പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 15th, 2015

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.

പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.

ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വാര്‍ത്തകള്‍ വ്യാജം ഞാന്‍ ഒളിവിലല്ല : മനോജ് നിരക്ഷരന്‍

January 14th, 2015

കൊച്ചി: കൊച്ചിമേയര്‍ ടോണി ചമ്മിണിയെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലൈക്കും കമന്റും അടിച്ചു എന്നതിന്റെ പേരില്‍ കേസെടുത്തത് വിവാദമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിരക്ഷരന്‍ എന്ന പ്രൊഫൈലിന്റെ ഉടമയെ പോലീസ് തിരയുന്നു എന്ന്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് മനോജ് പറയുന്നു. അദ്ദേഹം പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 16 ന് പോയി സ്റ്റേറ്റ്മെന്റ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാല്‍ പോകുവാന്‍ മടികാണിക്കുന്ന ആളല്ല എന്ന് ഇതില്‍ നിന്നും വ്യക്തം.

കൊച്ചിയില്‍ സ്ഥിരതാമസക്കാരനാനാണ് മനോജ്. ഗ്രീന്‍ വെയിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മനോജ് അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടെയാണ്. പൊതു സമൂഹവുമായി ഫേസ്ബുക്ക് വഴിയും നേരിട്ടും നിരന്തരം സംവദിക്കുന്ന വ്യക്തി ഒളിവിലാണെന്ന ധ്വനിയുള്ള പത്രവാര്‍ത്തകള്‍ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.

മാലിന്യ സംസ്കരണ രീതികള്‍ പഠിക്കുന്നതിനായും മറ്റും മൂന്ന് വര്‍ഷത്തിനിടെ 12 തവണ മേയര്‍ ടോണി ചമ്മിണി വിദേശ യാത്ര നടത്തിയതായ വാര്‍ത്ത വന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാര സാഹിത്യകാരനുമായ മനോജ് രവീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു കുറിപ്പിട്ടിരുന്നു.

‘മാലിന്യസംസ്ക്കരണം പഠിക്കാന്‍ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാല്‍ മതി. അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.
കാറിന്റെ ഇന്ധനച്ചിലവ് :- പരമാവധി 1000 രൂപ
പോക്കുവരവ് സമയം :- ട്രാഫിക് ബ്ലോക്ക് അടക്കം 4 മണിക്കൂര്‍.
പഠനസമയം :- മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാന്‍ ചിലവ് :- 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവില്‍ വ്യത്യാസമൊന്നും ഇല്ല.‘
ഇതായിരുന്നു വാര്‍ത്തയുടെ സ്ക്രീണ്‍ ഷോട്ടിനൊപ്പം മനോജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്. ഈ വാര്‍ത്തയും പോസ്റ്റും തീര്‍ച്ചയായും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യാത്ര നടത്തുകയും അതേ സമയം പ്രായോഗികമായി കാര്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കാം. കൊച്ചിയില്‍ ഇപ്പോളും രൂക്ഷമായ മാലിന്യ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വസ്തുത നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

‘ടോണി ചമ്മിണിയുമായി എനിക്ക് ഇതിനു മുമ്പോ ഇപ്പോഴോ വ്യക്തിപരമായോ പാര്‍ട്ടിപരമായോ വൈരാഗ്യമില്ല. മറ്റേതൊരു
ഭരണാധികാരിയായിരുന്നെങ്കിലും ഞാന്‍ ഇതപോലെത്തന്നെയായിരിക്കും പ്രതികരിക്കുക. വ്യക്തിഹത്യാപരമായി ഞാനൊന്നും പറഞ്ഞിട്ടുമില്ല. പോലീസ് വിളിച്ചതു പ്രകാരം സി.ഐ ഓഫീസില്‍ ചെന്ന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഒരു മാസത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് പോലീസ് എന്നെ തിരയുന്നു എന്ന വാര്‍ത്തയാണ്.’ മനോജ് പറയുന്നു.

വസ്തുതകളുടെ പിന്‍ബലത്തോടെ നവ മാധ്യമങ്ങള്‍ ഭരണാധികാരികളുടെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതില്‍ ഉള്ള അമര്‍ഷമാകാം ഒരു പക്ഷെ ഐടി ആക്ട് പ്രകാരം കേസെടുക്കുവാന്‍ പ്രേരിപ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്

January 14th, 2015

തൃശ്ശൂര്‍: മാവോ വാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആദിവാസികള്‍ക്കു വേണ്ടി കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയാണ് അവര്‍
നിലകൊള്ളുന്നത്. നീതിക്കു വേണ്ടിയാണ് മാവോ വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാവോവാദി സാന്നിധ്യം കാരണം വയനാട് അടക്കം ഉള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മാവോവാദികള്‍ സംസ്ഥാനത്ത് ആരെയും വെടിവെച്ച് കൊന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടിയെടുക്കുവാന്‍ കഴിയുന്ന തരത്തില്‍ കോടികളുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണം കെട്ട രീതിയോട് യോജിക്കാന്‍ കഴിയില്ല. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചിലവിടേണ്ടതെന്നും ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.

അക്രമം നടത്തുന്ന മാവോവാദികളെ സര്‍ക്കാര്‍ നേരിടുമെന്നും പി.സി.ജോര്‍ജ്ജ് ആദ്യം അക്രമം നടത്തുന്ന മാവോവാദികളെ ഉപദേശിക്കട്ടെ എന്നും മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദി വേട്ടയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കി

December 30th, 2014

മുംബൈ: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷ് ഷായെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഉത്തവിട്ടത്.രാഷ്ടീയമായി അമിത്ഷായെ ആക്രമിക്കുവാന്‍ എതിരാളികള്‍ ഏറെ പ്രയോജനപ്പെടുത്തിയതാണ് സൊറാബുദ്ദീന്‍ കേസ്.

2005-ല്‍ ആണ് സൊറാബുദ്ദീനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഗുജറത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. 2013-ല്‍ ആണ് അമിത് ഷാ അടക്കം 18 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2010-ല്‍ അറസ്റ്റിലായതോടെ അമിത് ഷായ്ക്ക് ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും രാജിവെക്കേണ്ടിവന്നു. കേസില്‍ അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചു. പിന്നീട് ഈ കേസ് ഗുജറാത്തിലെ കോടതിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു.

അമിത് ഷായ്ക്ക് വിടുതല്‍ നല്‍കിയതിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊറാബുദ്ദീന്റെ ബന്ധുക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലക്കാട്ടും വയനാട്ടിലും ആക്രമണം നടത്തിയത് മാവോവാദികള്‍?

December 22nd, 2014

പാലക്കാട്/മാനന്തവാടി: സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദികള്‍ എന്ന് സംശയിക്കുന്ന സംഘങ്ങളുടെ ആക്രമണം. സൈലന്റ്
വാലിയിലെ റേഞ്ച് ഓഫീസിനു നേരെ പുലര്‍ച്ചെ ഒന്നരയോടെ ആണ് ആക്രമണ ഉണ്ടായത്. സംഭവ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പാലക്കാട്
നഗരത്തിലെ ചന്ദ്രനഗറിലെ കെ.എഫ്.എസി റസ്റ്റോറന്റിനു നേരെയും ആക്രമണം നടന്നു. തുണികൊണ്ട് മുഖം മൂടിയ ചിലര്‍ ആണ് ആക്രമണം നടത്തിയത്.
സംബവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

സൈലന്റ് വാലിയിലെ റേഞ്ച് ഓഫീസിനു മുമ്പിലുണ്ടയിരുന്ന ജീപ്പ് അക്രമികള്‍ കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാലു കമ്പ്യൂട്ടറുകള്‍ തകര്‍ക്കുകയും
ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യം മുഴക്കിയ സംഘം സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ബഹളം കേട്ട് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന്
പിന്മാറി. പത്തിലധികം പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. പാലക്കാട്ടെ വിവിധ വനമേഘലകളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെള്ളമുണ്ട കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനാല ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിലെ ചില
ഫര്‍ണ്ണീച്ചറുകള്‍ക്ക് തീയ്യിട്ടിട്ടുണ്ട്. വെള്ളത്തിന്റേയും മണ്ണിന്റേയും കാടിന്റേയും അവകാശാം സ്ഥാപിക്കുക സി.പി.ഐ (മാവോയിസ്റ്റ്) എന്നെഴുതിയ പോസ്റ്ററുകള്‍
ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ ആണെന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ സ്ഥിതീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പാലക്കാട്ടെയും വയനാട്ടിലേയും ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റുകള്‍ അല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ കിട്ടുവാനായി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണുവരുമെന്നും സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ചെറുക്കുന്നതിന് സര്‍ക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു
Next »Next Page » ജയചന്ദ്രന്‍ മൊകേരി മോചിതനായി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine