ശേഖരിച്ചിട്ടുണ്ട് എന്നും ഡീലര്‍മാര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

October 12th, 2016

hartal-idukki-epathram
കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.

പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.

കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹൈക്കോടതി യില്‍ മാധ്യമ ങ്ങള്‍ക്ക് വിലക്കില്ല : ചീഫ് ജസ്റ്റിസ്

October 11th, 2016

high-court-of-kerala-ePathram-
കൊച്ചി : മാധ്യമ ങ്ങള്‍ക്ക് ഹൈക്കോടതി യില്‍ വിലക്കില്ല എന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കും എന്നും അദ്ദേഹം വ്യക്ത മാക്കി.

ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി യിൽ വെച്ച് മുഖ്യ മന്ത്രി പിണറായി വിജയനു മായി നടത്തിയ കൂടിക്കാഴ്ച യിലാണ് മാധ്യമ വിലക്കു മായി ബന്ധപ്പെട്ട പ്രശ്‌ന ങ്ങള്‍ പരിഹരിച്ചു എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

പ്രശ്‌ന പരി ഹാര ത്തിനുള്ള മാര്‍ഗ്ഗ ങ്ങള്‍ ആരാഞ്ഞു കൊണ്ട് മുഖ്യ മന്ത്രി അഡ്വക്കേറ്റ് ജനറലു മായി നേരത്തെ കൂടിക്കാഴ്ച നടത്തി യിരുന്നു. അതു പോലെ മാധ്യമ സ്ഥാപന മേധാവി കളു മായി നടത്തിയ ചര്‍ച്ച യില്‍ പ്രശ്‌ന പരിഹാര ത്തിന് ദീര്‍ഘ കാല അടിസ്ഥാന ത്തിൽ ഉള്ള കര്‍മ്മ പദ്ധതി തയ്യാറാക്കും എന്നും മുഖ്യ മന്ത്രി അറി യിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജിഷ വധം : അമീറുൽ ഇസ്​ലാമിനെ ജൂലായ് 13 വരെ റിമാന്‍ഡ് ചെയ്തു

June 30th, 2016

ameerul-islam-of-jisha-murder-case-ePathram
പെരുമ്പാവൂര്‍ : ജിഷ വധക്കേസ് പ്രതി അമീറു ല്‍ ഇസ്ലാമിനെ ജൂലായ് 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പോലീസ് രജിസറ്റര്‍ ചെയ്ത വകുപ്പു കള്‍ പ്രകാരമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാ ക്കിയത് എന്ന് പബ്ലിക്ക് പ്രോസി ക്യൂട്ടര്‍ അറിയിച്ചു.

കോടതി നടപടി കള്‍ പൂര്‍ത്തി യായ ശേഷം പ്രതിയെ കാക്കനാട് ജില്ലാ ജയി ലിലേക്ക് കൊണ്ടു പോയി. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലാ വധി തീര്‍ന്ന സാഹചര്യ ത്തിലാണ് പ്രതിയെ ഇന്ന് വൈകിട്ട് നാലു മണി യോടെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി യില്‍ എത്തിച്ചത്.

ആദ്യ മായിട്ടാണ് ഈ പ്രതിയെ മുഖം മറക്കാതെ കോടതി യില്‍ എത്തിച്ചത്. തിരിച്ച റിയല്‍ പരേഡും മറ്റു നടപടി ക്രമ ങ്ങളും ഏകദേശം പൂര്‍ത്തി യായ സാഹചര്യ ത്തില്‍ ഇനിയും പ്രതി യുടെ മുഖം മറക്കേ ണ്ടതി ല്ല എന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശം കൊടു ത്തിരുന്നു. ഇതിനെ തുടർന്നാണ് അമീറുൽ ഇസ്ലാ മിനെ മുഖം മറക്കാതെ കോടതി യിൽ ഹാജരാ ക്കിയത്. എന്നാല്‍ അന്വേഷണ സംഘം നേരത്തെ പുറത്തു വിട്ട രേഖാ ചിത്ര ങ്ങളു മായി പ്രതി യുടെ രൂപ ത്തിന് സാമ്യമില്ല.

കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദനം ഉണ്ടായിട്ടില്ല എന്ന് ആലുവ താലൂക്ക് ആശു പത്രി യി ലെ ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫി ക്കറ്റോടെ യാണ് പ്രതിയെ കോടതി യില്‍ ഹാജരാ ക്കിയത്. കസ്റ്റഡി യില്‍ വിട്ടു നല്‍കു ന്നതിന് മുമ്പ് പ്രതിക്കു നേരെ മുന്നാം മുറ ഉണ്ടാകില്ല എന്നും ഏതെങ്കിലും തര ത്തി ലുള്ള പ്രശ്ന മുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടു ക്കുന്ന തായും സാക്ഷ്യ പ്പെടു ത്തിയ സത്യവാങ് മൂലം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി യില്‍ നല്‍കിയിരുന്നു. പരാതി കള്‍ ഒന്നും ഇല്ലാ എന്ന് കോടതി യുടെ ചോദ്യ ത്തിനു അമീർ മറുപടി നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി
Next »Next Page » ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍ »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine